1 GBP = 92.50 INR                       

BREAKING NEWS

ന്യൂകാസിലെ യുവതിയായ നഴ്സും ലിവര്‍പൂളിലെ പേഷ്യന്റ് ഡിസ്ചാര്‍ജ് ഓഫീസറും മരിച്ചു; ഇതുവരെ കൊറോണ ബാധിച്ച് എന്‍എച്ച്എസിന് ജീവന്‍ നഷ്ടമായത് 17 ജീവനക്കാരുടെ; മലയാളികള്‍ കരുതല്‍ കൂട്ടുക

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണക്കെതിരെ ഊണും ഉറക്കവും ഉപേക്ഷിച്ച് പോരാടുന്ന എന്‍എച്ച്എസിലെ ജീവനക്കാര്‍ മരിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തുടരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഏറ്റവും പുതിയ സംഭവങ്ങളില്‍ ന്യൂകാസിലെ യുവതിയായ നഴ്സും ലിവര്‍പൂളിലെ പേഷ്യന്റ് ഡിസ്ചാര്‍ജ് ഓഫീസറുമാണ് കോവിഡ്-19 ബാധിച്ച് മരിച്ച് വീണിരിക്കുന്നത്. ഇതോടെ നാളിതുവരെ കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായിരിക്കുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ എണ്ണം 17 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താല്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ള  മലയാളി ജീവനക്കാര്‍ തികഞ്ഞ ജാഗ്രത പാലിക്കേണ്ടതാണ്.

എയിന്‍ട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പേഷ്യന്റ് ഡിസ്ചാര്‍ജ് ഓഫീസറായ 54 കാരി ബാര്‍ബറ മൂറാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് ഏപ്രില്‍ ആറിനായിരുന്നു അവരുടെ മരണം. കൊറോണ ബാധിച്ച് എയിന്‍ട്രീ ഹോസ്പിറ്റില്‍ മരിക്കുന്ന രണ്ടാമത്തെ സ്റ്റാഫാണിത്. ഈ ആശുപത്രിയില്‍ ദീര്‍ഘകാലമായി സേവനം ചെയ്തിരുന്ന ലിസ് ഗ്ലാനിസ്റ്റര്‍ എന്ന 68കാരിയായ സ്റ്റാഫ് നഴ്സ് കൊറോണ ബാധിച്ചു മരിച്ചിട്ട് അധിക നാളായിട്ടില്ല. കൊറോണ രോഗികളെ അടുത്ത് പരിചരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നഴ്സ് മരിച്ചത്.

ന്യൂകാസിലിലെ റോയല്‍ വിക്ടോറിയ ഇര്‍ഫേര്‍മറിയിലെ ചൈല്‍ഡ് കാന്‍സര്‍ നഴ്സായ 29 കാരി റെബേക്ക മാക്കാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്ന യുവ നഴ്സ്. തന്നോട് അടുക്കുന്നവരോടും രോഗികളോടും തികഞ്ഞ സ്നേഹം പകര്‍ന്ന് കൊടുത്തിരുന്ന നഴ്സാണ് റെബേക്കയെന്നാണ് സുഹൃത്തുക്കളും അടുത്തിടപഴകിയവരും അനുസ്മരിക്കുന്നത്. കാന്‍സര്‍ ബാധിച്ച് ആശയറ്റെത്തുന്ന കുട്ടികളോട് വളരെ ഹൃദ്യമായും ധൈര്യം പകര്‍ന്നും പെരുമാറിയിരുന്ന റെബേക്ക അവര്‍ക്ക് പകര്‍ന്ന് നല്‍കിയിരുന്ന പ്രത്യാശയേറെയാണെന്നാണ് അനുഭവസ്ഥര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കൊറോണ ബാധിച്ച് മരിച്ച എന്‍എച്ച്എസ് ജീവനക്കാര്‍
യുകെയില്‍ ഇക്കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ കോവിഡ്-19 ബാധിച്ച് നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുമാണ് മരിച്ചിരിക്കുന്നത്. സിംഗപ്പൂരില്‍ നിന്നും യുകെയിലെത്തി കഴിഞ്ഞ 44 വര്‍ഷങ്ങളായി എന്‍എച്ച്എസില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ നഴ്‌സ് കൊറോണക്ക് കീഴടങ്ങിയ ആലീസ് കിറ്റ് ടാക് ഓന്‍ഗിനും ശ്രീലങ്കയില്‍ നിന്നും യുകയെിലെത്തി ദീര്‍ഘകാലമായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന  ഡോക്ടറായ ആന്റന്‍ സെബാസ്റ്റിയന്‍ പിള്ളയും കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ അധികരിച്ചതിനെ തുടര്‍ന്ന് കിംഗ്സ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ്  അദ്ദേഹം മരിച്ചത്.രോഗം വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു ആലീസ് മരിച്ചത്. കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

കാര്‍ഡിഫിലെ ലോകപ്രശസ്തനായ ഹൃദ്രോഗ വിഗദ്ധനായ ഇന്ത്യന്‍ ഡോക്ടര്‍ ജിതേന്ദ്ര റാത്തോഡ് (58) കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്..ലിവര്‍ പൂളില്‍ ഒരു നഴ്‌സും എസെക്‌സില്‍ ഒരു മിഡൈ്വഫും ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കൊറോണ ബാധിച്ച് മരിച്ചിരുന്നത്. റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ച നഴ്സായ ഗ്ലാനിസ്റ്റര്‍ എന്ന 68 കാരി എയിന്‍ട്രീ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ദീര്‍ഘകാലമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു. എസെക്‌സിലെ ഹാര്‍ലോയിലെ ദി പ്രിന്‍സസ് അലക്‌സാണ്ട്ര ഹോസ്പിറ്റലിലെ  മിഡ് വൈഫായ ലിന്‍സെ കവന്‍ട്രി (54) കൊറോണ ബാധിച്ച് മരിച്ചത് വ്യാഴാഴ്ചയായിരുന്നു. ഇതിന് പുറമെ വെള്ളിയാഴ്ച വാട്ട്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്സായ ജോണ്‍ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.

കൂടാതെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ മാനറിലെ 36കാരിയായ അരീമ നസ്രീന്‍ വെള്ളിയാഴ്ചയും കെന്റിലെ മാര്‍ഗററ്റിലെ ക്യൂന്‍ മദര്‍ ഹോസ്പിറ്റലില്‍ 38 കാരി എയ്മീ ഓ റൗര്‍കെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ  കൊറോണ പിടിപെട്ട് എന്‍എച്ച്എസിലെ രണ്ട് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ്‌ലണ്ടനില്‍ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാര്‍വി, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ട്രാസി ബ്രെന്നാന്‍ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍.

നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍വര്‍ക്കറായ ഗ്ലെന്‍ കോര്‍ബിന്‍ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചിരുന്നു. പാര്‍ക്ക് റോയല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തില്‍ 1995 മുതല്‍ ജോലി ചെയ്ത് വരുകയും റിട്ടയര്‍ ചെയ്യുകയും ചെയ്ത കോര്‍ബിന്‍ കൊറോണയുടെ സാഹചര്യത്തില്‍ വീണ്ടും സേവനത്തിനായി എന്‍എച്ച്എസിലേക്ക് തിരിച്ചെത്തുകയും കൊറോണ ബാധിച്ച് മരിക്കുകയുമായിരുന്നു. മാര്‍ച്ച് 31ന് വിറ്റിംഗ്ടണ്‍ ഹോസ്പിറ്റലിലെ ഡോ. അല്‍ഫ സാഡു കൊറോണ ബാധിച്ച് മരിച്ചിരുന്നു. നൈജീരിയക്കാരനായ ഇദ്ദേഹം 40 വര്‍ഷങ്ങളായി എന്‍എച്ച്എസിന് വേണ്ടി ലണ്ടനിലുടനീളമുള്ള ഹോസ്പിറ്റലുകളില്‍  ജോലി ചെയ്ത് വരവെയാണ് കൊറോണ പിടിപെട്ട് മരിച്ചത്.

മാര്‍ച്ച് 28ന് ലെയ്സെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലിലെ ഇഎന്‍ടി സ്പെഷ്യലിസ്റ്റായ ഡോ. അംഗദ് എല്‍ ഹവ്റാനി കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഈസ്റ്റ് സസെക്സിലെ ഈസ്റ്റ് ബോണ്‍ ഡിസ്ട്രിക്ട് ജനറല്‍ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായ പൂജ ശര്‍മ(33)മാര്‍ച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു.മാര്‍ച്ച് 25ന് സൗത്തന്‍ഡ് ഹോസിപിറ്റലില്‍ വച്ച് ഫാമിലി ജിപിയായ ഡോ. ഹബീബ് സൈദി എന്ന 76 കാരന്‍ മരിച്ചതും കോവിഡ്-19 ബാധിച്ചാണ്. ഹെര്‍ഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇയില്‍ ജോലി ചെയ്തിരുന്ന ഡോ. ല്‍െ ടയാര്‍  വെസ്റ്റ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് കൊറോണ ബാധിച്ച് മരിച്ചിരുന്നു.
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ വെള്ളിയാഴ്ച (10-04-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category