1 GBP = 92.50 INR                       

BREAKING NEWS

രണ്ടു ദിവസം കൊണ്ട് സിന്റോയ്ക്കു വേണ്ടി നല്‍കിയത് 9000 പൗണ്ട്; ഇന്ന് അര്‍ദ്ധരാത്രി ക്ലോ സ് ചെയ്യും മുമ്പ് നിങ്ങളുടെ സഹായം നല്‍കാം

Britishmalayali
kz´wteJI³

ഴിഞ്ഞ തിങ്കളാഴ്ച ലണ്ടനിലെ റെഡ് ഹില്ലില്‍ മരണ മടഞ്ഞ സിന്റോ ജോര്‍ജ്ജിന്റെ കുടുംബത്തിനെ സഹായിക്കുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച സിന്റോ അപ്പീല്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ ക്ലോസ് ചെയ്യുവാന്‍ ട്രസ്റ്റിമാര്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് വിര്‍ജിന്‍ മണി ലിങ്കിലും ബാങ്ക് അക്കൗണ്ടിലും കൂടി 9000 പൗണ്ടില്‍ കൂടുതല്‍ വന്നുചേര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. മാത്രമല്ല, യുകെയില്‍ നിന്നു തന്നെയുള്ള മറ്റു പല അസോസിയേഷനുകളും കൂട്ടായ്മകളും ഫണ്ട് ശേഖരണം നടത്തി നല്ലൊരു തുക ഇതുവരെ സമാഹരിച്ചിട്ടുണ്ട്.

ഈ കുടുംബത്തിന്റെ ആവശ്യത്തിനുള്ള തുക തല്‍ക്കാലം മുന്‍പ് സൂചിപ്പിച്ച രീതിയില്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നത് കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ശേഖരിക്കുന്ന സംഖ്യ മൂന്നു കുഞ്ഞു കുട്ടികളുടെ ഭാവി ക്ഷേമ കാര്യങ്ങള്‍ക്കായി അവര്‍ പ്രായപൂര്‍ത്തി ആകുമ്പോള്‍ ലഭിക്കുന്ന വിധത്തില്‍ ഇത് ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഇടുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ലഭിക്കുകയും തുടര്‍ന്ന് ട്രസ്റ്റിമാരുടെ അന്വേഷണത്തില്‍ അര്‍ഹരെന്നും കണ്ടെത്തിയതനുസരിച്ച് രണ്ട് ദിവസം മുമ്പാണ് വിര്‍ജിന്‍ മണി വഴിയുള്ള അപ്പീലിന് തുടക്കം കുറിച്ചത്. അപ്പീല്‍ തുടങ്ങി ഒറ്റ ദിവസം കൊണ്ട് തന്നെ അയ്യായിരം പൗണ്ടിന് മുകളില്‍ ലഭിച്ചിരുന്നതു കൊണ്ടാണ് ഇന്നു കൊണ്ട് ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്. അസോസിയേഷനുകള്‍ക്കോ മറ്റു കൂട്ടായ്മകള്‍ക്കൊ സംഭാവന ചെയ്യുവാനായി വിര്‍ജിന്‍ മണി ലിങ്ക് രണ്ട് ദിവസം കൂടി ക്ലോസ് ചെയ്യുന്നതല്ല. ഫണ്ട് കൈമാറുന്നതിന് മുമ്പ് ലിങ്ക് ക്ലോസ് ചെയ്യുന്ന തീയതി വരെയുള്ള തുക കണക്കു കൂട്ടിയാവും നല്‍കുന്നത്. വിര്‍ജിന്‍മണിയുടെ കമ്മീഷനായി നാലര ശതമാനം കുറച്ചതിന് ശേഷമാവും തുക നല്‍കുക.

വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് സിന്റോയുടെ കുടുംബത്തിനു വേണ്ടിയുള്ള ധനശേഖരണം നടക്കുന്നത്. ഇന്നലെ അപ്പീല്‍ ആരംഭിച്ച് രണ്ടു ദിവസം കഴിയവേ 9000 പൗണ്ടിലധികം ഒഴുകിയെത്തി. വിര്‍ജിന്‍ മണി വഴി 6,285.95 പൗണ്ട് ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയ്ഡ് അടക്കം അത് 7,713.69 പൗണ്ടായി മാറി. ബാങ്ക് അക്കൗണ്ടിലേക്ക് 1524.13 പൗണ്ടും ലഭിച്ചു. അങ്ങനെ ആകെ തുക 9237.82 പൗണ്ടായി ഉയര്‍ന്നു. വിര്‍ജിന്‍ മണി വഴി നല്‍കിയവരില്‍ ഏതാനും പേര്‍ മാത്രമാണ് ഗിഫ്റ്റ് എയ്ഡിനുള്ള ടിക്ക് നല്‍കാതിരുന്നത്. അതിനാല്‍ തന്നെ അതു വഴി കുറച്ചു പൗണ്ടും ലഭിക്കാതിരുന്നിട്ടുണ്ട്.
അതിനാല്‍ തന്നെ, വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ ഒരു കാരണവശാലും മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.

ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Sinto Appeal
IBAN Number: GB70MIDL40470872314320

കൊറോണ ബാധിതനായ സിന്റോ തിങ്കളാഴ്ച ഈസ്റ്റ് സറേ ഹോസ്പിറ്റലില്‍ വച്ച് കാര്‍ഡിയാക് അറസ്റ്റു മൂലം മരണത്തിനു കീഴടങ്ങിയത്. 11 വര്‍ഷം മുമ്പാണ് സിന്റോ ലണ്ടനിലേക്ക് എത്തിയത്. ലണ്ടനില്‍ നിന്നുമാണ് ചാലക്കുടി സ്വദേശിനിയായ നിമ്മിയെ പരിചയപ്പെട്ടതും ശേഷം നാട്ടിലെത്തി വിവാഹം കഴിച്ചതും. വിവാഹ ശേഷം ഇരുവരും ലണ്ടനിലേക്ക് തിരികെയെത്തി. സ്റ്റുഡന്റ് വിസയിലാണ് ഇരുവരും എത്തിയത്. അതിനാല്‍ തന്നെ കെയര്‍ ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. 

ഏതു ജോലി ചെയ്യുമ്പോഴും കഠിനമായി അധ്വാനിച്ച ചെറുപ്പക്കാരനായിരുന്നു സിന്റോ. എത്ര കഷ്ടപ്പെട്ടായാലും ലണ്ടനില്‍ പിടിച്ചു നിന്നു ജീവിതം പച്ച പിടിപ്പിക്കാനായിരുന്നു സിന്റോയുടെ ശ്രമം. ഇതിന്റെ അവസാനവട്ട ശ്രമം എന്ന നിലയില്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് നല്‍കിയ അപേക്ഷയില്‍ തീരുമാനം ആകുന്നതും കാത്തിരിക്കുക ആയിരുന്നു. ഉടന്‍ പിആര്‍ ലഭിച്ചേക്കും എന്ന ധാരണയില്‍ സിന്റോയും കുടുംബവും കഴിഞ്ഞ എട്ടു വര്‍ഷമായി പ്രിയപ്പെട്ടവര്‍ ആരെയും നാട്ടില്‍ എത്തി കണ്ടിട്ടില്ല. കാരണം യുകെയില്‍ നിന്നും യാത്ര ചെയ്താല്‍ പിന്നെ തിരിച്ചു വരാന്‍ കഴിയില്ല എന്നതാണ് ഇമ്മിഗ്രേഷന്‍ നിയമം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരോടും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടില്ല.
അതിനാല്‍ തന്നെ, സിന്റോയുടെ മരണ ശേഷം ഒറ്റപ്പെട്ടു പോയ നിമ്മിയേയും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുകയും കൈത്താങ്ങാകുവാനുമുള്ള ശ്രമത്തിലാണ് യുകെ മലയാളികളും.
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിശദ വിവരങ്ങള്‍ ചുവടെ:

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ വെള്ളിയാഴ്ച (10-04-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category