1 GBP = 92.50 INR                       

BREAKING NEWS

ഇന്ത്യയുടെ അത്ഭുത മരുന്ന് കൊറോണ യുദ്ധമുഖത്തെ പ്രതിരോധാഗ്‌നിയായി മാറുമോ? മലേറിയ വരാതിരിക്കാന്‍ എടുക്കുന്ന കുത്തിവയ്പ്പ് നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പരീക്ഷിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന; സംഗതി ഫലിച്ചാല്‍ കൊറോണയെ തോല്‍പ്പിക്കാന്‍ ധൈര്യപൂര്‍വ്വം ഇനി മാലാഖമാര്‍ ഓടി നടക്കും; ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയാകട്ടെ ഇത്

Britishmalayali
kz´wteJI³

സംശയം വേണ്ട, ഈ കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ പോര്‍മുഖത്തുള്ളത് ഡോക്ടര്‍മാരും നഴ്സുമാരും തന്നെയാണ്. ജീവന് ഏറ്റവുമധികം ഭീഷണി നേരിടുന്നതും അവര്‍ തന്നെ. ഫേസ് മാസ്‌ക്, കൈയ്യുറകള്‍ തുടങ്ങിയ ജീവന്‍ രക്ഷാ കവചങ്ങള്‍ ഉപയോഗിച്ചിട്ടുപോലും ഈ കൊലയാളി വൈറസ് ഇവരില്‍ പലരുടേയും ശരീരത്തില്‍ കടന്നുകൂടി. ചിലര്‍, ഈ യുദ്ധത്തില്‍ മരണമടയുകയും ചെയ്തു. കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ജീവനുള്ള അപകട സാധ്യത തീരെ ഇല്ലാതാക്കാന്‍ഒരുപക്ഷെ സാധിക്കുന്ന ഒരു പരീക്ഷണത്തിലേക്ക് നീങ്ങുകയാണ് ശാസ്ത്രലോകം.

ഏറ്റവും അധികം അപകടസാധ്യതയുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മലേറിയയെ ചെറുക്കാനുള്ള മരുന്നുകള്‍ നല്‍കി അവരില്‍ കൊറോണക്കെതിരെയുള്ള പ്രതിരോധം സൃഷ്ടിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം 40,000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ക്ലോറോക്വിന്‍ അല്ലെങ്കില്‍ ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകള്‍ നല്‍കുവാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ എച്ച് ഐ വി പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രീ എക്സ്പോഷര്‍ പ്രോഫലാക്സിസ് എന്ന രീതിയിലായിരിക്കും ഇത് മുന്നോട്ട് കൊണ്ടുപോവുക.

ഏഷ്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്ലോറോക്വിന്‍ ആയിരിക്കും നല്‍കുക. എന്നാല്‍ ആഫ്രിക്ക യൂറോപ്പ് എന്നിവിടങ്ങളില്‍ ഹൈഡ്രോക്സി ക്ലോറോക്വ്ന്‍ നല്‍കും. ഈ മരുന്ന് കഴിച്ചവര്‍ തങ്ങളുടെ ശരീരത്തിന്റെ ഊഷ്മാവ് ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഒരു ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ അറിയിക്കണം. ഈ വിവരങ്ങള്‍, മറ്റ് രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനോടൊപ്പം തന്നെ വിശദമായ പഠനത്തിന് വിധേയമാക്കും. മലേറിയ, റുമാറ്റിക് ആര്‍ത്രിറ്റിസ് തുടങ്ങിയവയ്ക്കും ഫലപ്രദമായ മരുന്നായ ഇത് രണ്ടും സുലഭമാണ് എന്നുള്ളതാണ് ഈ ആന്റി വൈറല്‍ മരുന്ന് തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.

ഈ പരിഷണം വിജയിക്കുകയാണെങ്കില്‍, കൊറോണ പ്രതിരോധത്തില്‍ ഇന്ത്യക്ക് ഏറെ പ്രാധാന്യം കൈവരും. ലോകത്തില്‍ തന്നെ ഇത് ഏറ്റവുമധികം സംഭരിച്ചിട്ടുള്ളത് ഇന്ത്യയാണ് എന്നതാണ് ഇതിന് കാരണം. ഇന്ത്യയിലെ മൂന്ന് മുന്‍നിര മരുന്ന് നിര്‍മ്മാതാക്കളാണ് ലോകത്തിലെ ഈ മരുന്നിന്റെ 70 ശതമാനവും ഉദ്പ്പാദിപ്പിക്കുന്നത്. അതുപോലെ തന്നെ 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ മരുന്ന് അതായത് 200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകള്‍ ഉദ്പ്പാദിപ്പിക്കുവാനുള്ള ശേഷി ഇന്ന് ഇന്ത്യയ്ക്കുണ്ട്. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാലസ്സ് ഫാര്‍മസ്യുട്ടിക്കല്‍സ് (ഗോവ) എന്നീ കമ്പനികളാണ് പ്രധാനമായും ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉദ്പ്പാദിപ്പിക്കുന്നത്.

ഇതിനിടയില്‍ ഇതേ മരുന്ന് കോവിഡ് 19 രോഗികള്‍ക്കും നല്‍കുന്നുണ്ട്. ഇതിന്റെ ഫലം ഇനിയും പൂര്‍ണ്ണമായും വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും പലയിടത്തുനിന്നും ഈ മരുന്ന് ഫലവത്താണെന്ന റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. ഒരു കോവിഡ് രോഗിക്ക് 200 മില്ലി ഗ്രാമിന്റെ 14 ഗുളികകളാണ് നല്‍കുക. അതായത്, 1.42 കോടി രോഗികളെ സുഖപ്പെടുത്താനുള്ള മരുന്ന് ഇന്ത്യക്ക് ഒരു മാസം കൊണ്ട് ഉദ്പ്പാദിപ്പിക്കാനാവും എന്ന് ചുരുക്കം.

കൊറോണയെ തുരത്താന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ ഈ പരീക്ഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. ഇത് അനുകൂലമാവുകയാണെങ്കില്‍ പിന്നെ കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് ശക്തി വര്‍ദ്ധിക്കും. അതില്‍ ഒരു പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാന്‍ നമ്മുടെ ഇന്ത്യയും മുന്‍നിരയില്‍ തന്നെ ഉണ്ടാകും.
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ വെള്ളിയാഴ്ച (10-04-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category