1 GBP = 98.20INR                       

BREAKING NEWS

കൊറോണാക്കാലത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലാതിരുന്നിട്ടും ഒറ്റ ദിവസം കൊണ്ട് 5000 പൗണ്ട് നല്‍കി വായനക്കാര്‍; സിന്റോയ്ക്ക് വേണ്ടി യുകെ മലയാളികള്‍ കൈകോര്‍ക്കുമ്പോള്‍

Britishmalayali
kz´wteJI³

വിധി തട്ടിപ്പറിച്ചെടുത്ത തങ്ങളില്‍ ഒരാള്‍ക്കു വേണ്ടി കൈമെയ് മറന്ന് ഒന്നിക്കുന്ന യുകെ മലയാളി സമൂഹം ഇവിടെയും കൈകോര്‍ക്കുകയാണ്. യുകെയില്‍ ജീവിത സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങേണ്ടി വന്ന സിന്റോ ജോര്‍ജ്ജിന്റെ കുടുംബത്തിന് ആശ്വാസമാകുകയാണ് യുകെ മലയാളി സമൂഹം. നാളെയോ അടുത്ത നിമിഷമോ നമ്മുടെ ഒക്കെ ജീവന് എന്തു സംഭവിക്കുമെന്ന് അറിയാതിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ഈ സാഹചര്യത്തിലും ഇന്നലെ ഒറ്റ ദിവസം കൊണ്ട് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കിയത് 5000 പൗണ്ടിലധികമാണ്.

വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് സിന്റോയുടെ കുടുംബത്തിനു വേണ്ടിയുള്ള ധനശേഖരണം നടക്കുന്നത്. ഇന്നലെ അപ്പീല്‍ ആരംഭിച്ച് 24 മണിക്കൂര്‍ പോലും തികയും മുമ്പ് 5000 പൗണ്ടിലധികം ഒഴുകിയെത്തി. വിര്‍ജിന്‍ മണി വഴി 3475.95 പൗണ്ട് ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയ്ഡ് അടക്കം അത് 4274.94 പൗണ്ടായി മാറി. ബാങ്ക് അക്കൗണ്ടിലേക്ക് 900.14 പൗണ്ടും ലഭിച്ചു. വിര്‍ജിന്‍ മണി വഴി നല്‍കിയവരില്‍ ഏതാനും പേര്‍ മാത്രമാണ് ഗിഫ്റ്റ് എയ്ഡിനുള്ള ടിക്ക് നല്‍കാതിരുന്നത്. അതിനാല്‍ തന്നെ അതു വഴി കുറച്ചു പൗണ്ടും ലഭിക്കാതിരുന്നിട്ടുണ്ട്. 
അതിനാല്‍ തന്നെ, വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ ഒരു കാരണവശാലും മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Sinto Appeal
IBAN Number: GB70MIDL40470872314320

സിന്റോയുടെ സുഹൃത്തുക്കള്‍ക്കും ചില മലയാളി അസോസിയേഷനുകളും വേറെയും ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. അവര്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിന്റോയുടെ വിധി മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ മലയാളി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന സുന്ദരമായ കാഴ്ചയാണ് എങ്ങും.

കൊറോണ ബാധിതനായ സിന്റോ തിങ്കളാഴ്ച ഈസ്റ്റ് സറേ ഹോസ്പിറ്റലില്‍ വച്ച് കാര്‍ഡിയാക് അറസ്റ്റു മൂലം മരണത്തിനു കീഴടങ്ങിയത്. 11 വര്‍ഷം മുമ്പാണ് സിന്റോ ലണ്ടനിലേക്ക് എത്തിയത്. ലണ്ടനില്‍ നിന്നുമാണ് ചാലക്കുടി സ്വദേശിനിയായ നിമ്മിയെ പരിചയപ്പെട്ടതും ശേഷം നാട്ടിലെത്തി വിവാഹം കഴിച്ചതും. വിവാഹ ശേഷം ഇരുവരും ലണ്ടനിലേക്ക് തിരികെയെത്തി. സ്റ്റുഡന്റ് വിസയിലാണ് ഇരുവരും എത്തിയത്. അതിനാല്‍ തന്നെ കെയര്‍ ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. 

ഏതു ജോലി ചെയ്യുമ്പോഴും കഠിനമായി അധ്വാനിച്ച ചെറുപ്പക്കാരനായിരുന്നു സിന്റോ. എത്ര കഷ്ടപ്പെട്ടായാലും ലണ്ടനില്‍ പിടിച്ചു നിന്നു ജീവിതം പച്ച പിടിപ്പിക്കാനായിരുന്നു സിന്റോയുടെ ശ്രമം. ഇതിന്റെ അവസാനവട്ട ശ്രമം എന്ന നിലയില്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് നല്‍കിയ അപേക്ഷയില്‍ തീരുമാനം ആകുന്നതും കാത്തിരിക്കുക ആയിരുന്നു. ഉടന്‍ പിആര്‍ ലഭിച്ചേക്കും എന്ന ധാരണയില്‍ സിന്റോയും കുടുംബവും കഴിഞ്ഞ എട്ടു വര്‍ഷമായി പ്രിയപ്പെട്ടവര്‍ ആരെയും നാട്ടില്‍ എത്തി കണ്ടിട്ടില്ല. കാരണം യുകെയില്‍ നിന്നും യാത്ര ചെയ്താല്‍ പിന്നെ തിരിച്ചു വരാന്‍ കഴിയില്ല എന്നതാണ് ഇമ്മിഗ്രേഷന്‍ നിയമം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരോടും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടില്ല.
അതിനാല്‍ തന്നെ, സിന്റോയുടെ മരണ ശേഷം ഒറ്റപ്പെട്ടു പോയ നിമ്മിയേയും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുകയും കൈത്താങ്ങാകുവാനുമുള്ള ശ്രമത്തിലാണ് യുകെ മലയാളികളും.
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിശദ വിവരങ്ങള്‍ ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category