1 GBP = 95.60 INR                       

BREAKING NEWS

ഒരുപക്ഷെ ഈ ഡിജിറ്റല്‍ യുഗത്തില്‍ ലോകവ്യാപകമായി എത്തിയ ആദ്യ ദുരന്തമായിരിക്കും കോവിഡ് 19; അനേകരുടെ ജീവന്‍ കവര്‍ന്ന് വിളയാട്ടം തുടരുന്ന കൊറോണയെന്ന കൊലയാളി ഭാവിയിലേക്കായി കരുതി വച്ചിരിക്കുന്നതെന്ത്? ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക മാന്ദ്യവും മാത്രമല്ല പല മാനസിക പ്രശ്നങ്ങളും മനുഷ്യരാശിയെ തുറിച്ചു നോക്കുന്നു; കൊറോണാനന്തരകാലത്തെ മനുഷ്യ ജീവിതത്തിലൂടെ ഒരു യാത്ര

Britishmalayali
kz´wteJI³

ഹാമാരികള്‍ ഇതിനു മുന്‍പും മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാന്‍ എത്തിയിട്ടുണ്ട്. അപ്പോഴൊക്കെ പൊരുതിനിന്ന മനുഷ്യനായി ചിലതൊക്കെ അവശേഷിപ്പിച്ചിട്ടു തന്നെയാണ് അവയൊക്കെ തിരികെ പോയിട്ടുള്ളതും. അവയില്‍ ഏറ്റവും പ്രധാനമാണ് മഹാമാരികള്‍ മനുഷ്യന്റെ മനോനിലയില്‍ വരുത്തുന്ന മാറ്റങ്ങള്‍. വ്യാപനത്തിന്റെ കാര്യത്തില്‍ കൊറോണയോളം ഭീകരത സൃഷ്ടിച്ചില്ലെങ്കിലും 2003 ലെ സാര്‍സും ഏറ്റവും ഒടുവില്‍ 2009 ലെ ഇന്‍ഫ്ളുവന്‍സയുമെല്ലാം ഇത്തരത്തിലുള്ള ആഘാതങ്ങള്‍ ഏല്പിച്ചിട്ടു തന്നെയാണ് ശാസ്ത്രത്തിന് മുന്നില്‍ കീഴടങ്ങിയിട്ടുള്ളത്.

മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ കൊറോണക്കാലത്തെ മനോനിലയെപറ്റി പലയിടത്തും ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. ഭയവും ഉത്കണ്ഠയുമാണ് ഈ കാലയളവില്‍ മനുഷ്യനെ ബാധിക്കുന്ന ഏറ്റവും വലിയ രണ്ട് മാനസിക പ്രശ്നങ്ങള്‍. താന്‍ രോഗ ബാധിതനാകും എന്ന ഭയം, കോവിഡ് 19 സമ്പദ്ഘടനയിലും സാമൂഹ്യ ജീവിതത്തിലും വരുത്തിയേക്കാവുന്ന മാറ്റങ്ങളെ കുറിച്ചുള്ള ഉത്കണ്ഠ എന്നിവ വളര്‍ന്ന് ഒരു തരം സിനോഫോബിയ അഥവാ അപരിചിതരോടും അന്യ നാട്ടുകാരോടും തോന്നുന്ന ഭയം എന്നൊരു അവസ്ഥയില്‍ വരെ എത്താമെന്നാണ് ഈ പഠനങ്ങള്‍ കാണിക്കുന്നത്.

മഹാമാരികള്‍, ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ എന്നിവ മനുഷ്യനില്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. വിവിധ സംഭവങ്ങളെ ആസ്പദമാക്കി നടന്ന വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്, ഇത്തരം ദുരന്തങ്ങള്‍ അനുഭവിച്ച ഏകദേശം 10% പേര്‍ക്കെങ്കിലും മൂഡ് ഡിസോര്‍ഡര്‍, ആങ്ക്സൈറ്റി ഡിസോര്‍ഡര്‍, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോര്‍ഡര്‍ (പി ടി എസ് ഡി) തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. അതായത് കൊറോണ ബാധിച്ച 10% പേരിലെങ്കിലും - ഒരുപക്ഷെ അതിലുമധികം പേരില്‍- ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

കൊറോണ ബാധിക്കാത്തവര്‍ക്കും മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ട്. ആഴ്ച്ചകള്‍ നീളുന്ന ഏകാന്തവാസം, ഒറ്റപ്പെടല്‍, അടച്ചുപൂട്ടിയുള്ള ഇരിപ്പ് എന്നിവ ഇവരിലും ഉത്കണ്ഠ വളര്‍ത്തിയേക്കാം. അത്ര സുഖകരമല്ലാത്ത അന്തരീക്ഷത്തില്‍, തികച്ചും അപരിചിതര്‍ക്കൊപ്പം ക്വാറന്റൈന്‍ വാര്‍ഡുകളില്‍ കൂടുതല്‍ കാലം ചെലവഴിക്കേണ്ടി വന്നവര്‍ക്ക് പി ടി എസ് ഡി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലുമാണ്.

ഇതിനുപുറമെ കൊറോണമൂലമുണ്ടായ സാമൂഹ്യ സാഹചര്യ മാറ്റങ്ങളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് അടുത്ത പ്രശ്നം. അതുവരെ തികച്ചും അപരിചിതമായ ഒരു ജീവിതശൈലിയാണ് കൊറോണ മനുഷ്യന് നിര്‍ബന്ധിതമാക്കിയത്. സ്‌കൂള്‍ പാഠങ്ങള്‍ ഓണ്‍ലൈനില്‍ ആകുന്നു. ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകുന്നു. വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഓണ്‍ലൈന്‍ വഴി എത്തുന്നു. ഡിജിറ്റല്‍ യുഗത്തിലെ ആദ്യത്തെ ലോകവ്യാപകമായ മഹാമാരികാലത്ത് നമ്മള്‍ ഒരുപാട് ആശ്രയിച്ചത് ഇന്റര്‍നെറ്റിനെ ആയിരുന്നു.

തീര്‍ച്ചയായും, ഈ മഹാമാരിക്കു മുന്‍പും പലരും വീടുകളില്‍ ഇരുന്ന് ജോലിചെയ്യുകയും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്.എന്നാല്‍ കൊറോണക്കാലം മനസ്സിനു നല്‍കിയ സുരക്ഷാ ഭീഷണി ഒരുപക്ഷെ കൊറോണാക്കാലത്തിനു ശേഷവും ഇത്തരത്തിലുള്ള നടപടികള്‍ പിന്തുടരാന്‍ ഒരു വലിയ വിഭാഗം ജനങ്ങളെ പ്രേരിപ്പിച്ചേക്കാം. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങിക്കൂടുന്ന ഒരു വലിയ വിഭാഗം ജനങ്ങളേയായിരിക്കും കൊറോണാനന്തര കാലം കാണാന്‍ പോകുന്നത്.

മറ്റൊരു പ്രധാനപ്രശ്നം ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ വേരോടാന്‍ സാധ്യതയുള്ള അണുബാധയെ കുറിച്ചുള്ള ഭീതിയാണ്. ഒരുപക്ഷെ ഭാവിയില്‍ മനുഷ്യന്റെ സാമൂഹ്യ ജീവിതം വരെ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ഒരു അവസ്ഥയായിരിക്കും ഇത്തരമൊരു ഭീതി ഉണ്ടാക്കുക. ഹസ്തദാനങ്ങളും ആലിംഗനങ്ങളുമൊക്കെ പഴങ്കഥകളായി മാറാനും സാധ്യതയുണ്ട് ഈ ഭയം കാരണം. ഇത്തരത്തിലുള്ള ഭയം ഒരുപാട് കാലം നീണ്ടു നില്‍ക്കാന്‍ സാധ്യതയുള്ളവയാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുമ്പോഴാണ് കൊറോണ ഭാവിയിലെ സമൂഹ ജീവിതത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത കൈവരിക.

മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി പോലെ തന്നെ ഓരോ മനുഷ്യരിലും വ്യത്യസ്തമാണ് മാനസിക ആഘാതങ്ങളെ പ്രതിരോധിക്കുവാനുള്ള ശേഷിയും. അതുകൊണ്ട് തന്നെ ഇത്തരം ഫോബിയകള്‍ എല്ലാവരിലും ഒരുപോലെ സ്വാധീനിക്കണമെന്നില്ല. ഉദാഹരണത്തിന് സിനോഫോബിയ അഥവ അപരിചിതരോടുള്ള ഭയം ചിലരെ സാമൂഹ്യ കൂടിച്ചേരലുകളില്‍ നിന്നും വിലക്കുമ്പോള്‍, മറ്റു ചിലരെ വംശീയവാദികള്‍ വരെയാക്കാം. താനും തന്റേതല്ലാത്തവരും സംശയത്തിന്റെ നിഴലിലാണെന്ന ബോധം അല്ലെങ്കില്‍, തന്റെ കൂട്ടരെ അല്ലാതെ മറ്റാരേയും വിശ്വസിക്കാന്‍ കഴിയില്ലെന്ന ബോധം ഇതൊക്കെ ഇത്തരം ഫോബിയയുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉണ്ടാകാവുന്നതാണ്.

ചെറിയ തോതിലുള്ള ഫോബിയകള്‍ മനുഷ്യരെ കൂടുതല്‍ സ്വാര്‍ത്ഥരാക്കി സ്വന്തം കുടുംബത്തിലേക്ക് ഒതുക്കുമ്പോള്‍, ഇതിന്റെ വര്‍ദ്ധിച്ച തോതിലുള്ള സാന്നിദ്ധ്യം ഒരുപക്ഷെ വര്‍ഗീയ-വംശീയ കലാപങ്ങള്‍ക്ക് വരെ കാരണമായേക്കാം എന്നാണ് പല മനഃശാസ്ത്രജ്ഞരും പറയുന്നത്.

കൂടെക്കൂടെയുള്ള കൈകഴുകല്‍, അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ നീണ്ടകാലത്തേക്ക് പ്രാവര്‍ത്തികമാക്കിയാല്‍ അത് സ്വന്തം രക്ഷയെക്കുറിച്ചുള്ള ആശങ്ക വളര്‍ത്തിയേക്കാം എന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് അവരെ കൂടുതല്‍ യാഥാസ്ഥികരാക്കി മാറ്റിയേക്കാം. സാമൂഹിക ജീവിതത്തിന് അധികം പ്രാധാന്യമില്ലാതിരുന്ന പഴയ കാല ജീവിതശൈലിയിലേക്ക് അവര്‍ തിരിച്ചുപോയേക്കാം എന്നു മാത്രമല്ല, പാരമ്പര്യത്തിന് എതിരായുള്ള എന്തും എതിര്‍ക്കപ്പെടുന്ന അവസ്ഥവരെ ഉണ്ടായേക്കാം എന്നാണ് സാര്‍സ് പോലുള്ള മഹാമാരികള്‍ക്ക് ശേഷം അവയെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ലൈംഗിക ജീവിതത്തില്‍ വരെ ഇത്തരത്തിലുള്ള യാഥാസ്ഥിതികത്വം നിലവില്‍ വന്നേക്കാം.

മറ്റുള്ളവരെയെല്ലാം സംശയത്തോടെ വീക്ഷിക്കുന്ന ഒരു മനോനില ഒരിക്കലും ആരോഗ്യകരമായ ഒന്നല്ല. ഇത് ആത്യന്തികമായി നയിക്കുക അരാജകത്വത്തിലേക്കായിരിക്കും. കൊറോണാനന്തര കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ നമ്മളെ കാത്തിരിക്കുന്നത് ഇത്തരത്തില്‍ ഒരു അരാജകത്വം തന്നെയായിരിക്കും എന്നാണ് ഈ പഠനങ്ങളില്‍ പങ്കെടുത്ത പലരും അഭിപ്രായപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category