1 GBP = 93.00 INR                       

BREAKING NEWS

കോവിഡ് രോഗികള്‍ക്ക് വേണ്ടി മൂന്ന് പുത്തന്‍ ചികിത്സാ ഉപകരണങ്ങളുമായി ശ്രീ ചിത്ര; ഡോക്ടര്‍മാര്‍ രൂപ കല്‍പന നല്‍കിയിരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന മൂന്ന് ഉപകരണങ്ങള്‍

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശ്വാസം പകര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപെടുന്നതിനെ തടയാന്‍ സഹായിക്കുന്ന മൂന്ന് പുത്തന്‍ ഉപകരണങ്ങള്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വികസിപ്പിച്ചു. രോഗിക്ക് പരിസരവുമായി ഒരുവിധത്തിലുള്ള സമ്പര്‍ക്കവുമുണ്ടാകാതിരിക്കാനുള്ള 'ഐസൊലേഷന്‍ പോഡ്', രോഗികളുടെ കഫം, തുപ്പല്‍ തുടങ്ങിയ സ്രവങ്ങള്‍ ശേഖരിച്ച് സുരക്ഷിതമായി നശിപ്പിക്കാനുള്ള ഉപകരണമായ 'ചിത്ര അക്രിലോസോര്‍ബ്', 'ബബിള്‍ ഹെല്‍മെറ്റ്' എന്നിവയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെ കാണുന്ന ഈ മൂന്ന് ഉപകരണങ്ങള്‍.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ശ്രീചിത്ര വികസിപ്പിച്ച എല്ലാ മെഡിക്കല്‍ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യ കമ്പനികള്‍ക്ക് സൗജന്യമായി കൈമാറും. കോവിഡ് ഭീഷണി നേരിടാന്‍ രാജ്യത്ത് ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാകും ഉപകരണ നിര്‍മ്മാണക്കമ്പനികളുമായി കരാറുണ്ടാക്കുമെന്നും ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ വ്യക്തമാക്കി.

ഐസൊലേഷന്‍ പോഡ്
കോവിഡ് രോഗികളെ ആവശ്യം വന്നാല്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് ഉപയോഗിക്കാവുന്ന ഒരു പ്രത്യേക തരം മോഡ്യൂള്‍ ആണ് ഇത്. രോഗികള്‍ക്ക് പരിസരവുമായി ഒരു ബന്ധവും ഉണ്ടാകാതിരിക്കാനും അവരുടെ ശരീരത്തില്‍ നിന്നുള്ളസ്രവങ്ങളും മറ്റും അന്തരീക്ഷത്തില്‍ കലരാതിരിക്കാനും ഒരു പ്രത്യേക ടെന്‍ഡ് കവര്‍ ഇതിനുണ്ടാകും. ഉള്ളിലെ വായു പൂര്‍ണമായും നീക്കി അണുമുക്തമാക്കി ഭാരംകുറഞ്ഞ ബെഡ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയ ഒരു പ്രത്യേക മോഡ്യൂള്‍ ആണ് ഇത്.

ചിത്ര അക്രിലോസോര്‍ബ്
കോവിഡ് രോഗിയില്‍ നിന്നും ശേഖരിക്കുന്ന സ്രവങ്ങള്‍ അതിനുള്ളില്‍ത്തന്നെ ആഗിരണം ചെയ്യപ്പെടുന്ന ഒരു പ്രത്യേക പാത്രമാണിത്. രോഗിയുടെ സ്രവങ്ങള്‍ ഇതിനുള്ളില്‍ ശേഖരിച്ചാല്‍ നിറഞ്ഞുകവിയുകയോ പരിസരം മലിനപ്പെടുത്തുകയോ ഇല്ലാതെ അവ ആഗീരണം ചെയ്ത് പോകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഉപയോഗത്തിനുശേഷം ആശുപത്രിമാലിന്യത്തിനൊപ്പം ഇത് ഇന്‍സിനറേറ്ററില്‍ നശിപ്പിക്കാം. ശ്രീചിത്രയിലെ ബയോമെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിവിഭാഗം ശാസ്ത്രജ്ഞരായ ഡോ. എസ്. മഞ്ജു, ഡോ. മനോജ് കമ്മത്ത് എന്നിവരടങ്ങിയ സംഘമാണ് ഇത് വികസിപ്പിച്ചത്.

ബബിള്‍ ഹെല്‍മെറ്റ്
കോവിഡ് രോഗികള്‍ക്ക് പരമ്പരാഗത ഓക്‌സിജന്‍ മാസ്‌കുകള്‍ക്കുപകരം ഉപയോഗിക്കാന്‍ ശ്രീചിത്ര വികസിപ്പിച്ചതാണിത്. തലമുഴുവന്‍ മൂടുന്ന ഈ ഹെല്‍മെറ്റ് രോഗിയുടെ കഴുത്തില്‍ പ്രത്യേക കോളര്‍വഴി ബന്ധിപ്പിച്ചുനിര്‍ത്താം. കോവിഡ്മൂലം കടുത്ത ശ്വാസതടസ്സം നേരിടുന്ന രോഗികള്‍ക്ക് ശ്വസനം അനായാസമാക്കാനും വെന്റിലേറ്ററിന്റെ ഉപയോഗം വേണ്ടെന്നു വെക്കാനുമാവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category