1 GBP = 92.70 INR                       

BREAKING NEWS

ശബരിമല പുനരുദ്ധാരണത്തിനായി ദേവസ്വം ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് വാസു വക്കീലിന്റെ ഉഗ്രശാസനം; സാലറി ചലഞ്ച് മുഖ്യന്റെ അക്കൗണ്ടിലെ നല്‍കുകയുള്ളൂവെന്ന് കട്ടായം പറഞ്ഞ് ദേവസ്വത്തിലെ ഇടത് ജീവനക്കാരും; കൊറോണക്കാലത്ത് ഭക്തര്‍ അമ്പലങ്ങളില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

Britishmalayali
എം എസ് ശംഭു

തിരുവനന്തപുരം: കൊറോണ വ്യാപനത്തോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രവരുമാനത്തില്‍ വന്‍ ഇടിവ്. ഉത്സവകാലങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള വന്‍ ക്ഷേത്രങ്ങളില്‍ നിന്നെല്ലാം വന്‍വരുമാനമാണ് ബോഡിന് കാണിക്ക ഇനത്തിലും വഴിപാട് ഇനത്തിലുമായി ലഭിച്ചിരുന്നത്. കൊറോണയുമായി ബന്ധപ്പെട്ടിട്ടുള്ള നിയന്ത്രണങ്ങള്‍ മുന്നോട്ട് വന്നതോടെ ക്ഷേത്ര വുമാനവും അവതാളത്തിലായിരിക്കുകയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പെറ്റി, മൈനര്‍, മേജര്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പടെ 1240ലധികം ക്ഷേത്രങ്ങളാണ് ഉള്ളത്. വഴിപാടും, കാണിക്ക വരുമാനവും നിലച്ചതോടെ ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം ഏര്‍പ്പെടുത്താനും ബോര്‍ഡ് തുടക്കമിട്ട് കഴിഞ്ഞു.ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അര്‍ച്ചന തുടങ്ങിയവയാണ് ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ഭക്തരുടെ സാന്നിധ്യം ആവശ്യമായതിനാല്‍ ശബരിമലയില്‍ പടിപൂജപോലുള്ള സുപ്രധാന വഴിപാടുകള്‍ ഓണ്‍ലൈനില്‍ നടത്താനാവില്ല.

ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനം ആരാഞ്ഞത്. കോവിഡിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. രണ്ട് പ്രളയത്തിന് പിന്നാലെ മഹാമാരി കൂടി എത്തിയതോടെ ക്ഷേത്രങ്ങളുടെ വരുമാനം കൂപ്പുകുത്തുകയാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ വഴിപാട് സ്വകാര്യത്തിനായി ശബരിമലയില്‍ വിഷു മുതല്‍ സംവിധാനം ഏര്‍പ്പെടുത്താനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സാലറി ചലഞ്ചുമായി സര്‍ക്കാറും രംഗത്തെത്തിയതോടെ ദേവസ്വം ബോര്‍ഡും ഇതിന് വിപരീത തീരുമാനമായി രംഗത്തെത്തിയിരിക്കുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്. ഒരു നേരം പൂജ മാത്രമുള്ള ക്ഷേത്രങ്ങള്‍ പോലും കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞ് കിടക്കുമ്പോള്‍ നേദ്യത്തിനുള്ള അരിപോലും വാങ്ങാന്‍ വിഷമിക്കുന്ന ഘട്ടമാണെന്നാണ് ശാന്തിക്കാര്‍ പറയുന്നത്.

വഴിപാട് രസീത് ഒടുക്ക് പോലും കോവിഡ് പശ്ചാത്തലത്തില്‍ ഈ മാസം ഗ്രൂപ്പുകളില്‍ കാര്യമായി എത്തിയിട്ടുമില്ല. ഈ അവസരത്തില്‍ ശബരിമല പുനരുദ്ധാരണത്തിനായി ദേവസ്വം ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്നാണ് ബോര്‍ഡ് പ്രസിഡന്റിന്റെ പുതിയ സര്‍ക്കുലര്‍. കടുത്ത സാമ്പത്തിക ബാധ്യത മൂലം വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്‍ഷനും മറ്റ് ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം ചെയ്യാനുമുള്‍പ്പടെയാണ് ഒരു മാസത്തെ സാലറി ചലഞ്ച് ദേവസ്വം ബോര്‍ഡ് ചോതിച്ച് വാങ്ങുന്നത്.

ശബരിമല പുനരുദ്ധാരണ ഫണ്ടിന്റെ പേരില്‍ പ്രത്യേക കാണിക്ക ഉള്‍പ്പടെ സ്ഥാപിച്ച് വരുമാനം വര്‍ധിച്ചപ്പോഴും അനവസരത്തിലുള്ള ബോര്‍ഡിന്റെ നീക്കത്തിനെതിരെ ബോര്‍ഡിലെ ഇടതുപക്ഷ ജീവനക്കാരുള്‍പ്പടെ അമര്‍ഷം രേഖപ്പെടുത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ പ്രതിശേധം രേഖപ്പെടുത്തിയാണ് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും രംഗത്തെത്തിയിരിക്കുന്നത്. ജോലിയില്ലാതെ കൊറോണ കാലത്ത് വിഷമിക്കുന്ന ഘട്ടത്തില്‍ ബോര്‍ഡിന്റെ നിര്‍ബന്ധിത പിരിവിനെതിരെ വലതുപക്ഷ ജീവനക്കാരുടെ അസോസിയേഷനും ശക്തമായ പ്രതിഷേധം രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കണോ, ബോര്‍ഡിന്റെ നിര്‍ബദ്ധിത ഫണ്ടിലേക്ക് ശമ്പളം പിടിക്കുമോ എന്ന ആശങ്കയും ജീവനക്കാര്‍ക്കുള്ളത്.

ദിവസ വേതനക്കാരെ മാറ്റി നിര്‍ത്തി ബോര്‍ഡിലെ സ്ഥിരവേതനക്കാരുടെ ഒരു മാസത്തെ ശമ്പളം മറി കടക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്. എന്നാല്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിന്റെ തീരുമാനം ഉള്‍ക്കൊണ്ട് ഭൂരിപക്ഷം ഏറെയുള്ള ദേവസം ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസത്തെ ശമ്പളം ബോര്‍ഡിന് നല്‍കി ജീവനക്കാര്‍ സഹകരിക്കണം എന്നാണ് യൂണിയന്‍ ജനറല്‍ സെക്രട്ടറി വാസുദേവന്‍ നമ്പൂതിരി പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ മാത്രമേ തുക നല്‍കു എന്ന് ബോര്‍ഡിലെ ഇടതുപക്ഷ ജീവനക്കാരും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഏപ്രില്‍ 14-നുശേഷം ക്ഷേത്രങ്ങളിലെ നിയന്ത്രണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്നതുപോലെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇളവുവരുത്തിയാല്‍പ്പോലും ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല. രോഗവ്യാപനം ഭയന്നാണിത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കാനും ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category