1 GBP = 92.50 INR                       

BREAKING NEWS

യുകെയില്‍ കുടുങ്ങിയ സ്റ്റുഡന്റ് വിസക്കാരെ മടക്കി എത്തിക്കാന്‍ എന്തുചെയ്‌തെന്നു സുപ്രീം കോടതി; വിമാനം എത്തുമോ എന്ന ചോദ്യവുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി യുകെയില്‍ കുടുങ്ങി എന്ന് വിശേഷിപ്പിക്കാവുന്ന 8000 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പരാതി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍. രാജ്യം ലോക് ഡൗണില്‍ ആയതോടെ സര്‍വകലാശാലകളും മറ്റും അടച്ചതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ത്രിശങ്കുവിലാക്കി. താമസവും ഭക്ഷണവും അടക്കം പലര്‍ക്കും 600 പൗണ്ടിലേറെ ചെലവ് വരുന്നതും എല്ലാവരുടെയും തന്നെ താല്‍ക്കാലിക ജോലികള്‍ ഇല്ലാതായതുമാണ് പ്രശനം വഷളാക്കിയത്.

ഭക്ഷണത്തിനു പ്രയാസപ്പെട്ട ഏതാനും ചിലര്‍ക്ക് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ താല്ക്കാലിക സഹായം നല്‍കുന്നുണ്ട്. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ വിദ്യാര്‍ത്ഥി വിസയില്‍ കഴിയുന്നവരുടെ കൂടി കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. അനേകം വിദ്യാര്‍ഥികള്‍ ഈ ദിവസങ്ങളില്‍ സഹായ അഭ്യര്‍ത്ഥനയുമായി ബ്രിട്ടീഷ് മലയാളിയെയും സമീപിക്കുന്നുണ്ട്. ഏകദേശം അഞ്ഞൂറോളം മലയാളി വിദ്യാര്‍ഥികള്‍ ഈ സംഘത്തില്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ 9 വിമാനങ്ങള്‍ അയക്കുന്നു എന്ന വാര്‍ത്തകള്‍ കൂടി എത്തിയതോടെ യുകെയിലെ മലയാളികള്‍ ഉള്‍പ്പെടുന്ന  ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹവും പ്രതീക്ഷയിലാണ്. ഇവരെ കൂടാതെ മക്കളെ കാണാന്‍ എത്തിയ നൂറുകണക്കിന് മാതാപിതാക്കളും കോവിഢിലെ കഷ്ടകാലത്തു നിന്നു യുകെയില്‍ നിന്നും എങ്ങനെയും നാട്ടില്‍ എത്തിയാല്‍ മതിയെന്ന നിലപാടിലാണ്.

നാട്ടില്‍ എത്തിയാല്‍ 28 ദിവസം ഐസലേഷനില്‍ കിടക്കേണ്ടി വന്നാലും പ്രയാസമില്ല, യുകെയിലെ ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലാത്ത അവസ്ഥയില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്നാണ് എല്ലാവരുടെയും മറുപടി. പലരും ഒറ്റയ്ക്ക് കഴിയുന്നതിനാല്‍ എന്തെങ്കിലും പ്രയാസം ഉണ്ടായാല്‍ ആരും സഹായത്തിനില്ല എന്ന ബുദ്ധിമുട്ടും വിദ്യാര്‍ത്ഥി വിസയില്‍ ഉള്ളവര്‍ പങ്കിടുന്നു. പലര്‍ക്കും പ്രദേശത്തെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുമായി കാര്യമായ ബന്ധം ഇല്ലെന്നതും ഈ ഘട്ടത്തില്‍ വിഷമം സൃഷ്ടിക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സ്വരാജ്യത്തു മടക്കി എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് മിനിഞ്ഞാന്ന് ആണ് സുപ്രീം കോടതി ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് ഇന്ത്യന്‍ പരമോന്നത കോടതിയുടെ ഇടപെടല്‍. ബ്രിട്ടനും ജര്‍മനിയും ഇന്ത്യയില്‍ നിന്നും തങ്ങളുടെ പൗരന്മാരെ എത്തിക്കാന്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ അയക്കുന്നതിനാല്‍ ഇരു രാജ്യങ്ങളും ആയി ഇന്ത്യ ബന്ധപ്പെട്ടാല്‍ നൂറു കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിദേശത്തു നിന്നും എത്തിക്കാനാകും എന്നാണ് കോടതിയില്‍ എത്തിയ ഹര്‍ജിയുടെ കാതല്‍. ഈ രാജ്യങ്ങളില്‍ നിന്നും കാലിയായ വിമാനങ്ങളാണ് ഇന്ത്യയില്‍ എത്തുന്നത്. അതിനാല്‍ ഇതിനെ റെസ്‌ക്യ് മിഷന്‍ ആയി കൈകാര്യം ചെയ്യണമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം മിഷനുകള്‍ ഏറ്റെടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രയാസം ഉണ്ടെന്നാണ് കഴിഞ്ഞ ദിവസവും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കിയത്.

മുംബൈ, ഡല്‍ഹി, ഗോവ വിമാനത്താവളങ്ങളിലാണ് ഇത്തരം ചാര്‍ട്ടര്‍ വിമാനങ്ങള്‍ എത്തുന്നത്. ഇതിനൊപ്പം എയര്‍ ഇന്ത്യ ജര്‍മ്മനിലേക്കു വിമാനം അയക്കുന്ന കാര്യവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ യുകെയില്‍ കോവിഡ് പരിശോധന ബുദ്ധിമുട്ടു ആയതിനാല്‍ നെഗറ്റീവ് റിസള്‍ട്ട് വേണമെന്ന ആവശ്യം ഇന്ത്യന്‍ സര്‍ക്കര്‍ നിഷ്‌ക്കര്ഷിച്ചാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. നിലവില്‍ എന്‍എച്എസ് എല്ലാ രോഗികള്‍ക്കും ടെസ്റ്റ് നടത്താന്‍ അനുവാദം നല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ ഒക്കെ ഡല്‍ഹി ആസ്ഥാനമായി ജോലി ചെയ്യുന്ന മധുരിമ മൃദുല എന്ന അഭിഭാഷക വഴിയാണ് വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മറുപടി വൈകിയാല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ അതിന്റെ വഴിക്കു പോകും എന്ന ഭീതിയും ഹര്‍ജിക്കാര്‍ക്കുണ്ട്.

കാരണം ഈ വിഷയത്തില്‍ ഈ മാസം 13 ആണ് കോടതി വീണ്ടും സിറ്റിംഗ് അനുവദിച്ചിരിക്കുന്നത്. ആ സമയത്തിനകം ചാര്‍ട്ടര്‍ വിമാനങ്ങള്‍ അതിന്റെ ജോലി പൂര്‍ത്തിയാക്കും. പിന്നെ ഹര്‍ജിക്കും പ്രസക്തിയില്ലാതാകും. അവശേഷിക്കുന്ന പ്രതീക്ഷ എയര്‍ ഇന്ത്യയുടെ ഒഴിപ്പിക്കല്‍ വിമാനങ്ങളാണ്. ചീഫ് ജസ്റ്റിസ് എസ എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവര്‍ അടങ്ങിയ ബെഞ്ച് ഇന്ത്യന്‍ സ്റ്റുഡന്റ്് വിസക്കാരുടെ പ്രശനം കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയില്‍ പെടുത്താന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ലണ്ടനിലെ ഹൈ കമ്മീഷന്‍ ഓഫിസ് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന ആവശ്യവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കൂട്ടമായി കഴിയുന്നതും അടുക്കളയും ടോയ്ലറ്റും ഷെയര്‍ ചെയ്തു ഉപയോഗിക്കുന്നത് വഴിയും എല്ലാം രോഗ വ്യാപന ഭീക്ഷണി കൂടുതലാണ് എന്ന കാര്യവും വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നു.

ഇതിനകം നാട്ടില്‍ എത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്കും ഇന്ത്യയിലെ വിവിധ ഐര്പോര്ട്ടുകളില്‍ എത്തിയാലും വീടുകളില്‍ എത്താന്‍ ലോക് ഡൗണ്‍ നിയമം മൂലം പ്രയാസമായിരിക്കും. ഇക്കാര്യത്തിലും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. സ്വന്തം പൗരന്മാര്‍ രാജ്യത്തു മടങ്ങി എത്തുന്നത് വിലക്കിയ ഏക രാജ്യം ഇന്ത്യ ആണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ഇന്ത്യ കൈക്കൊണ്ടത് എന്നതും വ്യക്തമല്ല. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, അമേരിക്ക, ഇറ്റലി, സ്പെയിന്‍, ജര്‍മനി, ബ്രിട്ടന്‍ എന്നിവയൊന്നും സ്വന്തം പൗരന്മാര്‍ മടങ്ങി എത്തുന്നത് വിലക്കുന്നില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കട്ടുന്നുണ്ട്. ഭരണഘടന നല്‍കുന്ന മൗലിക സ്വാതന്ത്രത്തിന്റെ ലംഘനം കൂടിയാണ് ഇപ്പോള്‍ യാത്ര വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രോക്ഷം കൊള്ളുന്നു.
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ വെള്ളിയാഴ്ച (10-04-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category