1 GBP = 94.20 INR                       

BREAKING NEWS

സാമൂഹ്യ അടുക്കളയില്‍ നിന്ന് ഭക്ഷണം കഴിച്ചയാളെ അപമാനിച്ച സംഭവത്തിലെ പരാതിയില്‍ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചതാണെന്ന് അപമാനിക്കപ്പെട്ട വയോധികന്‍; പരാതി പിന്‍വലിച്ചു; വാര്‍ത്താ ചാനലിനെതിരെ പരാതി നല്‍കാനാണ് വെള്ളക്കടലാസില്‍ ഒപ്പിട്ടു നല്‍കിയതെന്നും വയോധികന്‍; നിലമ്പൂരിലെ കരുളായി വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; വെട്ടിലായി സിപിഎമ്മും

Britishmalayali
kz´wteJI³

നിലമ്പൂര്‍: നിലമ്പൂരിലെ കരുളായി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം കൊണ്ടുനല്‍കിയ വളണ്ടിയര്‍ അപമാനിച്ച സംഭവത്തില്‍ അനുവാദമില്ലാതെ തന്റെ വീഡിയോ പകര്‍ത്തിയവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചതാണെന്ന് വയോധികന്‍. ഇതോടെ കഥ വീണ്ടും മാറുകയാണ്. നേരത്തെ അനുവാദമില്ലാതെ തന്റെ വീഡിയോ പകര്‍ത്തിയതിനെതിരെ പൊലീസില്‍ പരാതി നല്‍കിയ വയോധികന്‍ എന്ന തരത്തില്‍ വിഷയത്തെ മറ്റൊരു തലത്തിലേക്ക് സൈബര്‍ സഖാക്കള്‍ കൊണ്ടു പോയിരുന്നു. ഇതിലെ കള്ളക്കളിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതോടെ സിപിഎം കൂടുതല്‍ പ്രതിസന്ധിയിലുമാകുന്നു.

സിപിഎം നിലമ്പൂര്‍ ഏരിയ കമ്മറ്റി അംഗവും കാളികാവ് ബ്ലോക് പഞ്ചായത്ത് കരുളായി ഡിവിഷന്‍ അംഗവുമായ ഫാത്തിമസലീമിന്റെ മകന്‍ അബൂനൗഫലാണ് 85 വയസ്സുള്ള ആലക്കല്‍ ഖാലിദ് എന്ന വയോധികനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത്. ഇത് സംബന്ധിച്ച് ഖാലിദ് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഉച്ചഭക്ഷണം വൈകിട്ട് മൂന്ന് മണിയോടെയാണ് ഖാലിദിന്റെ വീട്ടിലെത്തിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത ഖാലിദിനോട് മൂന്ന് ദിവസം സൗജന്യമായി കഴിച്ചില്ലെ, വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നെല്ലാം വളണ്ടിയറായ അബൂനൗഫല്‍ പറഞ്ഞു എന്നായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

എന്നാല്‍ ഈ വീഡിയോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്റെ അനുവാദമില്ലാതെ പകര്‍ത്തിയതാണെന്നും വീഡിയോ വന്നപ്പോഴാണ് താന്‍ വിവരമറിയുന്നതെന്നും ഇന്നലെ വയോധികന്‍ പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. തന്റെ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചതിനെതിരെ ഖാലിദ് ഒപ്പിട്ട ഒരു പരാതിയും പൊലീസിന് ലഭിച്ചു. ആ പരാതിയില്‍ തന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഒപ്പുവെപ്പിച്ചതെന്നാണ് ഇപ്പോള്‍ ഖാലിദ് പറയുന്നത്. തന്നെ കുറിച്ചുള്ള വാര്‍ത്ത സംപ്രേഷണം ചെയ്ത പ്രാദേശിക വാര്‍ത്ത ചാനലിനെതിരെയുള്ള പരാതിയെന്ന് പറഞ്ഞാണ് തന്നോട് അതില്‍ ഒപ്പുവെപ്പിച്ചതെന്നും, തന്റെ അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയതിന് ആര്‍ക്കെതിരെയും പരാതിയില്ലെന്നും ഇപ്പോള്‍ ഖാലിദ് പറയുന്നു.

വളണ്ടിയറുമായുള്ള പ്രശ്‌നം തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും അത് പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ പരിഹരിച്ചിട്ടുണ്ടെന്നും വയോധികന്‍ പറയുന്നു. അതേ സമയം പ്രശ്‌നത്തില്‍ പിന്നില്‍ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് എന്ന കരുളായി പഞ്ചായത്ത് ഭരണ സമിതിയുടെ ആരോപണം മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത കമ്മറ്റി നിഷേധിച്ചു. കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടായ വീഴ്ച്ച മറച്ചു വെക്കാനാണ് യൂത്ത് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്ന് നേതാക്കള്‍ പറഞ്ഞു.

വൃദ്ധനോട് അമര്യാദയായി പെരുമാറിയ വളണ്ടിയറെ പുറത്താക്കണമെന്നും, വളണ്ടിയര്‍ ലിസ്റ്റില്‍ അപാകതയുണ്ടെന്നും അപാകത തീര്‍ത്ത പുതിയ വളണ്ടിയര്‍ ലിസ്റ്റ് ഉണ്ടാക്കണമെന്നും എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തണമെന്നും കരുളായി പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് കെടി സൈതലവി, സെക്രട്ടറി സൈതലവി തേക്കുംകുന്ന്, ട്രഷറര്‍ കെ ഷെരീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category