1 GBP = 94.00 INR                       

BREAKING NEWS

14 ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ കാത്തിരിക്കുന്നവര്‍ അറിയുക; മോഡി പറഞ്ഞത് എല്ലാ പഴുതുകളും അടച്ച് കൂടുതല്‍ ശക്തമാക്കുമെന്ന്; ഇന്ത്യയില്‍ വരാനിരിക്കുന്നത് അടിയന്തരാവസ്ഥക്ക് തുല്യമായ നിയന്ത്രണങ്ങള്‍ എന്ന് റിപ്പോര്‍ട്ട്; വരാന്‍ പോകുന്നത് കഠിനമേറിയ ദിനങ്ങള്‍; എല്ലാവര്‍ക്കും ആഴ്ച്ചകളോളം വീട്ടില്‍ ഇരിക്കാം

Britishmalayali
kz´wteJI³

മൂന്നാഴ്ച്ചത്തെ ലോക്ക്ഡൗണ്‍ തീരാന്‍ ഇനി ഒരാഴ്ചയില്‍ താഴെ മാത്രമുള്ളപ്പോള്‍, അത് പിന്‍വലിക്കാനായി കാത്തിരിക്കുന്നവര്‍ക്കായി നല്‍കാനുള്ളത് അത്ര ശുഭവാര്‍ത്തയൊന്നുമല്ല. ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി പറയാതെ പറഞ്ഞത് ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും നീട്ടേണ്ടിവരുമെന്ന് തന്നെയാണ്. മാത്രമല്ല, ഇപ്പോള്‍ ഉള്ളതിലും അധികം നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവരുമെന്നു കൂടി അദ്ദേഹം സൂചിപ്പിക്കുന്നു.

വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായും ജില്ലാ മജിസ്ട്രേറ്റുമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് എടുത്തുമാറ്റുന്നതിനോട് അവരെല്ലാവരും എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. ലോക്ക്ഡൗണ്‍ നീക്കുന്നത് സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നാണ് കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന പൊതുവികാരം.

ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചതായി, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി അദ്ദേഹം നടത്തിയ ഒരു വീഡിയോ കോണ്‍ഫറന്‍സിന്റെ ലീക്കായത് എന്നു കരുതപ്പെടുന്ന ഒരു ലിങ്കില്‍ ഉണ്ടെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഡിയോ ലിങ്ക് ചോര്‍ന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഗൗരവത്തില്‍ എടുത്തിട്ടുണ്ടെങ്കിലും രാജ്യത്തിലെ സാഹചര്യം ആവശ്യപ്പെടുന്നത് ഒരു ദേശീയ അടിയന്തരാവസ്ഥയാണെന്ന, അദ്ദേഹത്തിന്റേതായി വന്ന അഭിപ്രായം അവര്‍ ഖണ്ഡിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിട്ടില്ല.

പല അന്താരാഷ്ട്ര വിദഗ്ദരും ഈ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെതിരാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, വിവിധ രാഷ്ട്രീയ നേതാക്കളും നിയന്ത്രണങ്ങള്‍ നീക്കുവാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത് എന്ന അഭിപ്രായക്കാരാണെന്നും പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍, ലോക്ക്ഡൗണ്‍ നീക്കം ചെയ്യണമോ എന്ന കാര്യം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്.

ഈ വീഡിയോ സംഭാഷണത്തിന്റെ ഒരു ഭാഗം ചോര്‍ന്നത് വലിയൊരു വിവാദത്തിന് വഴി തെളിച്ചിട്ടുണ്ട്. ഇത് ചര്‍ച്ചകളുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് ആരോപിക്കപ്പെടുന്നത്. കഴിഞ്ഞ കുറേ ആഴ്ച്ചകളായി പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ നേതാക്കളുമായി സംവേദിക്കുകയും കൊറോണക്കെതിരെ ഒരു ദേശീയ പ്രതിരോധ കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുകയുമാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രിമാരും ജില്ലാ മജിസ്ട്രേറ്റുമാരുമായുള്ള വിഡീയോ കോണ്‍ഫറന്‍സ്.

മീറ്റിംഗില്‍ മിക്ക മുഖ്യമന്ത്രിമാരും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുവാന്‍ സമയമായിട്ടില്ല എന്ന അഭിപ്രായക്കാരായിരുന്നു. കേരളം വളരെ വിശദമായ ഒരു രൂപരേഖയാണ് മീറ്റിംഗില്‍ സമര്‍പ്പിച്ചത്. ഗതാഗത സംവിധാനം വലിയ രീതിയില്‍ തുറന്നു കൊടുക്കാതിരിക്കുന്നതുള്‍പ്പടെ ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നീക്കുന്നതായിരുന്നു പദ്ധതി. ലോക്ക്ഡൗണ്‍ തുടരുമെന്ന് ഗോവ ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് തിരുത്തി, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം പോകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.

സാമ്പത്തികസ്ഥിതി മാത്രം നോക്കി ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തി ലോക്ക്ഡൗണ്‍ നീക്കുന്നതിനോട് യോജിപ്പില്ലെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ചര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയനേതാക്കള്‍ എല്ലാവരും യോജിക്കുകയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചു എന്ന് യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പിനീട് പറഞ്ഞു.

എന്‍ സി പി നേതാവ് ശരത് പവാര്‍, എസ്. പി നേതാവ് രാം ഗോപാല്‍ വര്‍മ്മ, സതീഷ് മിശ്ര (ബി എസ് പി), സുദീപ് ബാന്ധോപാദ്ധ്യായ (ടി എം സി) ;ഇനാകി മിശ്ര (ബി ജെ ഡി), ടി. ആര്‍ ബാലു (ഡി. എം. കെ) എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് പ്രമുഖ നേതാക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category