1 GBP =99.30INR                       

BREAKING NEWS

പരമാവധി ഒരു ദിവസം നടക്കുന്നത് 18000 സാമ്പിള്‍ പരിശോധന; കൊറോണയെ പിടിച്ചു കെട്ടണമെങ്കില്‍ സമൂഹ വ്യാപനം തടഞ്ഞേ മതിയാകൂ; ദിനംപ്രതി ഒരുലക്ഷം ടെസ്റ്റുകള്‍ നടത്തണമെന്ന തിരിച്ചറവിലേക്ക് ഐസിഎംആര്‍; സ്വകാര്യ മേഖലയിലും ഗവേഷണ സ്ഥാപനങ്ങളിലുമായി കൂടുതല്‍ ലാബുകള്‍ക്ക് അനുമതി നല്‍കി 24 മണിക്കൂറും ഇനി പരിശോധനകള്‍; തബ് ലീഗ് സമ്മേളനത്തിലെ പ്രതിസന്ധി മറികടക്കാന്‍ അതിവേഗ രോഗ നിര്‍ണ്ണയത്തിന് കേന്ദ്ര നീക്കം; ആരോഗ്യ ഇന്‍ഷുറന്‍സും സ്വകാര്യമേഖലയിലേക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൊറോണയുണ്ടാക്കുന്ന സമൂഹ വ്യാപന അപകടസാഹചര്യം തിരിച്ചറിഞ്ഞ് പ്രതിദിനം 1 ലക്ഷം കോവിഡ് നിര്‍ണയ പരിശോധനകള്‍ വരെ നടത്താന്‍ ഒരുക്കവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). ഇതടക്കം അപകടഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികളുമായി പ്രവര്‍ത്തന പദ്ധതിയായി. സ്വകാര്യ മേഖലയിലും ഗവേഷണ സ്ഥാപനങ്ങളിലുമായി കൂടുതല്‍ ലാബുകള്‍ക്ക് അനുമതി നല്‍കും. ഇതിലൂടെ വിമര്‍ശനം കുറയ്ക്കാനാണ് നീക്കം. ഉടന്‍ പ്രതിദിന പരിശോധന ശേഷി ഒരു ലക്ഷമാക്കാമെന്നാണു നീക്കം. പല ഷിഫ്റ്റുകളിലായി ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കും.

കോവിഡ് പരിശോധനയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണെന്ന വിമര്‍ശനം സജീവമാണ്. മുംബൈയിലും ഡല്‍ഹിയിലും തമിഴ്നാട്ടിലും കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ഇത് സമൂഹ വ്യാപനത്തിനുള്ള സാധ്യത ചര്‍ച്ചയാക്കുന്നുണ്ട്. പരിശോധനകള്‍ വേഗത്തിലാക്കി രോഗ ബാധിതരെ തിരിച്ചറിഞ്ഞാല്‍ മാത്രമേ രോഗത്തെ പിടിച്ചു കെട്ടാനാകൂ. ഈ സാഹചര്യത്തിലാണ് പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത ചര്‍ച്ചയായത്. ഇതോടെയാണ് കൂടുതല്‍ നടപടികള്‍ എടുക്കുന്നതും. നിലവില്‍ രാജ്യത്തുള്ള 136 സര്‍ക്കാര്‍ ലാബുകളിലും 59 സ്വകാര്യ ലാബുകളിലുമായി പരമാവധി പരിശോധനാശേഷി 18,000 ആണ്. എന്നാല്‍ കഴിഞ്ഞദിവസം നടന്നത് 11,795 ടെസ്റ്റ്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 508 കേസുകളാണ്. 5,351 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 160 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 150 പുതിയ കോവിഡ് 19 കേസുകള്‍. ഇതില്‍ നൂറെണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയില്‍ മാത്രം 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 40 ആയി ഉയര്‍ന്നു. നിസ്സാമുദീനിലെ തബ് ലീഗ് സമ്മേളനമാണ് കോവിഡ് കൂടുതല്‍ പടരാന്‍ കാരണം. ഈ സാഹചര്യത്തില്‍ കൂടിയാണ് പരിശോധന കൂട്ടേണ്ട അനിവാര്യത വരുന്നത്.

അതിനിടെ കോവിഡ് ചികിത്സയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യം സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും ഇനി ലഭിക്കും. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്സുമാരും രോഗികളായതോടെയാണ് ഈ തീരുമാനം എത്തുന്നത്. ഇവര്‍ക്കു പുറമേ, വിരമിച്ചവര്‍, വൊളന്റിയര്‍മാര്‍, കരാര്‍ തൊഴിലാളികള്‍, ദിവസവേതനക്കാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും സ്വയംഭരണ ആരോഗ്യസ്ഥാപനങ്ങളുടെയും പുറംകരാര്‍ ജീവനക്കാര്‍ എന്നിവരും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജില്‍ 22.12 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിലൂടെ കൊറോണ വൈറസ് ബാധിച്ചു മരണമടഞ്ഞാല്‍ 50 ലക്ഷം രൂപയാണ് ആശ്രിതര്‍ക്കു ലഭിക്കുക. മാര്‍ച്ച് 30 മുതല്‍ 90 ദിവസത്തേക്കാണ് ഇന്‍ഷുറന്‍സ് കാലാവധി. പ്രായപരിധിയില്ല. പ്രീമിയം തുക മുഴുവന്‍ ആരോഗ്യ മന്ത്രാലയമാണ് വഹിക്കുക.

 

റെയില്‍വേയുടെ പിപിഇ കിറ്റിന് അംഗീകാരം

ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ട റെയില്‍വേ തയാറാക്കിയ പിപിഇ (പഴ്സനല്‍ പ്രൊട്ടക്ഷന്‍ ഇക്യുപ്മെന്റ്) കിറ്റിനു ഡിആര്‍ഡിഒ അംഗീകാരം.

പഞ്ചാബിലെ ജഗധാരി വര്‍ക്ഷോപ്പില്‍ നിര്‍മ്മിച്ച കിറ്റിന്റെ മാതൃകയില്‍ 17 റെയില്‍ മേഖലകളിലും നിര്‍മ്മാണം ആരംഭിക്കും. പ്രതിദിനം 1000 കിറ്റുകളാണു ലക്ഷ്യം. പകുതി റെയില്‍വേ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും ബാക്കി രാജ്യത്തെ മെഡിക്കല്‍ മേഖലയ്ക്കുമായി നല്‍കും.

ജഗധാരിയില്‍ത്തന്നെ സാനിറ്റൈസേഷന്‍ ടണലും തയാറാക്കിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കായി രാജ്യത്തെ 28 ഐആര്‍സിടിസി കിച്ചനുകളില്‍നിന്ന് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category