1 GBP =99.30INR                       

BREAKING NEWS

കൊറോണയെ വോട്ടാക്കി മാറ്റാനും കൂടുതല്‍ ശവശരീരങ്ങള്‍ കാണാനും ആഗ്രഹമുണ്ടെങ്കില്‍ മാത്രം ട്രംപ് ഈ പണി തുടരുക; അല്ലെങ്കില്‍ അല്‍പം കൂടി മര്യാദ കാട്ടുക; ട്രംപിനു ചുട്ട മറുപടിയുമായി ലോകാരോഗ്യ സംഘടന തലവന്‍; ചൈനയുടെ താത്പര്യപ്രകാരം തലവനായ എത്യോപ്യാക്കാരനും അമേരിക്കന്‍ പ്രസിഡണ്ടും കൊറോണ കാലത്ത് ഏറ്റുമുട്ടുമ്പോള്‍ ലോകത്തിന് ആശങ്ക ബാക്കി

Britishmalayali
kz´wteJI³

കൊറോണയെ ആദ്യം മുതല്‍ തന്നെ നിസാരവത്ക്കരിക്കാനും, ഈ മഹാമാരിയുടെ പേരില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കാനും ആദ്യം മുതല്‍ക്കെ ശ്രമിച്ച വ്യക്തിയായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അതിന്റെ ഫലം അനുഭവിക്കുന്നത് പാവം അമേരിക്കന്‍ ജനതയും. ഓരോ ദിവസവും ആയിരങ്ങള്‍ മരിച്ചുവീഴുമ്പോഴും ട്രംപ് ധൃതികൂട്ടുന്നത് ഇരുട്ട്കൊണ്ട് ഓട്ടയടച്ച് അടച്ചിട്ട അമേരിക്കയെ തുറക്കാനാണ്. അതിന്റെ ഭാഗമായിരുന്നു, ഇന്നും കൊറോണയ്ക്കുള്ള ഫലപ്രദമായ മരുന്നാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ലാത്ത ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഇറക്കുമതി ചെയ്യുന്നതിനു കാട്ടിയ തിടുക്കം.

ഈ മരുന്ന് നിര്‍മ്മിക്കുന്ന ഒരു കമ്പനിയില്‍ ട്രംപിനും മറ്റ് ചില റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കും സാമ്പത്തിക താത്പര്യങ്ങള്‍ ഉള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേവലം സാമ്പത്തിക താത്പര്യത്തേക്കാള്‍ അധികമായി ട്രംപ് ഉന്നം വയ്ക്കുന്നത് രാഷ്ട്രീയ ലാഭം തന്നെയാണ്. കൊറോണയെ പിടിച്ചുകെട്ടിയ പ്രസിഡണ്ട് എന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയാലുള്ള നേട്ടം അറിയാത്ത ആളൊന്നുമല്ല ട്രംപ്. എന്നാല്‍ യാഥാര്‍ത്ഥ്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇത്തരം നടപടികള്‍ അമേരിക്കന്‍ ജനതയെ കൂടുതല്‍ ദുരിതത്തിലഴ്ത്തുകയേയുള്ളു എന്നതാണ് സത്യം. അത് ഇപ്പോള്‍ തുറന്നു പറയുകയാണ് ലോകാരോഗ്യ സംഘടനയുടെ തലവനായ ഡോ. ടെഡ്രോസ് അദ്നോം ഘെബ്രെയേശു.

ഇനിയും കൂടുതല്‍ ശവങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ അടക്കപ്പെടാതിരിക്കണമെങ്കില്‍ കൊറോണയെ രാഷ്ട്രീയ വത്ക്കരിക്കുന്നത് നിര്‍ത്തണം എന്നാണ് ഇന്നലെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടത്. മാത്രമല്ല, രാഷ്ട്രീയ ഭേദങ്ങള്‍ മറന്ന് എല്ലാ രാഷ്ട്രത്തലവന്മാരും പൗരന്മാരുടെ ജീവര്‍ക്ഷ മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഭീകര വൈറസിനെ തുരത്താനുള്ള് ശ്രമത്തില്‍ അമേരിക്കയും ചൈനയും കൈകോര്‍ക്കണമെന്നും മറ്റ് ജി-20 രാഷ്ട്രങ്ങള്‍ പൂര്‍ണ്ണ പിന്തുണയുമായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 15,000 ത്തോട് അടുക്കുമ്പോള്‍, തന്റെ സര്‍ക്കാരിനെ ഒഴിച്ച് ലോകത്തുള്ള എല്ലാവരേയും കുറ്റപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ട്രംപ് രംഗത്ത് വന്നത്. അതില്‍ പ്രധാനമായും ചൈനയായിരുന്നു ട്രംപിന്റെ രോഷത്തിന് കാരണമായത്. ഈ രോഷം ലോകാരോഗ്യ സംഘടനയ്ക്ക് നേരെയും തിരിഞ്ഞു. ചൈനയുടെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം പുനപരിശോധിക്കേണ്ടി വരുമെന്ന് വരെ ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എത്യോപ്യയുടെ ഭാഗമായിരുന്ന ഇന്നത്തെ എറിട്രിയയിലായിരുന്നു ടെഡ്രോസിന്റെ ജനനം. എത്യോപ്യയുടെ ആരോഗ്യ മന്ത്രിയായും പിന്നീട് വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ഇദ്ദേഹം 2017-ല്‍ ലോകാരോഗ്യ സംഘടനയുടെ തലപ്പെത്തെത്തുന്നത്. ഇദ്ദേഹത്തെ ഈ സ്ഥാനത്ത് എത്തിക്കുവാനായി ചൈനീസ് എമ്പസി മുണ്ടുമുറുക്കി ഇറങ്ങി എന്ന് അക്കാലത്ത് ആരോപണവും ഉണ്ടായിരുന്നു മാത്രമല്ല എത്യോപ്യക്കുള്ള ചൈനീസ് സഹായം പതിന്മടങ്ങ് വര്‍ദ്ധിച്ചതായും, ഡോ. ടെഡ്രോസ് തലവനായതില്‍ പിന്നെ ലോകാരോഗ്യ സംഘടനയ്ക്കുള്ള ചൈനീസ് സഹായം വര്‍ദ്ധിച്ചതായും ഐക്യരാഷ്ട്ര സഭയുടെ കണക്കുകളും കാണിക്കുന്നുണ്ട്.

മെംഗിസ്റ്റു ഹൈല്‍ മരിയമിന്റെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പോരാടിയ ടി പി എല്‍ എഫ് എന്ന കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ വളരെ ചെറിയ പ്രായത്തിലെ അംഗമായ ഇദ്ദേഹം, പക്ഷെ വിപ്ലവാനന്ത്രരം പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിനായി ലണ്ടനിലെത്തുകയായിരുന്നു. പകര്‍ച്ചവ്യാധികളുടെ പ്രതിരോധ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദമെടുത്ത ഇദ്ദേഹം പിന്നീട് സാമൂഹ്യ ആരോഗ്യത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പഠനാനന്തരം എത്യോപ്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ആരോഗ്യ മന്ത്രിയായി ചുമതല ഏറ്റെടുക്കുകയായിരുന്നു. എയ്ഡ്സ് തടയുവാന്‍ അദ്ദേഹം കൈക്കൊണ്ട നടപടികള്‍ ലോക പ്രശംസ തന്നെ നേടിയിരുന്നു. അതുപോലെത്തന്നെ അഞ്ചാം പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരേയും ഫലവത്തായ പ്രതിരോധം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എത്യോപ്യയുടെ രാഷ്ട്രീയ ചായ്വും, ടെഡ്രോസിന്റെ രാഷ്ട്രീയ വീക്ഷണവുമാണ് ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇദ്ദേഹത്തെ കൊണ്ടുവരാന്‍ ചൈന കാണിച്ച ഉത്സാഹത്തിന് കാരണമെന്നാണ് ആരോപണം. ഇത് തന്നെയാണ് ലോകാരോഗ്യ സംഘടന ചൈനയുടെ താത്പര്യങ്ങള്‍ക്കായി നിലകൊള്ളുകയാണെന്ന് പ്രസിഡണ്ട് ട്രംപ് ആരോപിക്കുവാനുള്ള കാരണവും.

ലോകാരോഗ്യ സംഘടന ചൈനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ട്രംപ് ആരോപിച്ചതിനു പുറമേ, അമേരിക്കയില്‍ കൊറോണ പ്രതിരോധത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഡോ. ഡെബോറ ബ്രിക്സും ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ എത്തി. കൊറോണയെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന കാലതാമസം വരുത്തി എന്നായിരുന്നു ആരോപണം. ഇത് പൂര്‍ണ്ണമായും ചൈനയുടെ റിപ്പോര്‍ട്ടിനെ മാത്രം ആശ്രയിച്ചായിരുന്നു എന്നാണ് അവര്‍ ആരോപിക്കുന്നത്. ഈരോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് ജനുവരി പകുതിവരെ ചൈന സമ്മതിച്ചിരുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, കൊറോണയുടെ ആദ്യകാലങ്ങളില്‍, ചൈനയില്‍ നിന്നുള്ള യാത്രകള്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്ന നിലപാടായിരുന്നു ലോകാരോഗ്യ സംഘടനക്ക്.

രണ്ടു കൂട്ടരും പരസ്പരം പഴിചാരുമ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ മാത്രം ഓരോ ദിവസവും മരിച്ചു വീഴുന്നത്. ഈ മഹാമാരിയെ പിടിച്ചുകെട്ടാതെ, രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കളുടെ നടപടിയില്‍ പലര്‍ക്കും അമര്‍ഷവുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category