1 GBP = 92.70 INR                       

BREAKING NEWS

ഇറ്റലിയില്‍ ഇന്നലെ പ്രതിദിന മരണസംഖ്യ 542 ആയി കുറഞ്ഞു; സ്പെയിനിലേത് 757 ആയും; മഹാവ്യാധിയുടെ താണ്ഡവം ഏറ്റു വലഞ്ഞ ഇരു രാജ്യങ്ങളിലും രോഗശമനം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; തീവ്രമായ ആക്രമണം നിര്‍ത്തി കൊറോണ മടങ്ങുമ്പോള്‍ നേരിയ ആശ്വാസത്തോടെ യൂറോപ്പിലെ രണ്ട് രാജ്യങ്ങള്‍

Britishmalayali
kz´wteJI³

കൊറോണാക്കാലത്ത് യൂറോപ്പിന്റെ കണ്ണുനീരായി മാറിയ ഇറ്റലിയില്‍ ആശ്വാസത്തിന്റെ ചെറിയ സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. പ്രതിദിന മരണസംഖ്യയില്‍ ഇറ്റലി കണ്ടത് കൊറോണ ബാധ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ ശേഷമുള്ള ഏറ്റവും ചെറിയ സംഖ്യയായിരുന്നു, 542 മരണങ്ങള്‍. അതുപോലെത്തന്നെ ഗുരുതരമായി രോഗം ബാധിച്ച് ഇന്റന്‍സീവ് കെയറില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇന്നലെ ഇന്റന്‍സീവ് കെയറില്‍ ഉണ്ടായിരുന്നവര്‍ 3,693 പേരായിരുന്നു. തൊട്ട് മുന്‍പത്തെ ദിവസം ഇത് 3,793 ആയിരുന്നു എന്നതോര്‍ക്കണം.

ഇറ്റലിയെ പിന്‍തള്ളി, കൊറോണാ ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തെത്തിയ സ്പെയിനിലും സ്ഥിതി ഏതാണ്ട് നിയന്ത്രണ വിധേയമാവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണത്തിലും പ്രതിദിന മരണസംഖ്യയിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഈ വര്‍ദ്ധനവ് വെറും 4.4% ആയി കുറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ പുതിയ രോഗബാധിതരുടെ ശരാശരി എണ്ണത്തിലും കുറവുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണത്തിന്റെ 29 ശതമാനവുമായി മാഡ്രിഡ് തന്നെയാണ് ഇപ്പോഴും സ്പെയിനിലെ കൊറോണയുടെ എപ്പിസെന്റര്‍.

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ദീര്‍ഘനിശ്വാസവുമായി ഇറ്റലി
കൊറോണയുടെ താണ്ഡവം ദൃതഗതിയിലായിരുന്നു ഇറ്റലിയില്‍. കണ്ണടച്ചു തുറക്കും മുന്‍പാണ് ആയിരക്കണക്കിന് ആള്‍ക്കാര്‍ രോഗബാധിതരായത്. ഇറ്റലിയുടെ, താരതമ്യേന മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ താറുമാറാക്കിക്കൊണ്ടായിരുന്നു പിന്നീടുള്ള ദിനങ്ങള്‍ കടന്നുപോയത്. താത്ക്കാലിക ആശുപത്രികള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി ഇതിനെ നേരിടാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണഫലം സിദ്ധിച്ചില്ല. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവായിരുന്നു ഇതിന് കാരണം.കൂനിന്മേല്‍ കുരു എന്നപോലെ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ നിരവധി ആരോഗ്യ പ്രവര്‍ത്തകരും കൊറോണ ബാധയേറ്റ് ചികിത്സയിലായി.

ഏകദേശം ഏഴാഴ്ച്ചയോളം നീണ്ടുനിന്ന മരണതാണ്ഡവത്തില്‍ നിന്നും ഇറ്റലി മുക്തി നേടുകയാണ്. സര്‍ക്കാര്‍ കര്‍ശനമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ തന്നെയാണ് ഇതിന് പ്രധാന കാരണം. കൊലയാളി വൈറസിന്റെ വേഗത കുറയ്ക്കാന്‍ സാധിച്ചപ്പോള്‍, അമിത ഭാരം ഉള്‍പ്പടെയുള്ള പ്രയാസങ്ങളില്‍ നിന്നും ഇറ്റലിയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് ചെറിയൊരു ആശ്വാസം ലഭിച്ചു. അതിനാല്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ നല്‍കുവാനും മരണസംഖ്യ കുറയ്ക്കുവാനും കഴിഞ്ഞു.

എന്നാല്‍ ഈ മഹാമാരി ഏല്പിച്ച ആഘാതത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടുവാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ കൊലയാളി വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതെയാക്കിയാലും അത് ഇവിടെ ഏല്‍പ്പിച്ച ശാരീരികവും, സാമ്പത്തികവും, മാനസികവുമായ ആഘാതങ്ങള്‍ ചികിത്സിച്ച് സാധാരണ രീതിയില്‍ കൊണ്ടുവരുവാന്‍ കാല താമസം എടുക്കും.

രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും, വര്‍ദ്ധന നിരക്കിലെ കുറവില്‍ ആശ്വാസം കണ്ടെത്തി സ്പെയിന്‍
ഇറ്റലിക്ക് തൊട്ടുപുറകെയാണ് കൊറോണ സ്പെയിനിനെ ആക്രമിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് ഇറ്റലിയേയും മറികടന്ന് കൊറോണാ ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സ്പെയിന്‍. ഇതുവരെ 1,48,220 രോഗബാധകള്‍ സ്ഥിരീകരിച്ചിട്ടുള്ള സ്പെയിനില്‍ മൊത്തം മരണസംഖ്യ 14,792 ആണ്. രോഗബാധിതരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവാണ് ഇറ്റലിയെ പോലെ സ്പെയിനിന്റെയും നട്ടെല്ലൊടിച്ചത്. ആരോഗ്യ സംരക്ഷണ മേഖലയെ താറുമാറാക്കിയ രോഗ വ്യാപനത്തിന്റെ ശക്തിക്ക് ഒരല്പം അയവ് വന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും വര്‍ദ്ധനവിന്റെ നിരക്കില്‍ കാണിക്കുന്ന കുറവാണ് സ്പെയിനിന് ആശ്വാസം പകരുന്നത്. ഇന്നലെ അത് 4.4 ശതമാനം മാത്രമായിരുന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നിട്ട് നില്‍ക്കുന്ന മാഡ്രിഡ് തന്നെയാണ് സ്പെയിനില്‍ കൊറോണയുടെ എപിസെന്റര്‍. കഴിഞ്ഞ ഏപ്രില്‍ രണ്ടിന്‍ 950 പേരുടെ മരണം രേഖപ്പെടുത്തിയതിന് ശേഷം മരണനിരക്കില്‍ ക്രമമായ കുറവാണ് കാണിച്ചിരുന്നത്. ഇന്നലെ അത് 743 ആയപ്പോള്‍ ചെറിയൊരു വര്‍ദ്ധനവ് ഉണ്ടായെങ്കിലും അത് മൊത്തത്തിലുള്ള രോഗവര്‍ദ്ധനവിന്റെ നിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.

മാര്‍ച്ച് 14 നാണ് സ്പെയിന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതുതന്നെയാണ് കാര്യങ്ങള്‍ നിയന്ത്രണാധീനമാകുവാനുള്ള കാരണവും. ഈ ലോക്ക്ഡൗണ്‍ ഏപ്രില്‍ 26 വരെ നീട്ടുമെന്ന് കഴിഞ്ഞ വാരാന്തയത്തില്‍ സ്പാന്നിഷ് പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍, ലോക്ക്ഡൗണ്‍ ഒഴിവാക്കി ജനങ്ങള്‍ ജോലിയിലേക്ക് മടങ്ങുവാനായി, കൊറോണക്കെതിരെയുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ സ്പെയിനും സജീവമായി രംഗത്തുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category