1 GBP = 92.70 INR                       

BREAKING NEWS

പിണറായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ യെച്ചൂരിയുടെ പോക്കറ്റില്‍ തിരുകിയത് സ്വാര്‍ത്ഥത നിറയുന്ന കത്ത്; ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്റെ കസേരയില്‍ ഇരുന്ന് നല്‍കിയത് അഞ്ച് റിപ്പോര്‍ട്ടുകള്‍; ഒന്നും വായിച്ചു നോക്കുകയോ നടപ്പാക്കുകയോ ചെയ്യാതെ പ്രതികാരം തീര്‍ത്ത് സര്‍ക്കാരും; ഇതുവരെ ഒഴുക്കിയത് 7.13 കോടി രൂപയും; മരിക്കുന്നതുവരെ പൊതു ഖജനാവില്‍നിന്ന് പണം വേണമെന്ന് വാശിപിടിക്കേണ്ട സമയമല്ലിതെന്നും വിഎസിനെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ; കാബിനറ്റ് പദവി വി എസ് ഒഴിയുമോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് കാലത്ത് ധൂര്‍ത്തില്ലാതെ ധനവിനിയോഗം നടത്തണമെന്ന് ആഹ്വാനം ചെയ്ത വി എസ്.അച്യുതാനന്ദന്‍ തീര്‍ത്തും വെട്ടില്‍. മരിക്കുന്നതുവരെ പൊതു ഖജനാവില്‍ നിന്ന് പണം വേണമെന്ന് വാശിപിടിക്കേണ്ട സമയമല്ലിതെന്നും സ്ഥാനം ഒഴിഞ്ഞ് കമ്മീഷന്‍ ഇല്ലാതാക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പൊതു വികാരം. സാറിന്റെ ഭരണ പരിഷ്‌കാര കമ്മീഷന്‍ പിരിച്ച് വിട്ട്,,,,, സാമ്പത്തികമായി ജനങ്ങളെ സഹായിക്കുക,,,-ഇതാണ് സോഷ്യല്‍ മീഡിയയുടെ പൊതു വികാരവും. കാബിനറ്റ് പദവി വി എസ് ഒഴിയുമെന്നും സൂചകളുണ്ട്.

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി എസ് അച്യുതാനന്ദന്റെ കൈയില്‍ കണ്ട കുറിപ്പിനു് വിശദീകരണവുമായി സീതാറാം യച്ചൂരി എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ചടങ്ങിനിടെ പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് വി എസ് തനിക്ക് കൈമാറുകയായിരുന്നെു യച്ചൂരി പറഞ്ഞിരുന്നു. കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേഷ്ടാവാക്കുക, എല്‍ഡിഎഫ് ചെയര്‍മാന്‍ ആയി നിയമിക്കുക, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നല്‍കുക എന്നീ ആവശ്യങ്ങളാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. പേഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പ് വായിച്ചുനോക്കിയ ശേഷം വി എസ് തനിക്ക് കൈമാറുകയായിരുന്നെന്നും യച്ചൂരി പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചതും അച്യുതാനന്ദനെ ചെയര്‍മാനാക്കിയതും. അന്ന് കേരളം മനസ്സില്‍ കണ്ടെതെല്ലാം സംഭവിച്ചു. വിഎസിന് പദവിയും ശമ്പളവും ജീവനക്കാരേയും നല്‍കാനുള്ള വെറും പദവി മാത്രമായി അത് മാറി. ഖജനാവിനെ മുടുപ്പിക്കുന്ന വെള്ളാന.

വി എസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ കഴിഞ്ഞ ഡിസംബര്‍ വരെയുള്ള ചെലവ് 7.13 കോടി രൂപയാണ്. 5 റിപ്പോര്‍ട്ടുകളാണ് കമ്മിഷന്‍ ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളത്. പി.ടി.തോമസിന്റെ ചോദ്യത്തിന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പങ്കുവച്ച ചെലവ് വിവരമാണിത്. എന്നാല്‍ വി എസ് സമര്‍പ്പിച്ച ശുപാര്‍ശയൊന്നും നടപ്പാക്കിയതുമില്ല. അതായത് പണം ചെലവാക്കാന്‍ മാത്രമായി ഒരു കമ്മീഷന്‍. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കൊറോണയില്‍ വി എസ് ഇട്ട പോസ്റ്റ് ചര്‍ച്ച തുടങ്ങാന്‍ അവസരമാകുകയും ചെയ്തു. വിഎസിന്റെ ഫേസ്ബുക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍: 'രാജ്യത്ത് ഉല്‍പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലം കൂടി സാമ്പത്തിക കുഴപ്പം തുടരുക തന്നെ ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭവുമാണിത്.'

ആ വരികളില്‍ പിടിച്ചാണ് ഭരണപരിഷ്‌കാര കമ്മിഷന്റെ ചെലവുകളിലെ ചര്‍ച്ച. ഇതിനോട് വി എസ് പ്രതികരിക്കുന്നുമില്ല. സൈബര്‍ സഖാക്കള്‍ പോലും കൃത്യമായ അകലം പാലിക്കുന്നു. ഏത് സര്‍ക്കാരു വന്നാലും ഇമ്മാതിരി കൊറെ തീറ്റപ്പണ്ടാരങ്ങള്‍ക്ക് തീറ്റ കൊടുത്തേ മതിയാവു. പൊതുജീവിത രംഗത്ത് ചാക്ക് കണക്കിന് ആദര്‍ശങ്ങള്‍ വാരി വിതറിയ നേതാവാണ് വി എസ് അച്ചുതാനന്ദന്‍. അങ്ങേരെയും കുടുംബത്തേയും ക്യാബിനറ്റ് ചെലവില്‍ പോറ്റേണ്ട ഗതികേടാണ് നാം പേറുന്നത്. നിയമസഭാ സാമാജികനെന്ന. നിലയില്‍ ധാരാളം സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് പുതിയ പദവിക്കു വേണ്ടി ആക്രാന്തം കാണിച്ചത്. പരിഷ്‌കാരി കമ്മീഷന്‍ നാല് റിപ്പോര്‍ട്ട് കൊടുത്തത് പിണറായി തട്ടിന്‍ പുറത്ത് ഉണക്കാന്‍ വെച്ചിരിക്കയാണ് - റിപ്പോര്‍ട്ട് പൊതിഞ്ഞുവെച്ച കടലാസു പോലും തമ്പുരാന്‍ പൊളിച്ചു നോക്കിയിട്ടില്ല - പിന്നെന്തിനാണ് ഈ പരിഷ്‌കാരിക്ക് വേണ്ടി ഇങ്ങനെ കാശ് മൊടക്കുന്നത്. ? മാനാഭിമാനമുണ്ടെങ്കില്‍ വി എസ് അച്ചുതാനന്ദന്‍ ഈ സ്ഥാനം വലിച്ചെറിഞ്ഞിട്ട് ഇറങ്ങിപ്പോകണം.-ഇതാണ് മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യു ഫെയ്സ് ബുക്കില്‍ ഇട്ട പോസ്റ്റ്.

ഇങ്ങനെ കാശ് ധൂര്‍ത്തടിച്ചത് കെ. കരുണാകരനോ മറ്റ് വല്ലോരുമായിരുന്നെങ്കില്‍ സി പി എം അവരുടെ പുലകുളി അടിയന്തരം നടത്തുമായിരുന്നു. തോറ്റ എം പി, ഹൈക്കോടതിയിലെ വേലപ്പന്‍ചേട്ടന്‍, ഏഴെട്ട് ഉപദേശിമാര്‍ തുടങ്ങി എത്രയോ ഭുത ഗണങ്ങള്‍ക്കാണ് ഇപ്പോ ചെല്ലും ചെലവും കൊടുക്കുന്നത്- നാളെ വേറൊരു സര്‍ക്കാര്‍ വരുമ്പോള്‍ അവമ്മാര് ഇമ്മാതിരി വളയമില്ലാ ചാട്ടങ്ങള്‍ നടത്തിയാല്‍ ചോദിക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടാവില്ലെന്നും റോയി മാത്യു ചര്‍ച്ചയാക്കുന്നു. ചോദിക്കാനും പറയാനും ആളില്ലെല്‍ ഇതുപോലെ മൂട്ടകള്‍ ഇനിയും ഉണ്ടാകും... എന്ന കമന്റും ശ്രദ്ധേയമാണ്. അങ്ങനെ വിഎസിന്റെ പദവിയില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച തുടരുകയാണ്.

കൊറോണയിലെ വി എസ് അച്യുതാനന്ദന്റെ പുതിയ പോസ്റ്റിലുള്ളത് പിണറായി സര്‍ക്കാരിനുള്ള കുത്താണെന്ന ചര്‍ച്ചയും സജീവമാണ്. വസുരക്ഷാ ഉപകരണങ്ങളടക്കമുള്ള വൈദ്യശാസ്ത്ര ചെലവുകള്‍, സാമൂഹ്യ സുരക്ഷാ നടപടികള്‍ക്കാവശ്യമായ വിഭവങ്ങള്‍ എന്നിവയെല്ലാം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭവുമാണിതെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് വിഎസിന്റെ പോസ്റ്റ്. ധൂര്‍ത്തും സുതാര്യതയും ഇതിലേക്ക് മനപ്പൂര്‍വ്വം കൊണ്ടു വന്നതാണെന്ന ചര്‍ച്ചയാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍ ധൂര്‍ത്തിന് തെളിവായ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വിഎസിന് രാജിവച്ചുകൂടേ എന്ന മറു ചോദ്യവും സജീവമാക്കിയാണ് കാര്യങ്ങള്‍ പിണറായി അനുകൂലികള്‍ നിയന്ത്രണത്തിലാക്കിയത്.

കൊറോണ വൈറസിന്റെ ആക്രമണത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചുവീഴുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ഇതുവരെ അത്ര വലിയ ആഘാതമേല്‍ക്കാത്തത് നമ്മുടെ ജനങ്ങളുടെ സഹകരണവും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണെന്ന പുകഴ്ത്താണ് പോസ്റ്റിന്റെ തുടക്കത്തില്‍ വി എസ് നിറയ്ക്കുന്നത്. ഇതിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ കുറിച്ചു പറയുന്നുമുണ്ട്. ചര്‍ച്ചയാക്കുന്നത് ഐക്യവും കൂട്ടായ്മയും. എന്നിട്ടും ഇതിനിടെയില്‍ ഉപദേശ രൂപേണ ധൂര്‍ത്തും സുതാര്യതയും കടന്നു വന്നത് ബോധപൂര്‍വ്വമാണെന്ന വാദമാണ് കടുത്ത സൈബര്‍ സഖാക്കള്‍ ഉയര്‍ത്തുന്നത്. പിണറായിയെ വി എസ് ട്രോളിയതാണെന്ന് പ്രതിപക്ഷവും വിലയിരുത്തുന്നു.

നേതാവിനെ മൂലക്കിരുത്തുവാന്‍ വേണ്ടി മാത്രം ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ എന്ന പദവി നല്‍കി കോടികള്‍ ധൂര്‍ത്തടിക്കുന്നതും ഈ സര്‍ക്കാര്‍ ....തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമാണ്. സാറിന്റെ ഓഫീസ് പിരിച്ചു വിട്ട് ആ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കുമോ-ഇതാണ് വിഎസിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളിലൊന്ന്. കേരളത്തിന്റെ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും ചോര ചെങ്കൊടിയുടെ വിപ്ലവ മുത്തുമായ കേരള ജനതയുടെ കാവലാള്‍ പുന്നപ്ര വയലാറിന്റെ സമരനായകന്‍ സഖാവ് 'വി.എന്റെ ഈ പോസ്റ്റില്‍ കുറെ കൂലി എഴുത്തുകാരെ കണ്ടു ആ കൂലി എഴുത്തുകാര്‍ ഒന്ന് ഓര്‍ത്താല്‍ നല്ലതാണ് ,,, ഞങ്ങള്‍ ചെങ്കൊടി പ്രസ്ഥാനത്തിന്റെ സഖാക്കളും പ്രവര്‍ത്തകരും ഒന്ന് ശബ്ദമുയര്‍ത്തിയാല്‍ മതി പിന്നെ ഒരു കൂലി എഴുത്തുകാരനും ഇവിടെ കാണില്ല സൂക്ഷിക്കുക ' നമ്മുടെ മുഴുവന്‍ സഖാക്കളും പ്രതികരിക്കുക പ്രതിഷേതിക്കുക... സഖാക്കളെ മുന്നോട്ട് വിപ്ലവ സൂര്യന്‍ മുന്നോട്ട്'...-ഇതാണ് വിഎസിന് ഒപ്പം നില്‍ക്കുന്നവരുടെ നിലപാടും. അങ്ങനെ വിഎസിന്റെ പോസ്റ്റ് കൊറോണക്കാലത്ത് ഫേസ്ബുക്കില്‍ ചര്‍ച്ചയാവുകയാണ്.

വിഎസിന്റെ പോസ്റ്റിന് താഴെ എത്തിയ ചില കമന്റുകള്‍

  • ഒരു ഉപകാരവുമില്ലാത്ത താങ്കളുടെ പദവി രാജി വെച്ചു അത് കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കട്ടെ.. അതാണ് ഹീറോയിസം
  • കൊറോണ വ്യാപനം ഏറ്റവും ഫലപ്രദമായി ചെറുത്ത സംസ്ഥാനം എന്ന നിലയില്‍ പിണറായി വിജയനോട് ഉള്ള ആദര സൂചകമായി മോദി വിലക്ക് കൊളുത്തിയത് കേരള തനിമയില്‍. കേരള വിജ യ മാതൃക ഇന്ത്യ മാതൃക ആക്കണം എന്ന സന്ദേശം കൂടി നല്‍കുക ആയിരുന്നു അദ്ദേഹം..
  • താങ്കളും ബാലകൃഷണപ്പിള്ളയുമടക്കം ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത പൊതു ഖജനാവ് കാലിയാക്കുന്ന കുറേ കാബിനറ്റ് റാങ്കുകാര്‍ സ്വയം മാറി നിന്ന് ഈ അവസരത്തില്‍ മാതൃകയാകണം ..
  • സര്‍ എത്രയാണ് ശമ്പളം വാങ്ങുന്നത് ഭരണപരിഷ്‌കാരത്തിന്റെ പേരില്‍ അതൊന്നു പിരിച്ചു വിട്ടു കൂടെ
  • സാറിന്റെ ഭരണ പരിഷ്‌കാര കമ്മീഷന്‍ പിരിച്ച് വിട്ട്,,,,, സാമ്പത്തികമായി ജനങ്ങളെ സഹായിക്കുക,,,
വി എസ് അച്യുതാനന്ദന്റെ പോസ്റ്റ് ചുവടെ

കൊറോണ വൈറസിന്റെ ആക്രമണത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചുവീഴുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ഇതുവരെ അത്ര വലിയ ആഘാതമേല്‍ക്കാത്തത് നമ്മുടെ ജനങ്ങളുടെ സഹകരണവും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണ്.

പക്ഷെ, രാജ്യത്ത് ഉല്‍പ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍ കാണിക്കുന്ന ജാഗ്രതതന്നെ, പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ വേണ്ടി പരസ്പരം കൈകോര്‍ക്കാനും നാം കാണിക്കേണ്ടിവരും. സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വൈദ്യശാസ്ത്ര ചെലവുകള്‍, സാമൂഹ്യ സുരക്ഷാ നടപടികള്‍ക്കാവശ്യമായ വിഭവങ്ങള്‍ എന്നിവയെല്ലാം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭവുമാണിത്.

ഞാനടക്കം, മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തു. ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തില്‍ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ചെറുപ്പക്കാര്‍ സന്നദ്ധ സേവനത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരുന്നു. ഈ ഐക്യവും കൂട്ടായ്മയുമാണ്, കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്കുള്ള ഏക ആശ്രയം. ആ ആശ്രയത്തില്‍ വിള്ളല്‍ വീഴാതെ, ഈ ദുരന്തകാലത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണം, സാധിക്കും എന്നുറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category