kz´wteJI³
അഹങ്കാരവും അലംഭാവവുമൊക്കെ പല യൂറോപ്യന്‍ രാഷ്ട്രങ്ങളേയും സര്‍വ്വനാശത്തിന്റെ വക്കിലെത്തിച്ച കഥകളാണ് ഈ കൊറോണക്കാലത്ത് പുറത്ത് വരുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ജര്‍മ്മനി. മുന്‍കൂട്ടിയുള്ള പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടും കൊറോണയുടെ പിടിയില്‍ നിന്നും മുക്തി നേടാന്‍ ജര്മ്മനിക്കാകുന്നില്ല. ഇന്നലെ മാത്രം ഇവിടെ മരിച്ചത് 254 പേരാണ്. മൊത്തം രോഗബാധിതരുടെ എണ്ണം 1 ലക്ഷം കടന്നു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, ഫ്രാന്‍സിനെ പിന്തള്ളി നാലാം സ്ഥാനത്തും എത്തിയിരിക്കുന്നു.
കൊറോണയെ കാര്യക്ഷമമായി പ്രതിരോധിക്കാനായി എന്ന വിശ്വാസം നശിപ്പിച്ചുകൊണ്ട് ഇപ്പോള്‍ ജര്മ്മന്നിയിലെ മരണസംഖ്യ 2,349 ആയിരിക്കുന്നു. ഇന്നലെ മാത്രം 254 മരണങ്ങള് രേഖപ്പെടുത്തിയപ്പോള്‍ പുതിയതായി രോഗബാധിതരായവരുടെ എണ്ണം 4,003 ആണ്. രോഗബാധയുടെ നിരക്ക് വര്‍ദ്ധിക്കുന്നില്ലെങ്കിലും അത് കുറയുന്നുമില്ല. അതിനാല്‍ തന്നെ മൂര്‍ദ്ധന്യ ഘട്ടം കഴിഞ്ഞു എന്ന് കരുതാനാകില്ല എന്നാണ്, വിദഗ്ദര്‍ പറയുന്നത്. മരണസംഖ്യയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും അധികൃതരുടെ ഉറക്കം കെടുത്തുന്നുണ്ട്.
ജര്‍മ്മനിയിലെ മൊത്തം രോഗബാധിതരുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോല്‍ മരണം സംഭവിക്കുന്നവരുടെ നിരക്ക് 0.5% ആയിരുന്നു. ഇതാണ് കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് വര്‍ദ്ധിച്ച് 1.8 ശതമാനത്തില്‍ എത്തി നില്‍ക്കുന്നത്. മറ്റ് പല രാജ്യങ്ങളേയും അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് തീരെ കുറവാണെങ്കില്‍ കൂടി, ജര്‍മ്മനി കൊറോണയെ തടയുവാന്‍ എടുത്ത നടപടികളും മറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ദ്ധന തികച്ചും ഭയാനകം തന്നെയാണ്. ഇറ്റലിയില്‍ ഇത് 12.6 % ആണെങ്കില്‍ സ്പെയിനില്‍ 9.8 ശതമാനവും ബ്രിട്ടനില്‍ 11.1 ശതമാനവുമാണ്.
ഇതിനിടയില്‍ കൊറോണ തകര്‍ത്ത സാമ്പത്തിക രംഗത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ 1.1 ട്രില്ല്യണ്‍ യൂറോയുടെ പുതിയ പാക്കേജ് ഇന്നലെ ജര്‍മ്മനി പ്രഖ്യാപിച്ചു. ഈ അവസരം മുതലാക്കി ജര്‍മ്മന്‍ കമ്പനികള്‍ വിദേശികള്‍ ഏറ്റെടുക്കുന്നത് തടയുവാനുള്ള നിയമനിര്‍മ്മാണങ്ങള്‍ക്കും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതുമാത്രമല്ല, ഇത്തരം പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുവാനുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്., ഇപ്പോള്‍ ഇവ പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്ക്മതി ചെയ്യുകയാണ്.
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ വെള്ളിയാഴ്ച (10-04-2020) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. - എഡിറ്റര്‍
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam