1 GBP = 92.70 INR                       

BREAKING NEWS

പെറുവിലെ സ്പാനിഷ് വൈസ്രോയിയുടെ ഭാര്യ സിങ്കോണയുടെ മലമ്പനി മാറ്റിയത് 1638ല്‍; 1935ല്‍ ജര്‍മനിയില്‍ നിന്ന് സിന്തറ്റിക് ക്ലോറോക്വിന്‍ പുറത്തുവന്നതും ജസ്യൂട്ട് പൗഡറിന്റെ അതേ മരത്തില്‍ നിന്ന്; ടോക്‌സിക് കുറച്ച് 1945ല്‍ ഹൈഡ്രോക്‌സി ക്ലോറോക്വിനും; ശ്വേത രക്താണുക്കളായി വ്യാപിച്ച് കോശങ്ങള്‍ക്കുള്ളില്‍ വൈറസുകള്‍ക്ക് ജീവിക്കുവാന്‍ സാധിക്കാത്ത അന്തരീക്ഷം സൃഷ്ടിച്ച് മലേറിയയെ പിടിച്ചു കെട്ടി; സാര്‍സിലും ഫലം കണ്ടു; മോദിയെ വിരട്ടി ട്രംപ് സ്വന്തമാക്കുന്ന 'അത്ഭുത മരുന്ന്' കോവിഡിനുള്ള ഒറ്റമൂലിയോ?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മലമ്പനി മരുന്ന് അമേരിക്കയിലേക്ക് ഡൊണാള്‍ഡ് ട്രംപ് എത്തിക്കുന്നത് വിരട്ടലിലൂടെയാണ്. പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തി കൊണ്ടു പോകുന്ന ഈ മരുന്ന് അത്ഭുതം സൃഷ്ടിക്കുമെന്നാണ് ട്രംപിന്റെ വിശ്വാസം. എന്നാല്‍ അമേരിക്കയിലും ഈ മരുന്നിന്റെ ഉപയോഗം സംബന്ധിച്ച് ഗവേഷകര്‍ക്കും ഡോക്ടര്‍മാര്‍ക്കും രണ്ട് അഭിപ്രായമാണുള്ളത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കോവിഡ് രോഗികള്‍ക്കു നല്‍കണമെന്ന് ട്രംപ് ഉള്‍പ്പെടെ ഒരുവിഭാഗം ആവശ്യമുന്നയിക്കുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഇതിനോട് താല്‍പ്പര്യമില്ല. പക്ഷേ ട്രംപ് പറഞ്ഞാല്‍ എങ്ങനെ കേള്‍ക്കാതിരിക്കും. പ്രധാനമന്ത്രി മോദിയെ പോലെ അമേരിക്കയിലെ ഡോക്ടര്‍മാരും ട്രംപിന്റെ മരുന്ന് കുറിക്കുകയാണ് ഇപ്പോള്‍ രോഗികള്‍ക്ക്.

കോവിഡ് രോഗികള്‍ക്ക് ഈ മരുന്നു നല്‍കിയതിലൂടെ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്താതെ തടയാന്‍ കഴിഞ്ഞുവെന്നാണ് ചൈന പറയുന്നത്. ഗുരുതരമായ വൈറസ് ബാധ ഇല്ലാത്തവര്‍ ഈ മരുന്ന് ഉപയോഗിച്ചതിലൂടെ പെട്ടെന്ന് രോഗവിമുക്തി നേടിയെന്നും വിശദീകരിച്ചു. അഞ്ചു ദിവസം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളിക നല്‍കിയപ്പോള്‍ ചുമയും പനിയും കുറഞ്ഞതായി ചൈന വിശദീകരിക്കുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗം ഫലപ്രദമാണെന്ന് കഴിഞ്ഞ മാസം തന്നെ ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഇതിനു പൂര്‍ണമായി അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ മരിക്കാന്‍ പോകുന്ന രോഗികള്‍ക്ക് ഇതുകൊടുക്കണമെന്ന നിലപാടിലാണ് ട്രംപ്. ഇത് ഡോക്ടര്‍മാര്‍ക്ക് അംഗീകരിക്കേണ്ട അവസ്ഥയും.

1638-ല്‍ പെറുവിലെ സ്പാനിഷ് വൈസ്രോയിയുടെ ഭാര്യയായ സിങ്കോണ പ്രഭ്വിക്ക് മലമ്പനി ബാധിച്ചപ്പോള്‍ അവതരിച്ച അത്ഭുത മരുന്നിന്റെ തുടര്‍ച്ചയാണ് ഇത്ു. വൈസ്രോയിയുടെ ഭാര്യയെ അവിടുത്തെ നാട്ടുവൈദ്യന്‍ ഒരു മരത്തിന്റെ തൊലി കൊണ്ടാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഈ മരത്തെ സിങ്കോണ എന്നാണ് ഇതോടെ വിളിക്കാന്‍ തുടങ്ങിയത്. വൈസ്രോയി നാട്ടിലേക്ക് പോയപ്പോഴും ജെസ്യൂട്ട് പൗഡര്‍ എന്ന അറിയപ്പെടുന്ന പൊടിയുമായാണ് മടങ്ങിയത്. ഭാര്യയുടെ രോഗം ഭേദമാക്കിയ മരുന്നിന്റെ പൊടിയായിരുന്നു ഇത്. 1820-ല്‍ സിങ്കോണ മരത്തിന്റെ തൊലിയില്‍നിന്ന് ഫ്രഞ്ച് ഗവേഷകര്‍ വേര്‍തിരിച്ച ക്വിനൈന്‍ എന്ന ആല്‍ക്കലോയ്ഡിന്റെ ഡെറിവേറ്റീവ് ആണ് ക്ലോറോക്വിന്‍.

1935-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞര്‍ മലേറിയ (മലമ്പനി) ചികിത്സയ്ക്കായി സിന്തറ്റിക് ക്ലോറോക്വിന്‍ വികസിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മലേറിയ വില്ലനായി എത്തിയപ്പോള്‍ സൈനികരെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചു. അമേരിക്കയിലും ഈ മരുന്ന് ചര്‍ച്ചയായി അന്ന് മുതല്‍. ക്ലോറോക്വിനെക്കാള്‍ ടോക്‌സിക് അവസ്ഥ കുറഞ്ഞ പതിപ്പാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. 1945-ലാണ് ഇതു വികസിപ്പിച്ചത്. ചര്‍മാര്‍ബുദ ചികിത്സയ്ക്കും റുമറ്റോയിഡ് ആര്‍ത്രൈറ്റിസിനും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കുന്നുണ്ട്. മികച്ച ആന്റിവൈറല്‍ ഏജന്റാണ് ഇത്. 1950-കളിലാണ് ചര്‍മാര്‍ബുദത്തിന് പരീക്ഷിച്ചു നോക്കിയത്. വിജയകരമാണെന്നു കണ്ടതോടെ റുമറ്റോയിഡ് ആര്‍ത്രൈറ്റിസിനും പരീക്ഷിച്ചു. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്.

ഛര്‍ദി, തലവേദന, കാഴ്ചത്തകരാറ്, മസിലുകള്‍ക്കു ബലക്കുറവ് തുടങ്ങിയവയാണ് മരുന്നിന്റെ പാര്‍ശ്വഫലം. 1955-ലാണ് അമേരിക്കയില്‍ മരുന്നിന്റെ ഉപയോഗത്തിന് അംഗീകാരം നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിലും ഈ മരുന്നുണ്ട്. ലഭ്യതക്കുറവുള്ള മരുന്നുകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് മുതല്‍ മരുന്നിന്റെ ആവശ്യത്തില്‍ 7000 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ചര്‍മാര്‍ബുദത്തിന് ഈ മരുന്ന് ഉപയോഗിച്ചുവന്ന രോഗികള്‍ക്ക് ഇതു ലഭ്യമാകുന്നുമില്ല. ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ വ്യാപക ഉപയോഗം സാധ്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഫലപ്രാപ്തിയെക്കുറിച്ച് പരിമിത ധാരണ മാത്രമുള്ളതുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെടുന്നവര്‍ക്കും മാത്രമായി മരുന്നു ചുരുക്കിയിട്ടുണ്ട്. ഈ മരുന്നാണ് അമേരിക്ക തട്ടിയെടുക്കാന്‍ ശ്രമിച്ചതും ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നതും. മോദിയെ ട്രംപ് ഭീഷണിപ്പെടുത്തിയെന്ന ചര്‍ച്ച പുതിയ തലത്തില്‍ എത്തിയിട്ടുണ്ട്.

നിലവില്‍ വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കോവിഡ്. അതിഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളില്‍ മരുന്ന് ഉപയോഗിക്കാമെന്ന ഐസിഎംആര്‍ കര്‍മസമിതിയുടെ ശുപാര്‍ശയാണ് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചത്. ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മാര്‍ഗരേഖയും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും എന്നാല്‍, വൈറസ് പിടിപെടാന്‍ അതീവ സാധ്യതയുള്ളവരുമായ ആളുകളില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കാനാവുക. ഇതുപയോഗിച്ചുവെന്നു കരുതി വൈറസ് പിടിപെടില്ലെന്ന ധാരണ വേണ്ടെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശത്തില്‍ വിശദീകരിക്കുന്നു. അതായത്, കോവിഡ് രോഗികളില്ല, മറിച്ച് രോഗസാധ്യതയുള്ളവരില്‍ പ്രതിരോധ മരുന്നായാവും ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുക. അമേരിക്ക ഇതിനെ രോഗ ചികില്‍സയ്ക്കാണ് ഉപയോഗിക്കുക.

സാര്‍സ് രോഗത്തിനെതിരെ ഉപയോഗിച്ചു ഫലം ചെയ്തതിന്റെ മുന്നനുഭവവും നിലവിലെ ലബോറട്ടറി പഠനങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമാണു മരുന്നിനു പച്ചക്കൊടി കാട്ടാന്‍ ഐസിഎംആറിനെ പ്രേരിപ്പിച്ചത്. കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണെങ്കില്‍ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം വീതം, ശേഷം ആഴ്ചയില്‍ ഒരു തവണ 400 മില്ലിഗ്രാം വീതം തുടര്‍ച്ചയായി ഏഴാഴ്ചകളില്‍. വീട്ടില്‍ ക്വാറന്റീനിലുള്ള കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകുന്നവരാണെങ്കില്‍ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം, ശേഷം, ആഴ്ചയില്‍ ഒരുതവണ 400 മില്ലിഗ്രാം വീതം തുടര്‍ച്ചയായ മൂന്നാഴ്ചകളില്‍ (ഉച്ചഭക്ഷണത്തോടൊപ്പം) ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കാമെന്നായിരുന്നു ഐസിഎംആര്‍ വ്യക്തമാക്കിയത്.

വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി നിരോധിച്ച് വിജ്ഞാപനമിറക്കിയത്. ഹൈഡ്രോക്സി ക്ലോറോക്വിനു രോഗം ഭേദമാക്കാന്‍ ശേഷിയുണ്ടെന്ന പ്രതീക്ഷ നേരത്തേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവച്ചിരുന്നു. ഐസിഎംആര്‍ ഇക്കാര്യം ശരിവച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന്റെ ആവശ്യവും കയറ്റുമതിയും കൂടി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മരുന്നിന് രാജ്യത്തിനകത്ത് ആവശ്യം കൂടുമെന്നതു കണക്കിലെടുത്താണു തീരുമാനം. എന്നാല്‍ അമേരിക്ക സമ്മര്‍ദ്ദവുമായി എത്തി. ഇതോടെ ഇന്ത്യ നിലപാട് മാറ്റി.

വര്‍ഷങ്ങളായി മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഒരു മരുന്നാണ് ക്ലോറോക്വിന്‍. ഇത് ശരീരത്തില്‍ പ്രവേശിച്ചാല്‍ ശ്വേതരക്താണുക്കളായി വ്യാപിക്കുകയും കോശങ്ങള്‍ക്കുള്ളില്‍ വൈറസുകള്‍ക്ക് ജീവിക്കുവാന്‍ സാധിക്കാത്ത അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന മരുന്നായതിനാല്‍ സുരക്ഷയും ഉറപ്പാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. കൊറോണാ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇതു കൊറോണക്കെതിരെ ഫലവത്തായ ഔഷധമാണെന്ന് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category