1 GBP =99.30INR                       

BREAKING NEWS

സ്റ്റേ ഹോം.. സ്റ്റേ സേയ്ഫ്; ഡോണ്‍ഡ് ക്രോസ് റെസ്ട്രിക്കറ്റഡ് ഏര്യ; ബ്രേക്ക് ദി ചെയിന്‍.... കാരിക്കേച്ചറായും കോവിഡ് അവബോധം ഒരുക്കാന്‍ ഡിജിപി ബെഹ്റയും ടീമും; ഇതു താനടാ പൊലീസ്....! കൊറോണക്കാലത്ത് കേരളത്തില്‍ പൊലീസിനു സോഷ്യല്‍ മീഡിയയില്‍ പുതിയ മുഖം; ഐപിഎസുകാര്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊറോണക്കാലത്ത് നൃത്തം ചെയ്തും പാട്ടു പാടിയും മലയാളിയെ കൈ കഴുകാന്‍ പഠിപ്പിച്ച കേരള പൊലീസ് ഇപ്പോള്‍ കരിഞ്ചന്തക്കാരെ വേട്ടയാടുന്നു, കാന്‍സര്‍ രോഗികള്‍ക്ക് അഭയമാകുന്നു. കൊവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിനായി രാപ്പകലില്ലാത്തെ തെരുവു കാക്കുന്ന പൊലീസ് മലയാളികളുടെ കണ്ണിലുണ്ണിയായി മാറുകയാണ്. സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് പൊലീസിന്റെ വീര കഥകളാണ്. ഇതിനിടെ പൊലീസിന്റെ പുതിയ കാരിക്കേച്ചറും ശ്രദ്ധേയമാവുകയാണ്.

കൊറോണയെ നേരിടാന്‍ മുന്നില്‍ നില്‍ക്കുന്ന ഐപിഎസുകാരാണ് കാരിക്കേച്ചറിലുള്ളത്. ബെഹ്റ മുതല്‍ യതീഷ് ചന്ദ്ര വരെയുള്ളവര്‍ ഇതില്‍ കഥാപാത്രങ്ങളാകുന്നു. പ്രത്യേക ടീമിന്റെ ഭാഗമായ വനിതാ ഐപിഎസുകാരും കാരിക്കേച്ചറിലുണ്ട്. വിഷ്ണുദാസാണ് വൈറലാകുന്ന വരയ്ക്ക് പിന്നില്‍. സ്റ്റേ ഹോം.. സ്റ്റേ സേയ്ഫ്, ഡോണ്‍ഡ് ക്രോസ് റെസ്ട്രിക്കറ്റഡ് ഏര്യ, ബ്രേക്ക് ദി ചെയിന്‍ എന്നീ കോവിഡ് സന്ദേശങ്ങളാണ് പൊലീസ് കാരിക്കേച്ചറിലൂടെ നല്‍കുന്നത്.

കൊറോണ എത്തുന്നതിനുമുമ്പ് വിമര്‍ശനങ്ങളുമായി എല്ലാവരും വേട്ടയാടിയിരുന്ന പൊലീസാണ് ഇപ്പോള്‍ ഇതൊക്കെ ചെയ്യുന്നതെന്ന് കേട്ടാല്‍ അന്തം വിടും. അഴുകിയ മീന്‍ പിടിക്കാന്‍ മുന്നിട്ടിറങ്ങുന്ന പൊലീസ് തന്നെയാണ് കമ്പ്യൂട്ടര്‍ കോഡിംഗിന്റെ അത്യാധുനിക സാങ്കേതികവിദ്യയുമായി ജനങ്ങളെ സമീപിക്കുന്നത്. ഇടയ്ക്ക് മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ലൂസിഫറിനെ അനുകരിച്ച് കോമഡിചിത്രം വരെ നിര്‍മ്മിച്ച് ജനങ്ങളുടെ ഹൃദയം കവര്‍ന്നു.

ഏറ്റവുമവസാനം ഡ്രോണുകളിലൂടെ നാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി ആള്‍ക്കൂട്ടത്തെ വിരട്ടിവിടുകയാണ് പൊലീസ് ചെയ്യുന്നത്. ലോക് ഡൗണ്‍ ആണെങ്കിലും അടിയന്തരാവശ്യത്തിന് സഞ്ചരിക്കാനുള്ള സഹായവുമായി പൊലീസിന്റെ ഹെല്‍പ് ലൈന്‍ 24 മണിക്കൂറും സേവന സന്നദ്ധമാണ്. വാഹനം വഴിയില്‍ കുടുങ്ങിയാല്‍പോലും ഈ സഹായം ലഭിക്കും. രോഗിയാണ് സഞ്ചരിക്കുന്നതെങ്കില്‍ വഴിനീളെ പൊലീസിന്റെ കണ്ണുണ്ടാകുമെന്ന് ഏറ്റവുമവസാനം കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തെത്തി മടങ്ങിയ ചിലരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍നിന്ന് വ്യക്തമാണ്.

വ്യാജവാര്‍ത്തകള്‍ പരത്തുന്നവരെ വെല്ലുവിളിക്കാനും നല്ല വാര്‍ത്തകള്‍ പകരം നല്‍കാനും പൊലീസിനു സംവിധാനമുണ്ട്. പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പ്രക്ഷോഭവുമായി റോഡിലിറങ്ങിയപ്പോള്‍ നിമിഷങ്ങള്‍ക്കകമാണ് പൊലീസ് രംഗം നിയന്ത്രണാധീനമാക്കിയത്. പിന്നാലെ മറ്റു സ്ഥലങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി സാന്നിധ്യം തെളിയിച്ചു. പിന്നീട് അവരുടെ ക്യാമ്പുകളില്‍ പോയി ബോധവല്‍കരണം നടത്തി.

സാധാരണ പൊലീസുകാര്‍ മാത്രമല്ല, ഡിജിപി മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെ ജനങ്ങള്‍ക്കിടയിലാണ്. സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് ഇവരുടെ സേവനം. അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ പോലും തങ്ങള്‍ തയാറാണെന്നു പറയുന്ന പൊലീസുകാര്‍ ഇപ്പോള്‍ ഉള്‍നാടുകളില്‍ ഒറ്റയ്ക്കു കഴിയുന്നവര്‍ക്ക് പട്ടിണിയില്ലാതാക്കാന്‍ പൊതിച്ചോറുമായി പോകുന്നുണ്ട്. അടച്ചിരിപ്പിന്റെ ടെന്‍ഷന്‍ മാറ്റാന്‍ ഗാനമേളയുമായി ഇറങ്ങിയ പൊലീസ് സംഘങ്ങള്‍ പോലുമുണ്ട്.
കല്യാണത്തിനും പ്രസവത്തിനും വരെ ഇപ്പോള്‍ നാട്ടുകാര്‍ പൊലീസിനെ ആശ്രയിക്കുകയാണ്. സേവനത്തിനു മാത്രമല്ല . പൊലീസ് സ്റ്റേഷനില്‍ വിളിക്കാന്‍ പേടിയുണ്ടായിരുന്നവര്‍ സംശയ നിവൃത്തിക്കു പോലും ഇപ്പോള്‍ പൊലീസിന്റെ സഹായം തേടുന്നുണ്ടെന്ന് കണ്‍ട്രോള്‍ റൂമുകളിലും ഹെല്‍പ് ഡെസ്‌കുകളിലും ലഭിക്കുന്ന ഫോണ്‍ വിളികളില്‍നിന്ന് വ്യക്തമാണ്. കേരളത്തില്‍ പൊലീസ് ചെയ്യാത്തതായി ഇനിയൊന്നുമില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ വീരകഥകള്‍ പങ്കുവയ്ക്കുന്ന മലയാളി പറയുന്നത്. പൊലീസിന് ഇങ്ങനെ മാറാന്‍ കഴിയുമോ എന്നു സംശയിക്കുന്നവരേറെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category