1 GBP =99.30INR                       

BREAKING NEWS

മഹാരാഷ്ട്രയിലും രാജസ്ഥാനിലും പിണറായി പറഞ്ഞത് പച്ചക്കള്ളം; രണ്ട് സര്‍ക്കാരുകളും ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിക്കുന്നില്ല; പ്രതിസന്ധിയില്‍ ചെയ്തത് പിന്നീട് കൊടുക്കുമെന്ന വ്യവസ്ഥയിലെ ശമ്പളം കുറവ് ചെയ്യല്‍; തമിഴ്നാട്ടില്‍ പിടിക്കുന്നത് ഒരു ദിവസത്തെ ശമ്പളം മാത്രം; പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ സാലറി ചലഞ്ചില്‍ തീരുമാനം എടുക്കാതെ മന്ത്രിസഭാ യോഗവും; സാലറി കട്ട് തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് സൂചന; ജീവനക്കാരെ പിണക്കാതെ തീരുമാനം വേണമെന്ന് ഐസക്കിനെ ഉപദേശിച്ച് മുഖ്യമന്ത്രിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണല്ലോ? അവിടെ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നു.... പിന്നെ എന്തുകൊണ്ട് കേരളത്തിന് പറ്റില്ലെന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ എടുത്ത നിലപാട്. നിര്‍ബന്ധപൂര്‍വ്വമുള്ള സാലറി ചലഞ്ചിനെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ വാദത്തിന് എതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞു പരത്തിയത് പച്ചക്കള്ളമാണെന്ന് വിശദീകരിച്ച് പ്രതിപക്ഷം വീണ്ടും രംഗത്ത് വരികയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും സാലറി കട്ടില്ലെന്നും മറിച്ച് സാലറി ഡെഫര്‍ ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലേയും സര്‍ക്കാരുകളുമായി താന്‍ ബന്ധപ്പെട്ടെന്നും സാലറി കട്ട് എന്നത് അടിസ്ഥാന രഹതമായ ആരോണമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സാലറി ഡെഫര്‍ ചെയ്യുകയെന്ന് പറഞ്ഞാല്‍ അത് പിടിച്ചു വയ്ക്കുകയാണ്. കൊറോണയിലെ പ്രത്യേക സാഹചര്യത്തില്‍ പിന്നീട് കൊടുക്കാമെന്ന സന്ദേശവുമായാണ് അത് ചെയ്തത്. സാമ്പത്തിക നില ഭദ്രമാകുമ്പോള്‍ പിടിച്ചു വച്ച ശമ്പളം ജീവക്കാര്‍ക്ക് തന്നെ കിട്ടുമെന്നാണ് ചെന്നിത്തല പറയുന്നത്. ഈ മോഡല്‍ അല്ല കേരളത്തില്‍ പരീക്ഷിക്കാനുള്ള നീക്കം. ഇതിനെ എതിര്‍ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് നല്‍കുന്ന സൂചന. അതിനിടെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനം ഒന്നും എടുത്തില്ല. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് ജീവനക്കാരെ പിണക്കേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ നിയമ വശങ്ങളും പരിശോധിച്ച് മാത്രമേ സാലറി ചലഞ്ചില്‍ തീരുമാനം ഉണ്ടാകൂ. ഇന്ന് മന്ത്രിസഭാ യോഗം ഇക്കാര്യം വിശദ ചര്‍ച്ചകള്‍ക്ക് പോലും വിധേയമാക്കിയില്ലെന്നത് വിവാദം ഒഴിവാക്കാനുള്ള ശ്രമം ഉണ്ടാകുമെന്നതിന്റെ സൂചനയാണ്.

രാജസ്ഥാനില്‍ ഗ്രൂപ്പ് എ ഓഫിസര്‍ മാരുടെ ശമ്പളത്തിന്റെ 60 ശതമാനം, ഗ്രൂപ്പ് ബി ശമ്പളത്തിന്റെ 50 ശതമാനമാണ് മാറ്റി വച്ചത്. ഇത് അവര്‍ക്ക് പിന്നീട് കൊടുക്കും. സാധാരണക്കാരായ ജീവനക്കാരുടെ ശമ്പളത്തില്‍ സര്‍ക്കാര്‍ തൊട്ടതുമില്ല. മഹാരാഷ്ട്രയില്‍ ഐ എ എസ് ഓഫീസര്‍മാരുള്‍പ്പെടുന്ന ഉയര്‍ന്ന തസ്തികയിലുള്ളവരുടെ വേതനമാണ് 50 ശതമാനം തടഞ്ഞു വച്ചിട്ടുള്ളത്. തമിഴ്നാട്ടില്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മാത്രമാണ് പിടിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധപൂര്‍വ്വം നല്‍കേണ്ടതും ഒരു ദിവസത്തെ ശമ്പളമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ നിര്‍ബന്ധിത സാലറി കട്ടിനെ അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. അതുകൊണ്ട് തന്നെ കരുതലോടെയാകും സാലറി ചലഞ്ചില്‍ പിണറായി സര്‍ക്കാര്‍ തീരുമാനം എടുക്കുക. ഈ സാഹചര്യത്തില്‍ സാലറി ചാലഞ്ചില്‍ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സാലറി ചലഞ്ച് നിര്‍ബന്ധിച്ചു നടപ്പാക്കുന്നത് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ല. എന്നാല്‍ ജീവനക്കാര്‍ സ്വമേധയാ സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നതില്‍ പ്രതിപക്ഷത്തിന് യാതൊരു എതിര്‍പ്പുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രവാസികളുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചത് ശരിയായ ആരോപണമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നത്. മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായി. കൊവിഡ് വരും മുന്‍പേ തന്നെ കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും സാമ്പത്തിക മാനേജ്മെന്റിലെ പാളിച്ച കൊവിഡിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. സമൂഹ അടുക്കളയിലും സന്നദ്ധസേനയും രാഷ്ട്രീയം പ്രകടമാണെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ പലതരം വീഴ്ചകളും പാളിച്ചകളും ശ്രദ്ധയില്‍പ്പെട്ടെങ്കിലും പലതും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഇന്നലെ കള്ളം കൈയോടെ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി വിറളി പൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണ് ചെയ്യതത്. നിലവിലെ അന്തരീക്ഷത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒന്നിച്ചു നില്‍ക്കണം. അതു കൊണ്ടാണ് വസ്തുനിഷ്ഠമായ ചില കാര്യങ്ങള്‍ മാത്രമാണ് ഇന്നലെ മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ഞാനും കൂടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്-ചെന്നിത്തല പറഞ്ഞു.

ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പലവട്ടം ചോദിച്ചിട്ടും സര്‍ക്കാരുമായി ബന്ധപ്പെട്ട പല വിവാദവിഷയങ്ങളും ഞങ്ങള്‍ ഉന്നയിച്ചിട്ടില്ല. കേരളത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ഐക്യത്തിന്റേതായ അന്തരീക്ഷം ഇനിയും തുടരട്ടെ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സര്‍ക്കാരിന് അതിന് താത്പര്യമുണ്ടെങ്കില്‍ ഞങ്ങളും അതിനു തയ്യാറാണ്. സാലറി ചലഞ്ചിന് ഞങ്ങള്‍ എതിരല്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതിനോട് സഹകരിക്കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധമായി സാലറി ചലഞ്ച് നടപ്പാക്കരുത് എന്നാണ് ഞങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഇതിനോട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നലെ രാജസ്ഥാന്‍ ആരോഗ്യമന്ത്രിയുമായി ഞാന്‍ സംസാരിച്ചു. രാജസ്ഥാനിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സാലറി 60-50 ശതമാനം ഡെഫര്‍ ചെയ്തു എന്നാണ് അദ്ദേഹം വിശദീകരിച്ചത്. മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവിടേയും ഗ്രൂപ്പ് എ ജീവനക്കാരുടെ ശമ്പളം അന്‍പത് ശതമാനം സാലറി ഡെഫര്‍ ചെയ്യുകയാണ് ചെയ്തത്.

തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് എന്റെ പക്കലുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും അവിടെ അവരുടെ ഒരു ദിവസത്തെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് വാങ്ങിയത്. കേന്ദ്രസര്‍ക്കാരും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് വാങ്ങി. കഴിഞ്ഞ പ്രളയത്തില്‍ നടപ്പാക്കിയ സാലറി ചലഞ്ചില്‍ ഗഡുക്കളായി ശമ്പളം വിട്ടു കൊടുത്തവര്‍ ഈ മാസത്തോടെയാണ് അതു പൂര്‍ത്തിയാക്കുന്നത്. അപ്പോഴാണ് പുതിയ ചലഞ്ച് വരുന്നത്. പ്രളയഫണ്ടില്‍ സിപിഎമ്മുക്കാര്‍ നടത്തിയ തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇനി കൊവിഡ് ഫണ്ടും തട്ടിക്കാനുള്ള പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്താണോ ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അഞ്ച് ലക്ഷം രൂപ ചെലവാക്കി ശുചീകരിക്കേണ്ടത്. ഞാന്‍ ചോദിക്കട്ടെ കൊവിഡ് വന്നതിനാലാണോ കേരളത്തിലെ സാമ്പത്തിക സ്ഥിതി മോശമായത്. കെടുകാര്യസ്ഥത, ധൂര്‍ത്ത്, നികുതി പിരിവിലെ പാളിച്ച ഇതൊക്കെയാണ് ഇവിടെ സാമ്പത്തികസ്ഥിതി മോശമാകാന്‍ കാരണം. അതിഭീകര പ്രതിസന്ധിയിലാണ് നേരത്തെ മുതല്‍ ട്രഷറി. ഇതൊക്കെ പ്രതിപക്ഷത്തിന്റെ കുറ്റമാണോ ആരോഗ്യ ചെലവ്ക്ക് ആവശ്യമായ തുക കിഫ്ബിയില്‍ നിന്നും എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ കേരളത്തിലെ എംപിമാര്‍ ശക്തമായി പ്രതിരോധം തീര്‍ക്കും. പ്രവാസികളുടെ കാര്യത്തില്‍ മുല്ലപ്പള്ളി പറഞ്ഞതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയോട് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് നാളേറെയായി. തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്ക്. സമൂഹ അടുക്കളയിലും സന്നദ്ധസേനയിലും രാഷ്ട്രീയം പ്രകടമാണെന്ന് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് കാവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. നിര്‍ബന്ധിത സാലറി ചലഞ്ച് ഉണ്ടാകില്ല. സമ്മതപത്രം വാങ്ങിയുള്ള സാലറി ചലഞ്ചാകും നടപ്പാക്കുക എന്നാണ് സൂചന. ഇതില്‍ നിന്ന് ആരോഗ്യ മേഖലയെ ഒഴിവാക്കുകയും ചെയ്യുമെന്നാണ് സൂചന.

പ്രളയകാലത്തെ സാലറി ചലഞ്ചിനെപ്പറ്റിയുള്ള സുപ്രീംകോടതിവിധി ഇതിനും ബാധകമായതിനാലാണ് കരുതലോടെ പോകുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ നികുതി പണം ഇല്ലാത്തതു കൊണ്ട് വരുമാനം കുറഞ്ഞു. അതിനാല്‍ ഒരു മാസത്തെ സാലറി ഇല്ലെന്ന തരത്തില്‍ ഉത്തരവിറക്കാന്‍ നീക്കമുണ്ടായിരുന്നു. ഇത് സര്‍ക്കാരിന്റെ ധനശേഷിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തും. ധൂര്‍ത്തും കെടുകാര്യസ്ഥതയും വീണ്ടും ചര്‍ച്ചയാവുകയും ചെയ്യും. ഇതു കൊണ്ടാണ് കരുതലോടെ നീങ്ങുന്നത്. സാലറി കട്ട് ചെയ്താല്‍ ജീവനക്കാര്‍ എതിരാവുകയും ചെയ്യും. സാലറി കട്ട് മോശം കീഴ് വഴക്കമാകുമെന്ന് എന്‍ജിഒ യൂണിയനും നിലപാട് എടുത്തു. ഇതോടെയാണ് സമ്മത പത്രം വാങ്ങിയുള്ള സാലറി ചലഞ്ചിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

സംഭാവനയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാവില്ലെന്നായിരുന്നു കോടതിവിധി. അതിനാല്‍ അഭ്യര്‍ത്ഥന മാത്രമായിരിക്കും ഈ ഘട്ടത്തില്‍ നടത്തുക. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തില്‍ക്കുറയാത്ത തുക സ്വമേധയാ നല്‍കാമെന്ന തരത്തിലാവും ഉത്തരവ്. ഇതിനായി 10 മുതല്‍ 12 വരെ തവണകള്‍ അനുവദിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാലും ഇനിയുള്ള മാസങ്ങളിലും വരുമാനം കുറയുമെന്നതിനാലും എല്ലാ ജീവനക്കാരും സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യം. പ്രതിപക്ഷ നേതാക്കളും ഇതിനെ പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തല്‍.

എല്ലാ ജീവനക്കാരും സംഭാവന നല്‍കുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കാനാവുമെന്ന കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. സാലറി ചലഞ്ചിലേക്ക് ജീവനക്കാരെ ആകര്‍ഷിക്കാന്‍ എന്തെങ്കിലും ആനൂകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് നിയമപരമായ സാധുതയുണ്ടോ എന്നും സര്‍ക്കാര്‍ പരിശോധിക്കും. പങ്കെടുക്കാത്തവരുടെ ശമ്പളം താത്കാലികമായി കുറയ്ക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. കേന്ദ്രം എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ചെങ്കിലും എംഎല്‍എമാരുടെ ശമ്പളവും ആനൂകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കാനിടയില്ല. കേന്ദ്രത്തിന്റെ ജനപ്രതിനിധികള്‍ക്കുള്ള ശമ്പളം കുറച്ചത് കേരളത്തില്‍ നടപ്പാക്കണമെന്ന ആവശ്യമുണ്ട്. സാലറി കട്ടിലേക്ക് പോയാല്‍ ഇത്തരം ആവശ്യങ്ങലും പൊതു സമൂഹത്തില്‍ എത്തും. ഇതെല്ലാം മനസ്സില്‍ വച്ചാണ് സാലറി കട്ടില്‍ നിന്നും പിന്മാറുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category