1 GBP = 102.10 INR                       

BREAKING NEWS

മരണം മുന്നില്‍ കണ്ട് മരുന്നിനായി യാചിക്കുന്നവര്‍ക്ക് മുന്നില്‍ ജീവന്‍ ത്യജിച്ചും ഉള്ളതുകൊടുക്കുന്നത് ഇന്ത്യയുടെ പാരമ്പര്യം; പക്ഷേ പട്ടിണിക്കാരന്റെ നക്കാപ്പിച്ച പിടിച്ച് പറിക്കാന്‍ വന്നാല്‍ മരിച്ചാലും പോടാ പുല്ലേയെന്ന് പറയുന്നത് ആത്മാഭിമാനം; സ്വന്തം ജനതയുടെ ജീവന്‍ കാക്കാന്‍ വേണ്ടി കാത്തുസൂക്ഷിച്ച മരുന്ന് പിടിച്ച് പറിക്കാന്‍ എത്തിയ ട്രംപിന് മുന്നില്‍ മോദി കീഴടങ്ങുമ്പോള്‍

Britishmalayali
kz´wteJI³

രാള്‍ വിശന്ന് ഭക്ഷണം ചോദിക്കുകയും മരണത്തെ മുമ്പില്‍ കണ്ട് ഭയന്ന് വിറച്ച് മരുന്ന് ചോദിക്കുകയും ചെയ്യുമ്പോള്‍ സഹായിക്കുക എന്നത് നുഷ്യത്വത്തിന്റെ പ്രാഥമിക പാഠമാണ്. കയ്യില്‍ കരുതിയിരിക്കുന്ന മരുന്നോ ഭക്ഷണമോ നമ്മുടെ ജീവന്‍ ഭാവിയില്‍ നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണെങ്കില്‍ കൂടി കണ്‍മുമ്പില്‍ പിടഞ്ഞ് മരിക്കാന്‍ പോകുന്ന ഒരാളെ സഹായിക്കാന്‍ അതുകൊടുക്കുന്നതാണ് മനുഷ്യത്വവും ധര്‍മ്മവും. അതുകൊണ്ട് തന്നെ കോവിഡ്19ബാധിച്ച രാജ്യങ്ങളിലെ രോ?ഗികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിന് ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന ഹൈഡ്രോക്‌സ് ക്ലോറിക്വിന്‍ എന്ന മരുന്ന് ആ രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല.

അമേരിക്കയും ബ്രിട്ടനും സ്‌പെയിനും ഇറ്റലിയും ഫ്രാന്‍സുമൊക്കെ മരണമുഖത്ത് കൂടി നടക്കുമ്പോള്‍ അവരുടെ രോ?ഗം സുഖമാക്കുന്നതിന് വേണ്ടി ഇന്ത്യയില്‍ ലഭ്യമായ ഒരു മരുന്ന് കൊടുക്കുന്നതില്‍ എന്താണ് തെറ്റുള്ളത്? എന്നാല്‍, ഇന്ത്യയുടെ കൈവശം ഉണ്ട് എന്നതുകൊണ്ട് മാത്രം അതില്ലാത്തവന്‍ മര്യാദകെട്ട് അവകാശം എന്ന നിലയില്‍ പിടിച്ച് പറിക്കാന്‍ ശ്രമിച്ചാല്‍ അതുകൊടുക്കേണ്ട ഒരു ബാധ്യതയും ഒരു രാജ്യത്തിനും ഇല്ല. ഇന്ത്യയുടെ കൈവശമിരിക്കുന്ന ഈ മരുന്ന് ഭാവിയില്‍ ഇന്ത്യയില്‍ സംഭവിക്കാന്‍ ഇടയുള്ള മഹാദുരന്തത്തിനുള്ള കരുതലായി സൂക്ഷിച്ച് വെക്കുമ്പോള്‍ അത് പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നവന്‍ ഏത് വമ്പനാണെങ്കിലും മുഖത്ത് നോക്കി പോയി പണിനോക്കെടാ എന്ന് പറയുകയാണ് ഇന്ത്യയുടെ ധീരതയുടെ അടയാളം.

ലോകത്ത് ഏറ്റവും കൂടുതല്‍ മലേറിയ വരുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യ ആയത്‌കൊണ്ട് തന്നെ മലേറിയ സുഖപ്പെടുത്താന്‍ ഉപയോ?ഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ ഇവിടെ ധാരാളമുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ കോവിഡ്19 ഒരു എപിഡെമിക് എന്നതിന് പകരം പാന്‍ഡെമിക് ആയി പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലത്ത് ഇന്ത്യയില്‍ അതിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുകയും സാമൂഹ്യവ്യാപനത്തിലൂടെ രാജ്യത്ത് പടര്‍ന്ന് പിടിക്കുകയും ചെയ്താല്‍ ഇവിടെയുള്ള പൗരന്മാര്‍ക്ക് പോലും അത് തികയുകയില്ല എന്നിരിക്കെ മാനുഷിക പരിഗണനകള്‍ അല്ലാതെ ഭീഷണിക്ക് വഴങ്ങി അതുകൊടുക്കേണ്ടിവരുന്ന സാഹചര്യം ഇന്ത്യയുടെ ആത്മാഭിമാനത്തിന് എതിരെയുള്ള വെല്ലുവിളിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആ നാട്ടില്‍ മരണവും രോഗവും ചോദിച്ച് വാങ്ങുകയും അത് അതിര്‍വരമ്പുകള്‍ ലംഘിച്ച് വ്യാപിച്ച് ട്രംപിന്റെ സിംഹാസനത്തിന് ഇളക്കം തട്ടുന്ന തരത്തിലേക്ക് വളര്‍ന്നപ്പോള്‍ ഇന്ത്യയോട് സുഹൃത്ത് എന്ന നിലയില്‍ മരുന്ന് ചോദിക്കുന്നത് മനസ്സിലാക്കാം.

പക്ഷേ ഇന്ത്യയെ വിളിച്ച് വിരട്ടി ആ മരുന്നുകള്‍ തന്നില്ലെങ്കില്‍ പണി തരും എന്ന് പറയുന്ന ട്രംപിന് മുമ്പില്‍ കുനിഞ്ഞ് നിന്നുകൊണ്ട് ഉള്ളമരുന്നെല്ലാം എടുത്തുകൊടുക്കുന്നത് ഭീരുത്വമാണ്- പരാജയമാണ്. നിര്‍ഭാഗ്യവശാല്‍ നട്ടെല്ലുള്ള പ്രധാനമന്ത്രി എന്ന് നമ്മള്‍ പറയുന്ന നരേന്ദ്ര മോദി ചെയ്തിരിക്കുന്നത് അതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category