1 GBP = 93.20 INR                       

BREAKING NEWS

സിന്റോയെ തേടി നാടും വീടും കാത്തിരുന്നത് കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങള്‍; അലങ്കരിച്ച മേശയില്‍ സിന്റോയുടെ ചിത്രം വച്ച് ദുഃഖാര്‍ ത്തരായി പിതാവും വീട്ടുകാരും; അവന്‍ നാട്ടില്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നു കൂട്ടുകാരും

Britishmalayali
kz´wteJI³

ഇരിട്ടി: ''അവന്‍ ഇവിടെ ആയിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. അതിനുള്ള പ്രായം ഒന്നും ആയില്ലല്ലോ. ഇവിടെ ആ നാട്ടിലെ പോലെ അല്ലല്ലോ. സംരക്ഷിക്കാന്‍ ഒരു നാട് ഒന്നാകെയുണ്ട്.'' ബ്രിട്ടനിലെ റെഡ് ഹില്ലില്‍ കോവിഡ് രോഗബാധയില്‍ മരിച്ച സിന്റോ ജോര്‍ജ്ജിന്റെ നാട്ടുകാരുടെ വാക്കുകളാണിത്. കോവിഡ് ലോക്ക് ഡൗണ്‍ മൂലം മരണം നടന്ന വീട്ടിലേക്ക് ആളുകള്‍ എത്തുന്നതിനു നിയന്ത്രണം ഉണ്ടെങ്കിലും സിന്റോയെ പരിചയം ഉള്ള പലരും ഒഴിവു നോക്കി വീട്ടില്‍ എത്തുന്നുണ്ട്.

സ്ഥലം എംഎല്‍എ സണ്ണി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി എന്നിവരൊക്കെ സിന്റോയുടെ വീട്ടില്‍ എത്തി ആശ്വാസം പകരാന്‍ ശ്രമിച്ചിരുന്നു. വീട്ടില്‍ എത്തിയ എംഎല്‍എ അടക്കമുള്ളവരോട് വീട്ടുകാര്‍ക്ക് ചോദിക്കാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ, ''എങ്ങനെയെങ്കിലും മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമോ?'' എന്നാല്‍ വിമാന നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ അത്തരം സാദ്ധ്യതകള്‍ ഒന്നും മുന്നില്‍ ഇല്ലെന്നാണ് എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞത്. ഇതുകേട്ടു തളര്‍ന്നിരിക്കാന്‍ മാത്രമാണ് സിന്റോയുടെ പിതാവിന് കഴിയുന്നത്.

ഒരു മരണ വീട്ടിലെ പോലെ ഒന്നും സിന്റോയുടെ കീഴ്പ്പള്ളി അത്തിക്കല്‍ മുളങ്കുഴിയില്‍ വീട്ടില്‍ കാണാനാകില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണം മൂലം അടുത്ത ബന്ധുക്കള്‍ക്ക് പോലും എത്തി വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ പ്രയാസം ഉള്ള സമയം. പ്രാര്‍ത്ഥനകള്‍ പോലും വീട്ടിലെ അംഗങ്ങള്‍ തന്നെ നിര്‍വഹിക്കണം. വീട്ടില്‍ എത്തിയ ആരോ പ്രധാന മുറിയില്‍ ഒരു മേശപുറത്തു വിരിച്ച വെള്ള മുണ്ടിനു മേല്‍ സിന്റോയുടെ ചിത്രം വച്ച് മെഴുകുതിരിയും കത്തിച്ചു വച്ചിരിക്കുന്നു. മൃതദേഹം അടക്കം ചെയ്യുന്നവരെ അത് അപ്രകാരം സൂക്ഷിച്ചു പ്രാര്‍ത്ഥനയുമായി കാത്തിരിക്കുകയാണ് വീട്ടുകാര്‍. ഇടയ്ക്കിടെ അയല്‍വക്കക്കാര്‍ എത്തി എന്തെങ്കിലും പറഞ്ഞു പോകുന്നത് മാത്രമാണ് ഇപ്പോള്‍ ഈ വീട്ടിലെ ഏക ആശ്വാസം.
നഴ്‌സിങ് പഠനം കഴിഞ്ഞു സ്റ്റുഡന്റ് വിസയില്‍ പത്തു വര്‍ഷം മുന്‍പ് ചെറുപ്രായത്തില്‍ മകന്‍ ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ഏറെ പ്രതീക്ഷകള്‍ ആയിരുന്നു ഈ കുടുംബത്തില്‍. രണ്ട് ആണ്‍ മക്കളും രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ കന്യാസ്ത്രീയും ആയ കുടുംബത്തില്‍ രണ്ടാമത്തെ മകന്‍ ആയ സിന്റോയില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ആശ്വാസവും നിറഞ്ഞിരുന്നു. വാഗ്ദാനം നല്‍കിയ റിക്രൂട്ട് ഏജന്‍സി പറഞ്ഞത് പോലെയൊന്നും അല്ല കാര്യങ്ങള്‍ നടന്നത് എന്ന് സിന്റോയുടെ പിതാവ് ജോര്‍ജ് പറയുന്നു. കണ്ണൂരില്‍ തന്നെയുള്ള പരിചയക്കാരാണ് സിന്റോയെ ഇംഗ്ലണ്ടില്‍ എത്താന്‍ ഉള്ള വഴി പറഞ്ഞു നല്‍കുന്നത്. അത്യാവശ്യം നല്ല നിലയില്‍ പണവും ചിലവായി.

എന്നാല്‍ ഏതാനും വര്‍ഷം ജോലി ചെയ്താല്‍ വീട്ടാവുന്ന കടമല്ലേയുള്ളൂ എന്നേ കരുതിയുള്ളൂ. പക്ഷെ നിയമ കുരുക്കില്‍ വിസ കാലാവധി തീര്‍ന്നതോടെ സ്വന്തം നാട്ടില്‍ പോലും എത്താന്‍ കഴിയാതെ ഇംഗ്ലണ്ടില്‍ കുടുങ്ങുകയായിരുന്നു സിന്റോ കഴിഞ്ഞ പത്തു വര്‍ഷവും. ഇതാണ് വീട്ടുകാരുടെയും കൂട്ടുകാരുടെയും മുഴുവന്‍ സങ്കടവും. ഇത്തരത്തില്‍ അനവധി പേരെ കണ്ണൂരില്‍ നിന്നും തന്നെ നാട്ടുകാര്‍ക്ക് അറിയാം. പലരും ഇംഗ്ലണ്ടില്‍ എത്തി ചതിക്കപ്പെടുക ആയിരുന്നു എന്നാണ് നാട്ടുകാരുടെ പറച്ചില്‍. നിയമം സംബന്ധിച്ച വ്യക്തത ഒന്നും ആരും പറയാറുമില്ല, പോകാന്‍ ഉള്ള തിടുക്കത്തില്‍ ആരും അന്വേഷിക്കാറുമില്ല. ഒടുവില്‍ ഗതിയില്ലാതെ ഇംഗ്ലണ്ടില്‍ വെറും കയ്യോടെ മടങ്ങി എത്തിയവരും ഏറെയുണ്ട് ഇരിട്ടിയില്‍.

മിക്കവാറും വീട്ടില്‍ വിളിക്കാറുള്ള സിന്റോ മൂന്നാഴ്ച മുന്‍പ് വിളിച്ചപ്പോള്‍ നേരിയ പനിയുള്ള കാര്യം പറഞ്ഞിരുന്നു. എന്നാല്‍ വീട്ടില്‍ ആരും അത് അത്ര കാര്യമാക്കിയില്ല. ഇംഗ്ലണ്ടിലെ തന്റെ ദുരിത കഥയൊന്നും സിന്റോ അധികം നാട്ടില്‍ പറഞ്ഞിട്ടുമില്ല. വീട്ടില്‍ വരാതിരിക്കാന്‍ ഉള്ള കാരണം സൂചിപ്പിച്ചിട്ടുണ്ടെന്നു മാത്രം. പനി ഉള്ളപ്പോള്‍ മുതല്‍ ഡോക്ടറെ കാണാന്‍ ശ്രമിച്ചെങ്കിലും ഒരാഴ്ച വീട്ടില്‍ വിശ്രമിക്കാന്‍ ഉള്ള നിര്‍ദേശമാണ് ലഭിച്ചത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പനി മാറിക്കോളും എന്നായിരുന്നു ധാരണ. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സ്ഥിതി വഷളായി. ഈ സാഹചര്യം കേരളത്തില്‍ ആയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് സിന്റോയുടെ കൂട്ടുകാര്‍ സൂചിപ്പിക്കുന്നത്.

പത്തു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ സിന്റോയെ കാത്തു കഴിഞ്ഞ ഒന്‍പതു വര്‍ഷവും വീട്ടുകാര്‍ നോക്കിയിരുപ്പാണ്. യുകെയില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹത്തിന് വേണ്ടിയാണു സിന്റോ നാട്ടില്‍ എത്തിയത്. അന്ന് മടങ്ങിയ സിന്റോ പിന്നീട് വിസാ കാലാവധി തീര്‍ന്നപ്പോള്‍ ഓരോ തവണയും പി ആര്‍ ലഭിക്കും എന്ന ധാരണയില്‍ അത് നേടിയെടുക്കുവാനുള്ള ഓട്ടത്തില്‍ ആയിരുന്നു. ഇക്കാരണത്താലാണ് നാട്ടില്‍ എത്താന്‍ കഴിയാതിരുന്നതും. എന്നാല്‍ അതാണിപ്പോള്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും മുഴുവന്‍ സങ്കടമായി മാറിയിരിക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category