1 GBP = 92.70 INR                       

BREAKING NEWS

ഇറ്റലിയേയും സ്പെയിനിനേയും തോല്‍പ്പിച്ച് മരണത്തില്‍ ഫ്രാന്‍സിന്റെ കുതിപ്പ്; ഒറ്റ ദിവസം 1417 പേരുടെ ജീവന്‍ എടുത്തു മരണമുഖത്ത് നാലാം സ്ഥാനമുറപ്പിച്ച് ഫ്രഞ്ചുകാര്‍; മരണം ആഞ്ഞടിക്കുന്നത് വൃദ്ധസദനങ്ങളില്‍; പകച്ച് മാറിനിന്ന് സര്‍ക്കാര്‍

Britishmalayali
kz´wteJI³

മേരിക്കക്ക് പുറകെ പ്രതിദിന മരണസംഖ്യ 1000 കടക്കുന്ന രാജ്യമായി മാറുകയാണ് ഫ്രാന്‍സ്. ഇന്നലെ കൊറോണബാധമൂലം ഇവിടെ മരിച്ചവരുടെ എണ്ണം 1417. ഇതോടെ മൊത്തം മരണസംഖ്യ 10,869 ആയി ഉയര്‍ന്നു. കോവിഡ് 19 മരണങ്ങളുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ഇറ്റലിയിലും സ്പെയിനിലും പക്ഷെ, പ്രതിദിന മരണസംഖ്യ ഒരിക്കലും ആയിരം കടന്നിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് അവിടങ്ങളില്‍ ദര്‍ശിച്ചതിനേക്കാള്‍ ഭീകര ദുരന്തമായിരിക്കും ഫ്രാന്‍സില്‍ എന്നുതന്നെയാണ്.

ഏകദേശം 4000 ത്തോളം പുതിയ കൊറോണ ബാധകള്‍ ഇന്നലെ സ്ഥിരീകരിച്ചതോടെ ഫ്രാന്‍സിലെ മൊത്തം കൊറോണാ ബാധിതരുടെ എണ്ണം 1 ലക്ഷം കടക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലേതിന് സമാനമായ സ്ഥിതിയാണ് ഫ്രാന്‍സിലും കാണുന്നത്. ഈ രണ്ട് രാജ്യങ്ങളില്‍ മാത്രമാണ് ഇതുവരെ പ്രതിദിന മരണസംഖ്യ 1000 കടന്നതെന്നോര്‍ക്കണം. ഇന്നലെ ആശുപത്രികളില്‍ മാത്രം 597 പേരാണ് മരിച്ചത്. നഴ്സിംഗ് ഹോമുകളില്‍ മരണപ്പെട്ടവരുടെയും മറ്റിടങ്ങളില്‍ മരണപ്പെട്ടവരുടെയും സംഖ്യകൂടി ചേര്‍ക്കുമ്പോഴാണ് പ്രതിദിന മരണസംഖ്യ 1000 കടക്കുന്നത്.

വൃദ്ധജനങ്ങളെ പരിപാലിക്കുന്നതിനായുള്ള കെയര്‍ ഹോമുകളില്‍ ഇതുവരെ 3,237 പേരാണ് മരണമടഞ്ഞത്. ഇത് മൊത്തം മരണസംഖ്യയുടെ 31 ശതമാനം വരും. കഴിഞ്ഞ നാല് ആഴ്ച്ചകളിലെ ലോക്ക്ഡൗണിനെ അതിജീവിച്ചും രോഗബാധ തുടരുന്നതാണ് അധികൃതരെ ഏറെ വിഷമിപ്പിക്കുന്നത്. ഗുരുതരമായ രോഗബാധയുള്ളവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന്റെ നിരക്കില്‍ കുറവുണ്ട് എന്നതുമാത്രമാണ് ഫ്രാന്‍സിന് ആശ്വാസമേകുന്ന ഒരു കാര്യം. പുതിയ ഇന്റന്‍സീവ് കെയറുകള്‍ അന്വേഷിക്കേണ്ട അടിയന്തര സാഹചര്യം ഇതൊഴിവാക്കുന്നു.

ഔദ്യോഗിക കണക്ക് പ്രകാരം 29,871 പേരാണ് ഇപ്പോള്‍ കോവിഡ് 19 ചികിത്സക്കായി ആശുപത്രികളില്‍ ഉള്ളത്. ഇതില്‍ 40 ശതമാനം പാരിസില്‍ ആണ് ഉള്ളത്. ഇതേ ഇല്‍-ഡി ഫ്രാന്‍സ് മേഖലതന്നെയാണ് മൊത്തം മരണത്തിന്റെ 37 ശതമാനത്തിനും സാക്ഷ്യം വഹിച്ചതും. യൂറോപ്പിലെ ഏറ്റവും നീണ്ട ലോക്ക്ഡൗണ്‍ രോഗബാധയുടെ വേഗത കുറച്ചുകൊണ്ടുവന്ന ഇറ്റലിയിലെ സ്ഥിതിഗതികള്‍ ഫ്രാന്‍സ് സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ ഏപ്രില്‍ 15 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീക്കം ചെയ്യുവാന്‍ സാദ്ധ്യതയില്ലെന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് സൂചിപ്പിച്ചത്. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഒന്നാണ് ലോക്ക്ഡൗണ്‍ എങ്കിലും ഇപ്പോള്‍ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഇത് കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്യുകയാണിപ്പോള്‍.

പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും കായികാഭ്യാസത്തിനിറങ്ങുന്നവര്‍ക്കും 120 യൂറോ വരെ പിഴശിക്ഷ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ഇവര്‍ തുടരുകയാണെങ്കില്‍ ആറുമാസം വരെ തടവ് ശിക്ഷയും ലഭിക്കാം. ഏപ്രില്‍ 8 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാരിസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ ഒരു ഔട്ട് ഡോര്‍ സ്പോര്‍ട്സ് ആക്റ്റിവിറ്റികളും അനുവദിക്കില്ലെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ കൊറോണ എപിസെന്റര്‍ ഇപ്പോള്‍ പാരിസ് തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category