1 GBP = 92.70 INR                       

BREAKING NEWS

'പേപ്പട്ടിയെ പോലെ ഇവന്‍ കറങ്ങി നടന്നാല്‍ എറിഞ്ഞ് കൊല്ലണം; വീട് കയറി അടിച്ചാല്‍ ആര് അറിയാനാ; മുക്കിലിട്ട് നാല് കീറ് കീറിയാല്‍ എന്ത് കേസ് കൊടുക്കാനാ'; ഹോം ക്വാറന്റൈനില്‍ തുടരുന്ന വിദ്യാര്‍ത്ഥിയുടെ പിതാവ് വീടിന് പുറത്തിറങ്ങിയതിന്റെ പേരില്‍ തല്ലണമെന്ന് ആഹ്വാനം ചെയ്ത് വാട്സ് ആപ്പ് കൂട്ടായ്മ; മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചതോടെ വീടു കയറി തല്ലിയും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചും സാമൂഹികവിരുദ്ധരായ നാട്ടുകാര്‍; അക്രമികളില്‍ സിപിഎം പ്രവര്‍ത്തകരുമെന്ന് ആക്ഷേപം

Britishmalayali
kz´wteJI³

തണ്ണിത്തോട്: കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടു കയറി ആക്രമിച്ച് സാമൂഹിക വിരുദ്ധര്‍. തണ്ണിത്തോട്  സുഭാഷ് ഭവനില്‍ സുഭാഷിനെയാണ് അകാരാമായി വീട്ടില്‍ കയറി നാട്ടിലെ ഒരുപറ്റം ആളുകള് ആക്രമിച്ചത്. കോയമ്പത്തൂരിലെ അമൃത കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ ഇവരുടെ മകള്‍ കഴിഞ്ഞാഴ്ച വീട്ടിലെത്തിയിരുന്നു.

രോഗപ്രതിരോധത്തിന്റെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പ്രകാരം പെണ്‍കുട്ടി ഹോം ക്വാറന്റൈനില്‍ തുടരുകയായിരുന്നു. കേബിള്‍ ടിവി ബ്രോഡ്ബാന്റ് സര്‍വീസ് നടത്തുന്ന ആളാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ്. അതിനാല്‍ തന്നെ പലപ്പോഴും വീടിന് പുറത്തേക്ക് ഇയാള്‍ക്ക് ഇറങ്ങേണ്ടിയും വന്നു.

മകള്‍ നിരീക്ഷണത്തിലുള്ളുപ്പോള്‍ നാട്ടില്‍ ഇവന്‍ കറങ്ങി നടക്കുകയാണെന്നും ഇവനെ പട്ടിയെ പോലെ തല്ലിക്കൊല്ലണമെന്നും ആഹ്വാനം ചെയ്താണ് ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ആളുകള്‍ ആക്രമണത്തിന് ആഹ്വാനം ചെയ്തത്. പിതാവിനെതിരെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തല്ലുമെന്ന് ആഹ്വാനവും കൊലവിളിയും നടത്തിയതോടെ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി സമര്‍പിച്ച് വിദ്യാര്‍ത്ഥിനി രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പരാതി നല്‍കിയതില്‍ പ്രകോപിതരായ സംഘം രാത്രിയോടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മാതാവിനേയും പിതാവിനേയും അടക്കം ആക്രമിക്കുകയായിരുന്നു,

എട്ട് മണിയോടെ വീട്ടിലെത്തിയ സംഘം കതകുപൊളിച്ച് അകത്തു കയറുകയായിരുന്നു. പരക്കെ തെറിവിളിച്ച ശേഷം വീട്ടുപകരണങ്ങളും അക്രമി സംഘം തല്ലിത്തകര്‍ത്തു. കുട്ടിയുടെ അമ്മയുടെ മാല നഷ്ടപ്പെട്ടതായും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീട്ടുപകരണങ്ങള്‍ തകര്‍ത്തു. കുട്ടിയുടെ അമ്മയുടെ മാല നഷ്ടപ്പെട്ടതായി പറയുന്നു. അച്ഛന് കല്ലേറില്‍ പരിക്കേറ്റു. നിലവിളി കേട്ട് സമീപവാസികള്‍ ഓടിക്കൂടിയതോടെയാണ് അക്രമികള്‍ പിന്‍തിരിഞ്ഞത്.

കോയമ്പത്തൂരിലെ ഒരുകോളേജിലെ വിദ്യാര്‍ത്ഥിനിയായ കുട്ടി കഴിഞ്ഞ 17-നാണ് വീട്ടിലെത്തുന്നത്. തണ്ണിത്തോട് പി.എച്ച്.സിയില്‍ വിവരമറിയിച്ച് സ്വമേധായ ഗാര്‍ഹിക നിരീക്ഷണത്തിലായി. കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. അച്ഛന് വധഭീഷണിയുമുണ്ടായി. ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിനുള്ള പ്രതികാരമായാണ് അക്രമമെന്ന് പറയുന്നു. തണ്ണിത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഗോപിക മുഖ്യമന്ത്രിക്ക് സമര്‍പിച്ച പരാതി ചുവടെ:-

From
Gopika S Kumar
Subhash Bhavan
Thannithode po
Pathanamthitta

Date : 07/04/2020

To
The chief minister of Kerala

Sir,

ഞാന്‍ Amrita institute Coimbatore - ല്‍ B.Sc (hons) Agriculture student ആണ്. March മാസം 17 - ന് ഞാന്‍ എന്റെ കൂട്ടുകാരിയുടെ അച്ഛന്റെ കാറില്‍ തണ്ണിത്തോട്ടില്‍ എത്തി. അന്നു തന്നെ Health centre ല്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ഞാന്‍ സ്വമേധയാ quarandine നില്‍ ഇരിക്കുകയും ആണ്. അന്നു മുതല്‍ അവശ്യ Service ആയ Cable TV bpw Broadband service നടത്തുന്നയാള്ളാണ് എന്റെ അച്ഛന്‍ . അതുകൊണ്ടുത്തനെ എന്റെ അച്ഛന് വീടും ആയി സമ്പര്‍ക്കത്തില്‍ അല്ലാതെ officeല്‍ ആണ് കഴിയുന്നത് . കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കോവിഡ് രോഗിയാണ് എന്ന് പ്രചരിപ്പിക്കുകയും കോവിഡ് രോഗിയുടെ അച്ഛന്‍ ഇറങ്ങിനടക്കുന്നു എന്നും പറഞ്ഞ് നിരവധി criminal caseകളിലെ പ്രതികളായിട്ടുള്ള സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന തണ്ണിത്തോട് മാഗസിന്‍ Whatsapp group ല്‍ അച്ഛന്റെ Photo post ചെയ്യുകയും സംഘം ചേര്‍ന്ന് അച്ഛനെ അപായപ്പെടുത്തണം എന്നും പറഞ്ഞ് voice - message അയക്കുന്നു. ഇതിന്റെ Screenshot , voice message കളും എന്റെ കയ്യില്‍ കിട്ടിയിട്ട് ഉണ്ട് ആയതിനാല്‍ എനിക്ക് ഭയമാണ്. ആയതിനാല്‍ നിയമ സഹായം തരുമാറാകണം എന്ന് അപേക്ഷിക്കുന്നു.

എന്ന് വിശ്വസ്തയോടെ ,
ഗോപിക എസ് കുമാര്‍.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category