1 GBP = 98.20INR                       

BREAKING NEWS

നിങ്ങള്‍ 80,000 പൗണ്ട് നല്‍കിയപ്പോള്‍ ഞങ്ങളത് ഒരു ലക്ഷമാക്കി പാവങ്ങള്‍ക്കു നല്‍കി; ആകെ ചെലവാക്കിയത് ഓഡിറ്റര്‍ക്കുള്ള 300 പൗണ്ട് മാത്രം; വരവിനേക്കാള്‍ കൂടുതല്‍ ചെലവാക്കി ചാരിറ്റി നടത്തുന്നവര്‍ അറിയുക; ഇതുകൊണ്ടാണ് എത്ര പട്ടിണി കിടന്നാലും യുകെ മലയാളികള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റിയെ സഹായിക്കുന്നത്

Britishmalayali
kz´wteJI³

കൊറോണ എന്ന മഹാവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ ഇനി വരാന്‍ പോവുന്ന ശോഭനമല്ലാത്ത ഭാവിയെ കുറിച്ച് ആകുലപ്പെട്ടിരിക്കുന്ന യുകെ മലയാളികളോട് ബ്രിട്ടീഷ് മലയാളി ചോദിച്ചത് സിന്റോ എന്ന റെഡ്ഹില്ലിലെ മരണത്തിനു കീഴടങ്ങിയ യുവാവിന്റെ കുടുംബത്തെ സഹായിക്കാനാണ്. സിന്റോയുടെ സുഹൃത്തുക്കളും പ്രാദേശിക അസോസിയേഷനും അതിനു മുന്‍പേ പിരിവ് തുടങ്ങുകയും വലിയ തുക ശേഖരിക്കുകയും ചെയ്തിട്ടും രണ്ടു ദിവസം കൊണ്ട് പതിനായിരത്തോളം പൗണ്ട് ശേഖരിക്കാന്‍ കഴിഞ്ഞത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് - യുകെയിലെ മലയാളികളുടെ പാവങ്ങളോടുള്ള അടങ്ങാത്ത അനുകമ്പയും സ്‌നേഹവും. രണ്ട് - തങ്ങള്‍ പണം കൊടുക്കുന്നതു നൂറു ശതമാനവും അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എന്ന സ്ഥാപനം വഴിയാണ് എന്ന ധൈര്യം.

സംശയം ലവലേശം എങ്കിലും ഉള്ളവര്‍ ഈ കണക്കുകളിലൂടെ ഓടിച്ചു നോക്കുകയും ചാരിറ്റി കമ്മീഷന്റെ വെബ്‌സൈറ്റിലും ബിഎംസിഎഫിന്റെ വെബ്‌സൈറ്റിലും കയറി പരിശോധിക്കുകയും ചെയ്യുക.
കഴിഞ്ഞ വര്‍ഷം ആകെ 80,151.61 പൗണ്ട് ശേഖരിച്ചപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് 101,066.06 പൗണ്ടാക്കി മാറ്റി ഞങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുത്തു. ഞങ്ങളുടെ ചെലവ് ഓഡിറ്റര്‍ക്ക് 300 പൗണ്ടും സ്‌കൈ ഡൈവിംഗ് ഏജന്‍സിക്കു കൊടുത്ത ഫീസായ 6041 പൗണ്ടും മാത്രമാണ് ആകെ ചെലവായത്.

യുകെയിലെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ചാരിറ്റി സംഘടനകളും മത സംഘടനകളും ഒക്കെ ലക്ഷങ്ങള്‍ പിരിച്ച ശേഷം അതില്‍ ഭൂരിഭാഗവും നടത്തിപ്പു ചെലവായി കാണിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ആണെന്നോര്‍ക്കോണം ആരെയും അത്ഭുതപ്പെടുത്തുന്ന ഈ കണക്ക് ഞങ്ങള്‍ പുറത്തു വിടുന്നത്. ചാരിറ്റി നടത്തിപ്പിന്റെ മുഴുവന്‍ ചെലവുകളും ട്രസ്റ്റിമാര്‍ കയ്യില്‍ നിന്നെടുക്കുന്നു എന്നു മാത്രമല്ല, എല്ലാ ട്രസ്റ്റിമാരും കുറഞ്ഞത് അഞ്ചു പൗണ്ടു വീതം ചാരിറ്റിയ്ക്ക് മാസം തോറും നല്‍കുകയും ചെയ്യുന്നുവെന്ന് അറിഞ്ഞാല്‍ തീരുന്നതേയുള്ളൂ ഈ ആശയക്കുഴപ്പം. ഞങ്ങളുടെ ചാരിറ്റിയ്ക്ക് ജീവനക്കാരില്ല. ഫണ്ട് വിതരണ ചെലവുകള്‍ ഏറ്റെടുത്തു നടത്തുന്നത് ബ്രിട്ടീഷ് മലയാളി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ്.
2019-20 ലെ വാര്‍ഷിക റിപ്പോര്‍ട്ടാണ് ഇവിടെ വിവരിക്കുന്നത്. 2019 മാര്‍ച്ച് 23 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 15 വരെയുള്ള പ്രവര്‍ത്തനങ്ങളും കണക്കുകളും ഇതില്‍ വ്യക്തമാക്കുന്നു.

2019 ഏപ്രില്‍ മുതലുള്ള ഈസ്റ്റര്‍/വിഷു അപ്പീല്‍ മുതല്‍ 2020 മാര്‍ച്ച് വരെ വിര്‍ജിന്‍ മണി വഴി 78,621.78 പൗണ്ട് സമാഹരിച്ചപ്പോള്‍ 3,379.84 പൗണ്ട് വിര്‍ജിന്‍ മണിയുടെ കമ്മീഷന്‍ കഴിഞ്ഞ് 75,241.94 പൗണ്ടാണ് ചാരിറ്റിയ്ക്ക് ലഭിച്ചത്. ഇക്കാലയളവില്‍ ബാങ്കിലേക്ക് നേരിട്ട് 1,895.21 പൗണ്ട് സംഭാവനയും ഇതോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ നീക്കിയിരിപ്പായ 3014.46 പൗണ്ട് കൂടിയായപ്പോള്‍ മൊത്തം 80,151.61 പൗണ്ടാണ് ചാരിറ്റിയുടെ അക്കൗണ്ടിലേക്ക് പൊതുജനങ്ങളുടെ സാംഭാവനയായി ലഭിച്ചത്.

14,786.63 പൗണ്ട് യുകെ ഗവണ്‍മെന്റിന്റെ ഗിഫ്റ്റ് എയിഡ് കൂടെ വിര്‍ജിന്‍ മണി ലിങ്കിലൂടെയുള്ള സംഭാവനകള്‍ക്കായി എത്തിയപ്പോള്‍ 90,028.57 പൗണ്ട് ഇക്കാലയളവില്‍ വിര്‍ജിന്‍ മണി മുഖേന തന്നെ ലഭിക്കുകയുണ്ടായി. പലരും ഗിഫ്റ്റ് എയിഡ് വാങ്ങുവാനുള്ള ഡിക്ലറേഷനില്‍ ടിക് ചെയ്യാത്തത് കൊണ്ട് നല്ലൊരു തുക ഈയിനത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം 4,868.62 പൗണ്ട് ഇങ്ങനെ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
2,400.38 പൗണ്ട് വിവിധ അപ്പീലുകളുടെ തുക റൗണ്ട് ഫിഗറില്‍ എത്തിക്കുന്നതിനും കൂടുതല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുമായി ചാരിറ്റിയുടെ ജനറല്‍ ഫണ്ടില്‍ നിന്നും എടുക്കുകയുണ്ടായി. ട്രസ്റ്റിമാരും അഡൈ്വസറി കമ്മറ്റി അംഗങ്ങളും സംഭാവനയായി 1480.00 പൗണ്ട് നല്‍കുകയുണ്ടായി. ഇങ്ങനെ നല്‍കിയതുള്‍പ്പെടെ മൊത്തം 98818.62 പൗണ്ട് ആണ് 2019/20 സാമ്പത്തിക വര്‍ഷം ഉണ്ടായിരുന്നത്. കൂടെ വിര്‍ജിന്‍ മണിയുടെ രണ്ട് ശതമാനം ഫീസ് പലരും നേരിട്ട് നല്‍കിയതും ഫണ്ട് ശേഖരണം അവസാനിപ്പിച്ചതിന് ശേഷവും സംഭാവന നല്‍കിയതും വഴി ലഭിച്ച 2247.06 കൂടെ ചേര്‍ത്തപ്പോള്‍ ഇത് മൊത്തം 101,066.06 പൗണ്ട് ആയി വര്‍ദ്ധിച്ചു.

അതായത് വെറും 80,151.61 പൗണ്ട് പൊതുജനങ്ങളില്‍ നിന്നും സംഭാവനയായും അക്കൗണ്ടില്‍ നീക്കിയിരിപ്പായും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചപ്പോള്‍ യുകെ ഗവണ്‍മെന്റിന്റെ ഗിഫ്റ്റ് എയിഡ് ആയും ബ്രിട്ടീഷ് മലയാളി ടീമംഗങ്ങള്‍ കയ്യില്‍ നിന്നും ഇട്ടതുമുള്‍പ്പെടെ 101,066.06 പൗണ്ടായി മാറ്റുവാന്‍ സാധിച്ചു. അതും 89,690.00 പൗണ്ട് പാവപ്പെട്ടവരുടെ കയ്യില്‍ നേരിട്ട് എത്തിച്ചു കൊടുക്കുകയും ചെയ്തു. 6041.00 പൗണ്ട് സ്‌കൈ ഡൈവിംഗ് ഫീസും 300 പൗണ്ട് ഓഡിറ്റ് ഫീസും നല്‍കി. ഇങ്ങനെ ആകെ 96,031.00 പൗണ്ടാ ആണ് ഫൗണ്ടേഷന്‍ സഹായമായും മറ്റ് ഫീസ്/വാടക ഇനത്തില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചിലവാക്കിയത്. 5035.06 പൗണ്ട് ജനറല്‍ ഫണ്ടായി അത്യാവശ്യ കാര്യത്തിനായി അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഏഴ് അപ്പീലുകള്‍/പ്രോജക്ടുകള്‍ വഴി 215 വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമായാണ് കഴിഞ്ഞ വര്‍ഷം 89690.00 പൗണ്ട് നല്‍കിയത്.

ചാരിറ്റി രൂപീകൃതമായി ഇതുവരെ 62 ഓളം പ്രോജക്ടുകള്‍/അപ്പീലുകള്‍ മുഖേന ഏകദേശം ഏഴര ലക്ഷം പൗണ്ടോളം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പരോക്ഷമായും നൂറ് കണക്കിന് വ്യക്തികള്‍ക്ക് നേരിട്ടും നല്‍കുവാന്‍ സാധിച്ചു. വിവിധ അസുഖങ്ങളാലും സാമ്പത്തിക പ്രതിസന്ധികളാലും വലയുന്ന നിര്‍ധനരായ കേരളത്തിലെ ജനങ്ങള്‍ക്കാണ് ഭൂരിഭാഗം സഹായവും നല്‍കിയിരിക്കുന്നത്. യുകെയില്‍ മരണമടയുന്നുവരുടെ ആശ്രിതര്‍ക്കും യുകെയിലും ഇന്ത്യയിലും വിദേശത്തുമായി നിരവധി ചാരിറ്റി സംരംഭങ്ങള്‍ക്കും ഇതിനിടെ സാമ്പത്തിക പിന്തുണ നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 15ന് ലെസ്റ്ററില്‍ വെച്ച് കൂടാനിരുന്ന പൊതുയോഗത്തിന് പകരം ടെലികോണ്‍ഫറന്‍സ് വഴിയാണ് റിപ്പോര്‍ട്ടും അക്കൗണ്ടും അവതരിപ്പിച്ചത്. നിലവിലെ ട്രസ്റ്റും ഭാരവാഹികളും തുടരുന്നതിനും വരുന്ന ജൂണ്‍ മാസം ആറിന് നോര്‍വിച്ചില്‍ വെച്ച് പ്രത്യേക പൊതുയോഗം കൂടി പുതിയ ട്രസ്റ്റിമാരെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുവാനും തുടര്‍ന്ന് തീരുമാനിക്കുകയും ചെയ്തു.
ബ്രിട്ടീഷ് മലയാളി സ്ഥാപക എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ആണ് ചാരിറ്റിയുടെ സ്ഥാപക ചെയര്‍മാന്‍. പിന്നീട് ഫ്രാന്‍സിസ് ആന്റണി (ടെല്‍ഫോര്‍ഡ്), ടോമിച്ചന്‍ കൊഴുവനാല്‍ (വോക്കിംഗ്) എന്നിവര്‍ക്കു ശേഷം ഷാജി ലൂക്കോസ് (ബെല്‍ഫാസ്റ്റ്) മൂന്നു വര്‍ഷം മുമ്പ് ചെയര്‍മാന്‍ പദവി ഏറ്റെടുത്തു. ജോര്‍ജ്ജ് എടത്വാ (ലെസ്റ്റര്‍) ആണ് നിലവിലുള്ള സെക്രട്ടറി. ഷാജി ലൂക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമായും ചാരിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്. ഷാജന്‍ സ്‌കറിയ ഉള്‍പ്പെടെയുള്ള മുന്‍ ട്രസ്റ്റിമാരെല്ലാവരും ഉപദേശക സമിതിയില്‍ പ്രവര്‍ത്തിക്കുന്നു. ഈ കൂട്ടായ്മയാണ് യുകെയിലെ മലയാളികള്‍ക്ക് ആപത്തു നേരത്തു കൈത്താങ്ങായി മാറുന്ന മഹാ പ്രസ്ഥാനമായി മാറിയിക്കുന്നത്. എല്ലാ വായനക്കാര്‍ക്കും പ്രത്യേകിച്ചു സംഭാവന നല്‍കിയ എല്ലാവര്‍ക്കും പ്രത്യേകം നന്ദി. പെസഹായുടെയും ദുഃഖവെള്ളിയുടെയും പ്രാര്‍ത്ഥനകളും ഈസ്റ്ററിന്റെയും വിഷുവിന്റെയും ആശംസകളും എല്ലാവര്‍ക്കും ഉണ്ടാവട്ടേ...
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ വെള്ളിയാഴ്ച (10-04-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category