1 GBP = 92.50 INR                       

BREAKING NEWS

ഹാരിയും മേഗനും അടിച്ചു പിരിയുമോ? കൊറോണ കാലത്ത് സിനിമാമോഹം പൂവിടാന്‍ ഇടയില്ലാത്തതും സുരക്ഷാ ബില്ലും ഇരുവര്‍ക്കും തിരിച്ചടി; ലോസ് ഏയ്ജല്‍സില്‍ ആരുമില്ലാതെ ആശ്രിത വിസയില്‍ ഒറ്റപ്പെട്ട് രാജകുമാരന്‍

Britishmalayali
kz´wteJI³

രാജകീയ പദവികള്‍ വലിച്ചെറിഞ്ഞ് തന്റെ പത്നിയായ മേഗന്‍ മാര്‍കിളിനൊപ്പം യുകെ വിട്ട് കാനഡയിലേക്കും തുടര്‍ന്ന് അവിടെ നിന്നും ലോസ് ഏയ്ജല്‍സിലേക്കും കൂട് മാറിയിരിക്കുന്ന ഹാരി രാജകുമാരന്‍ വെള്ളത്തില്‍ നിന്നും കരയ്ക്ക് പിടിച്ചിട്ടിരിക്കുന്ന മത്സ്യത്തിന്റെ ഗതികേടിലായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. തന്റെ ഹോളിവുഡ് മോഹം സാധ്യമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മുന്‍ അഭിനേത്രി കൂടിയായ മേഗന്‍ ഹാരിയെയും കൂട്ടി ലോസ് ഏയ്ജല്‍സിലേക്ക് പറന്നിരുന്നത്. എന്നാല്‍ കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിനിമാ മോഹം അടുത്ത കാലത്തൊന്നും പൂവിടാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇരുവരും യുഎസില്‍ പെട്ട് പോയിരിക്കുന്ന അവസ്ഥയിലാണ്.

ഇതിന് പുറമെ ഇരുവരുടെയും സുരക്ഷാ ചെലവ് യുഎസ് സര്‍ക്കാര്‍ വഹിക്കുകയില്ലെന്നും അത് സ്വയം വഹിക്കണമെന്നും യുഎസ് പ്രസിഡന്റ് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ കടുംപിടിത്തം പിടിച്ചതും ഹാരിക്കും മേഗനും പാരയായിത്തീര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷക്കുള്ള വന്‍ തുക സ്വയം വഹിക്കേണ്ടുന്ന പ്രതിസന്ധിയും വരുമാനമൊന്നുമില്ലാത്ത  അവസ്ഥയില്‍ ഇരുവരും നേരിടേണ്ടി വന്നിരിക്കുകയാണ്. യുകെയില്‍ എല്ലാ വിധ രാജകീയ പ്രൗഢിയോടെയും വാണിരുന്ന രാജകുമാരനായ  ഹാരിക്ക് യുഎസില്‍  ആശ്രിത വിസയില്‍ കഴിയേണ്ടി വരുന്നതിന്റെ അവഗണനകളും അനിശ്ചിതത്വങ്ങളും താങ്ങാന്‍ പറ്റാത്തതില്‍ അപ്പുറമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഈ എല്ലാ തൊന്തരവുകള്‍ക്കും കാരണം മേഗന്റെ വീണ്ടുവിചാരമില്ലാത്ത വാക്കുകള്‍ കേട്ട് ഉറ്റവരെയും ഉടയവരെയും രാജകീയ പദവിയും വലിച്ചെറിഞ്ഞ് ചാടിപ്പുറപ്പെട്ട് വന്നതാണെന്ന പശ്ചാത്താപവും ഹാരിക്കുണ്ടാകാന്‍ തുടങ്ങിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇതിനാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളുകളുണ്ടായി ഇരുവരും അടിച്ച് പിരിയുമോ എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാകുന്നുണ്ട്. കൊറോണ പിടിപെട്ട് ഐസൊലേഷനില്‍ കഴിയുന്ന തന്റെ പിതാവ് ചാള്‍സ് രാജകുമാരനെ പോലും കാണാതെയാണ് ഹാരി മേഗന്റെ താളത്തിന് തുള്ളി യുഎസിലേക്ക് പെട്ടിയും കിടക്കയുമെടുത്ത് വന്നതെന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വന്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.

മുന്‍ റോയല്‍ എഡിറ്ററായ ഡന്‍കന്‍ ലാര്‍കോംബാണ് ഹാരിയുടെ ഈ വിഷമാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രിന്‍സ് ഹാരി; ദി ഇന്‍സൈഡ് സ്റ്റോറി എന്ന കൃതിയുടെ കര്‍ത്താവാണ് ലാര്‍കോംബ്. ലോസ് ഏയ്ജല്‍സില്‍ നിലവില്‍ ഹാരി  തീര്‍ത്തും ഒറ്റപ്പെട്ടതും നിസ്സഹായവുമായ അവസ്ഥയിലാണെന്നാണ് ലാര്‍കോംബ് വെളിപ്പെടുത്തുന്നത്. ഹോളിവുഡില്‍ നല്ലൊരു വേഷത്തിനായി ശ്രമിക്കാനായി ലോസ് ഏയ്ജല്‍സിലെത്തിയ മേഗന്‍ ഇതിനായുളള ചരടുവലികള്‍ നടത്തുന്നുണ്ടെങ്കിലും കൊറോണ കാലത്ത് എല്ലാം സ്തംഭിച്ചിരിക്കുന്നതിനാല്‍  ഈ കുടുംബം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

മേഗന്റെ ഹോംടൗണായ ലോസ് ഏയ്ജല്‍സില്‍ ഹാരിക്ക്  കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്ത ദയനീയമായ അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും ലാര്‍കോംബ് വെളിപ്പെടുത്തുന്നു. തന്റെ രാജകുടുംബത്തെയും ഉറ്റവരെയും ഇപ്പോള്‍ ഹാരിക്ക് മുമ്പില്ലാത്ത വിധം മിസ് ചെയ്യുന്ന അവസ്ഥയാണുള്ളത്. കൊറോണ വൈറസ് ബ്രിട്ടനെ കാര്‍ന്ന് തിന്നുമ്പോള്‍ മറ്റുള്ള രാജകുടുംബങ്ങളെല്ലാം തങ്ങളാല്‍ സാധിക്കുന്ന വിധത്തില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലല്ലോ എന്ന നിസ്സഹായവസ്ഥയും ഹാരിയെ വല്ലാതെ അലട്ടുന്നുണ്ട്.

കൊറോണ പടര്‍ന്ന് പിടിച്ച് യാത്രാ വിമാനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വയ്ക്കുന്ന പ്രഖ്യപാനം ട്രംപ് നടത്തുന്നതിന് തൊട്ട് മുമ്പായിരുന്നു കാനഡയില്‍ നിന്നും പ്രൈവറ്റ് ജെറ്റില്‍ ഹാരിയും മേഗനും ലോസ് ഏയ്ജല്‍സിലെത്തിയത്. റോയല്‍ ഡ്യൂട്ടികള്‍ നിര്‍വഹിക്കാനും തങ്ങളുടേതായ ജോലികള്‍ ചെയ്ത് വരുമാനം സ്വന്തം നിലയില്‍ നേടാനും കാനഡ പോലുള്ള കോമണ്‍വെല്‍ത്ത് രാജ്യത്ത് കഴിയണമെന്നത് കൊണ്ടായിരുന്നു ഇരുവരും കാനഡയിലേക്കെത്തിയിരുന്നത്. എന്നാല്‍ മേഗന്റെ പാസ്പോര്‍ട്ട് സ്റ്റാറ്റസ് കാരണം  കാനഡയില്‍ നിന്നും നേടുന്ന പണത്തിന് വന്‍ നികുതി നല്‍കേണ്ടതുണ്ടെന്നത് ഈ അവസരത്തില്‍ പാരയായിത്തീരുകയായിരുന്നു.

മേഗന്‍ ഇപ്പോഴും യുഎസ് പൗരത്വമുളള ആളായതിനാല്‍ കാനഡയില്‍ വര്‍ക്ക ്വിസകള്‍ മേഗനും ഹാരിക്കും കിട്ടാന്‍ ബുദ്ധിമുട്ടായതും ഇരുവരെയും യുഎസിലേക്ക് പറക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. രാജകീയ പദവികള്‍ വിട്ട ഹാരിക്ക് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ടഡ്  പഴ്സന്‍ സ്റ്റാറ്റസ് നഷ്ടമായതിനെ തുടര്‍ന്നാണ് ഇവര്‍ക്കുള്ള സുരക്ഷയുടെ ചെലവ് വഹിക്കില്ലെന്ന കടുത്ത നിലപാട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എടുത്തിരിക്കുന്നത്.ഇതോടെ ഈ അനിശ്ചിതത്വം നിറഞ്ഞ വേളയില്‍ കുടുംബത്തിന്റെ സുരക്ഷയുടെ ചെലവ് ഹാരി സ്വയം വഹിക്കേണ്ട ഗതികേടും സംജാതമായിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category