1 GBP = 97.40 INR                       

BREAKING NEWS

ആതുര ശുശ്രൂഷകരെ ശക്തിപ്പെടുത്തിയ ഗ്ലോബല്‍ ഗാനം; ഫാ: ഷാജി തുമ്പേചിറയില്‍ രചനയും സംഗീതവും നല്‍കി ആലപിച്ചിരിക്കുന്ന മനോഹര ഗാനം വൈറല്‍ ആകുന്നു

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

ലണ്ടന്‍: ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ ആതുര ശുശ്രൂഷ രംഗത്തു ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ലോക്ക് ഡൗണില്‍ ആയി വീട്ടുകളില്‍ ആയിരിക്കുന്നവര്‍ക്കും ആശ്വാസമായും, ശക്തിയേകിയും, സന്ദേശം നല്‍കിയും പുറത്തിറങ്ങിയ ഒരു ഗ്ലോബല്‍ മലയാള ഭക്തിഗാനം യൂ ട്യൂബില്‍ വൈറല്‍ ആകുന്നു. ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഫാ: ഷാജി തുമ്പേചിറയില്‍ രചനയും സംഗീതവും നല്‍കി ആലപിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണത്തില്‍ ഭഗവാക്കായിരിക്കുന്നത്. കേരളത്തിലുള്‍പ്പടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാരും, ആരോഗ്യ മേഖലയിലും അല്ലാതെയും ജോലി ചെയ്യുകയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളും, വൈദികരും ഉണ്ട്. കാനഡ, റോം, യുകെ, ദുബായ്, ന്യൂസിലാന്റ് ഉള്‍പ്പടെ ഉള്ള രാജ്യങ്ങളില്‍ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. യുകെയില്‍ നിന്ന് ഗായകരായ റെക്സ്, മകന്‍ ജോഫ്രി, മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍, റോമില്‍ പഠനം നടത്തുന്ന വൈദിക വിദ്യാര്‍ത്ഥി ബ്ര. ടോണി കോച്ചേരി തുടങ്ങിയവര്‍ ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്‌കറിയ ജേക്കബ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് ആദര്‍ശ് കുര്യന്‍ ആണ്. സുനില്‍ വി ജോയി ആണ് ഏകോപനം നിര്‍വഹിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category