1 GBP = 93.00 INR                       

BREAKING NEWS

മൂന്ന് മാസങ്ങള്‍ക്ക് ശേഷം ചൈനയ്ക്ക് ഇന്നലെ മരണമില്ലാത്ത ദിനം; കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ മരണം 81,995; ഫ്രാന്‍സിലും അമേരിക്കയിലും മരണ പാച്ചില്‍ തുടരുന്നു; യൂറോപ്പിന്റെ പുത്തന്‍ ദുരന്ത ഭൂമിയായി മാറാന്‍ ബെല്‍ജിയവും നെതര്‍ലന്‍ഡും മരണ കുതിപ്പ് തുടങ്ങി

Britishmalayali
kz´wteJI³

 

കോവിഡ് ലോകമാകെ ഭീതി വിതച്ച് ഓരോ ദിവസവും മരണ പാച്ചില്‍ തുടരുകയാണ്. അമേരിക്ക തങ്ങളുടെ തന്നെ റെക്കോര്‍ഡ് തകര്‍ത്താണ് ഓരോ ദിവസവും മരണ നിരക്കില്‍ പുതു ചരിത്രം കുറിക്കുന്നത്. ഒന്നലെ ഒറ്റ ദിവസം 1934 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 12,805ല്‍ എത്തി. അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുമ്പോള്‍ മരണത്തിന്റെ മണം മാത്രമാണ് അമേരിക്കയിലെങ്ങും. 395,675 കോവിഡ് രോഗികളാണ് അമേരിക്കയിലുള്ളത്. ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ വാര്‍ത്ത തയ്യാറാക്കുമ്പോള്‍ 1,425,932 കോവിഡ് രോഗികളാണുള്ളത്. 81995 പേര്‍ മരണത്തിന് കീഴടങ്ങി. യുഎന്‍ അംഗീകരിച്ച 193 രാജ്യങ്ങളിലെയും രണ്ടു നിരീക്ഷക രാജ്യങ്ങളിലെയും പത്തിലേറെ അധികാര മേഖലകളിലെയും ഉള്‍പ്പെടെയുള്ള കണക്കാണിത്.

ചൈനയ്ക്ക് ഇന്നലെ മരണമില്ലാത്ത ദിനമായിരുന്നു. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസത്തിന്റെ ആശ്വാസത്തിലാണു ചൈന. ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂട്ടമരണങ്ങളായിരുന്നു ചൈനയില്‍. ഇന്നലെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒരു മരണം പോലും ഉണ്ടാവാതിരുന്നപ്പോള്‍ അത് രാജ്യത്തിനൊന്നാകെ ആശ്വാസമായി മാറി. എന്നാല്‍ പുതുതായി 32 രോഗികള്‍. എല്ലാവരും പുറത്തുനിന്ന് മടങ്ങിയെത്തിയവര്‍. രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നു.1.1 കോടി ജനസംഖ്യയുള്ള ഇവിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 2 കേസുകള്‍ മാത്രം.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫിലിപ്പീന്‍സും കൊളംബിയയും ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീട്ടി. ജപ്പാനില്‍ തലസ്ഥാനമായ ടോക്കിയോയിലും കൂടുതല്‍ ജനസംഖ്യയുള്ള 6 പ്രദേശങ്ങളിലും മെയ് 6 വരെ അടിയന്തരാവസ്ഥ. 44% ജനങ്ങളെ നിയന്ത്രണങ്ങള്‍ ബാധിക്കും. 9,990 കോടി ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ജര്‍മനി. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടും മരണത്തെ അതി വിദഗ്ധമായി പിടിച്ചു കെട്ടാന്‍ ജര്‍മനിക്ക് ആയിട്ടുണ്ട്. അരലക്ഷത്തിലേറെ രോഗികളുള്ള രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ജര്‍മനിയുടേത്. ഒരു ലക്ഷത്തിലേറെ രോഗികളുള്ള ജര്‍മനിയില്‍ മരണം രണ്ടായിരത്തില്‍ താഴെമാത്രം. രോഗനിര്‍ണയ പരിശോധനയുടെ എണ്ണത്തിലും ജര്‍മനി മുന്‍പില്‍.

അതേസമയം ഇറ്റലിക്കും സ്പെയിനിനും പുറമേ യൂറോപ്പിന്റെ ശവപ്പറമ്പായി മാറാന്‍ ഫ്രാന്‍സും ബ്രിട്ടനും ഒരുങ്ങി കഴിഞ്ഞു. മരണ നിരക്കിന്റെ കാര്യത്തില്‍ അമേരിക്കയോട് മത്സരിക്കുകയാണ് ഫ്രാന്‍സ് എന്ന് തോന്നും. ദിവസവും ആയിരത്തില്‍ പരം മരണങ്ങളാണ് ഇപ്പോള്‍ ഫ്രാന്‍സില്‍ നടക്കുന്നത്. ഇന്നലെ മാത്രം 1417 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 10,328 ആയി. ബ്രിട്ടന്റെ സ്ഥിതിയും മറിച്ചല്ല. പ്രധാനമന്ത്രി വരെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായ ബ്രിട്ടനില്‍ റെക്കോര്‍ഡ് മരണമാണ് ഇന്നലെ ഉണ്ടായത്. 786 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ 6,159 പേര്‍ ബ്രിട്ടനില്‍ മരണത്തിന് കീഴടങ്ങി.

സ്പെയിനില്‍ നാല് ദിവസങ്ങള്‍ക്കുശേഷം രോഗികളുടെ മരണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 704 മരണം. രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിനടുത്ത്. ആകെ മരണം 14,045 ആയി. അതേസമയം ഇറ്റലിയില്‍ മരണ വേഗതയ്ക്ക് അല്‍പ്പം ആശ്വാസം വ്ന്നിട്ടുണ്ട്. ഏതാനും ദിവസങ്ങളായി മരണ നിരക്ക് കുറഞ്ഞ് വരികയാണ് ഇറ്റലിയില്‍. ഇന്നലെ 604 പേരാണ് ഇറ്റലിയില്‍ മരിച്ചത്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ കോവിഡ് മരണം ഇറ്റലിയില്‍ തന്നെയാണ്. 17,127 ആണ് ഇറ്റലിയിലെ ആകെ മരണങ്ങള്‍. അതേസമയം ബെല്‍ജിയവും നെതര്‍ലന്‍ഡും യൂറോപ്പിന്റെ പുത്തന്‍ കണ്ണീരായി മാറാന്‍ ഒരുങ്ങുകയാണ്.ബെല്‍ജിയത്തില്‍ ഇന്നലെ 403 മരണങ്ങളും നെതര്‍ലന്‍ഡില്‍ 213 മരണങ്ങളുമാണ് ഇന്നലെ സംഭവിച്ചത്. ഇതോടെ ആകം മരണം 2,035 ഉം 2,101ഉം ആയി.

റഷ്യയില്‍ ഒറ്റദിവസത്തെ കേസുകള്‍ 1000 കടന്ന് റെക്കോര്‍ഡിട്ടു. ഇന്തൊനീഷ്യ, മെക്സ്‌ക്കോ എന്നിവിടങ്ങളിലും പുതിയ കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. ഫിലിപ്പീന്‍സ് ലോക്ഡൗണ്‍ 30 വരെയും കൊളംബിയ ക്വാറന്റീന്‍ രണ്ടാഴ്ചത്തേക്കും നീട്ടി. ഫിലിപ്പീന്‍സില്‍ പട്ടിണി മൂര്‍ധന്യത്തിലെന്നു റിപ്പോര്‍ട്ട്. ഇരുപതോളം ഡോക്ടര്‍മാര്‍ രോഗം പിടിപെട്ടു മരിച്ചു. ഛാഡ് മുന്‍ പ്രസിഡന്റ് ഹിസ്സെന്‍ ഹബ്രെയെ (74) രണ്ടു മാസത്തേക്ക് സെനഗല്‍ ജയിലില്‍നിന്നു വിട്ടയച്ചു. 1982 മുതല്‍ 1990 വരെ രാജ്യം ഭരിച്ച, ആഫ്രിക്കയുടെ പിനോഷെ എന്നറിയപ്പെടുന്ന അദ്ദേഹം യുദ്ധക്കുറ്റങ്ങളുടെ പേരില്‍ 2013 മുതല്‍ ജയിലിലായിരുന്നു.

നൈജീരിയയില്‍ ലാഗോസില്‍ ലോക്ഡൗണിനിടെ ജന്മദിനാഘോഷം നടത്തിയതിന് ജനിഫ എന്നപേരില്‍ പ്രശസ്തയായ ഹോളിവുഡ് നടി ഫങ്കെ അക്കിന്‍ഡേലിനെ അറസ്റ്റ് ചെയ്തു. ലോക്ഡൗണ്‍ ലംഘിച്ച ആരോഗ്യ മന്ത്രിയെ ന്യൂസീലന്‍ഡ് തരംതാഴ്ത്തി.

ബിരുദം വാങ്ങാന്‍ റോബട്ട്
ടോക്കിയോ: കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനില്‍ നിയന്ത്രണം മറികടക്കാന്‍ റോബട്ടിനെ രംഗത്തിറക്കി വിദ്യാര്‍ത്ഥികള്‍. ടോക്കിയോ സര്‍വകലാശാലയിലെ ചടങ്ങില്‍ ബിരുദം ഏറ്റുവാങ്ങാന്‍ പേരുവിളിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കു പകരം തൊപ്പിയും ഗൗണും ധരിച്ചെത്തിയത് റോബട്ടുകള്‍. പേരു വിളിക്കുമ്പോള്‍ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റില്‍ വിദ്യാര്‍ത്ഥിയുടെ മുഖം തെളിയും. റോബട്ടുകളെ വീട്ടിലിരുന്ന് കുട്ടികള്‍ തന്നെ നിയന്ത്രിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category