എം മനോജ് കുമാര്‍
തിരുവനന്തപുരം: പ്രളയകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ആരംഭിച്ച ടെമ്പിള്‍ റിനോവേഷന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയെടുത്ത് സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി വിവാദമാകുന്നു. ക്ഷേത്ര വരുമാനം പൂര്‍ണമായി നിലച്ചിരിക്കെ, ശമ്പളം നല്കാന് പോലും ഫണ്ടില്ലാതിരിക്കുന്ന അവസ്ഥ നേരിടുമ്പോള്‍ ടെമ്പിള്‍ റിനോവേഷന്‍ ഫണ്ടില്‍ നിന്നും ഒരു കോടി സംഭാവന നല്കിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ നടപടിക്കെതിരെ കടുത്ത എതിര്‍പ്പാണ് ദേവസ്വം സംഘടനകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഉയരുന്നത്. വരുമാനം നിലച്ച ഈ സാഹചര്യത്തിലും സര്‍ക്കാരിനോട് സഹായം അഭ്യര്ത്ഥിക്കില്ലാ എന്നാണ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കുന്നത്. ഈ നിലപാട് കൈക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ക്ഷേത്ര നവീകരണത്തിനു ഭക്തര്‍ നല്കിയ തുകയെടുത്ത് വാസു സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്.
പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം മാത്രം ലക്ഷ്യമാക്കി കഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫണ്ടാണിത്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനു ഭക്തര്‍ നല്കുന്ന ഈ തുക ഒരു പ്രത്യേകം അക്കൗണ്ടായാണ് ദേവസ്വം പരിപാലിക്കുന്നത്. മറ്റു ഭണ്ഡാരങ്ങള്‍ തുറക്കുമ്പോഴാണ് ക്ഷേത്രങ്ങളിലേ ഈ പ്രത്യേക ഭണ്ഡാരവും തുറക്കുന്നത്. ഈ തുക ടെമ്പിള്‍ റിനോവേഷന്‍ ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയെടുത്താണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്തത്. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ് ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ പറയുന്നത് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പണമില്ലെന്നാണ്. അതിനാല്‍ ഒരു മാസത്തെ ശമ്പളം ടെമ്പിള്‍ റിനോവേഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണം. ദേവസ്വം തന്നെ കടുത്ത പ്രതിസന്ധിയില്‍ മുന്നോട്ടു പോകുമ്പോഴാണ് ദേവസ്വം പരിപാലിക്കുന്ന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ നല്കിയ തീരുമാനത്തിന്നെതിരെ എതിര്‍പ്പ് ശക്തമാകുന്നത്.
ടെമ്പിള്‍ റിനോവേഷന്‍ ഫണ്ടില്‍ നിന്നും തുകയെടുക്കുന്നത് ശരിയല്ലാത്തതിനാല്‍ എതിര്‍പ്പ് പേടിച്ച ആരും അറിയാത്ത ഒരു രഹസ്യനീക്കമാണ് എന്‍.വാസുവും കൂട്ടരും നടത്തിയത്. സംഭാവനാ നീക്കം പുറത്ത് വന്നില്ല. അറിഞ്ഞവര്‍ എല്ലാം രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. ഒരു കോടി രൂപ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാസു സംഭാവന ചെയ്യുന്ന ചിത്രങ്ങള്‍ ഇടത് ദേവസ്വം നേതാക്കള്‍ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഏക അംഗീകൃത സംഘടനയായ ദേവസ്വം എപ്ലോയീസ് ഫ്രണ്ട് കൂടി സംഭവം അറിഞ്ഞില്ല. ഇതോടെയാണ് എന്‍.വാസുവിന്റെ നടപടിയെക്കുറിച്ച് സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും എതിര്‍പ്പ് ശക്തമാകുന്നത്. ക്ഷേത്രങ്ങള്‍ തുറക്കാത്തതിനെ തുടര്‍ന്നു വരുമാനം നിലച്ചതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലോക്ക് ഡൗണ്‍ കാരണം ദേവസ്വങ്ങള്‍ മരണവീട് പോലെ മൂകമാണ്. ഒരു രൂപയുടെ വരുമാനം പോലും ഭക്തര്‍ എത്താത്തത് കാരണം ബോര്‍ഡിനു ലഭിക്കുന്നില്ല.
കൊറോണ കാരണം സര്‍ക്കാര്‍ സാലറി ചാലഞ്ച് ഏര്‍പ്പെടുത്തിയപ്പോള്‍ ദേവസ്വം ജീവനക്കാര്‍ക്ക് മറ്റൊരു നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സാലറി ചാലഞ്ച് തുക ടെമ്പിള്‍ റിനോവേഷന്‍ ഫണ്ടിനു നല്‍കാനാണ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. ദേവസ്വം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടക്കുമുള്ള തുകകള്‍ക്ക് പ്രതിസന്ധി നേരിടുന്നതിനാലാണ് ഈ തീരുമാനം. ദേവസ്വം ബോര്‍ഡ് ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ തന്നെ കാര്യങ്ങള്‍ സുവ്യക്തമാണ്. വരുമാന നഷ്ടം വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്നാണ് ബോര്‍ഡ് സമ്മതിക്കുന്നത്. അതിനാല്‍ ഒരു മാസത്തെ ശമ്പളം ജീവനക്കാര്‍ ടെമ്പിള്‍ റിനോവേഷന്‍ ഫണ്ടിലേക്ക് നല്‍കണം. രണ്ടു പ്രളയങ്ങളും ശബരിമല യുവതീ പ്രവേശന വിഷയങ്ങളും ബോര്‍ഡിനെ സാമ്പത്തികമായി തകര്‍ത്തിരിക്കുന്നു. കാണിക്കയാണ് പ്രധാന വരുമാനം. കാണിക്ക നിലച്ചിരിക്കുന്നു. അപ്പോള്‍ മുന്നോട്ട് പോകാന്‍ ഒരു മാസത്തെ ശമ്പളം നല്കിയെ തീരൂ. ഈ തുക ശമ്പള ബില്ലില്‍ നിന്നും കുറവ് ചെയ്യും. നിലവിലെ പ്രതിസന്ധിയുടെ ചിത്രം സര്‍ക്കുലര്‍ വഴി വിവരിക്കുന്ന ബോര്‍ഡ് ഉന്നതര്‍ തന്നെയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള തുകയും സംഭാവന ചെയ്തിരിക്കുന്നത്. ബോര്‍ഡിനു തന്നെ നിലനില്ക്കാന് പണമില്ല. അപ്പോള്‍ കരുതല്‍ ധനം എടുത്ത് സംഭാവന നല്കിയാല് ബോര്‍ഡ് എങ്ങനെ മുന്നോട്ടു പോകും എന്നാണ് സംഘടനകള്‍ ഉയര്‍ത്തുന്ന ചോദ്യം.
കൊറോണ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയാണ്. കാണിക്ക വരുമാനമാക്കി മുന്നോട്ടു പോകുന്ന ബോര്‍ഡിനു കടുത്ത പ്രഹരമാണ് ക്ഷേത്രങ്ങളുടെ അടച്ചിടല്‍. ശബരിമല അടക്കമുള്ള മുഴുവന്‍ ക്ഷേത്രങ്ങളും അടഞ്ഞു കിടക്കുകയാണ്. കൊറോണ കാരണം ബോര്‍ഡ് മൂക്കുകുത്തിയിരിക്കുകയാണ്. രണ്ടു പ്രളയങ്ങള്‍, യുവതീ പ്രവേശന വിഷയം ബോര്‍ഡിനു അതിജീവനശേഷിയുടെ മേലുള്ള കടുത്ത പ്രഹരങ്ങളാണ്. ജീവനക്കാരുടെ ശമ്പളം, പെന്ഷന് വഴിമുട്ടിയ അവസ്ഥയിലാണ്. അതിനാല്‍ ഒരു മാസ ശമ്പളം റിനോവേഷന്‍ ഫണ്ടിലേക്ക് വകയിരുത്തും. ഇതാണ് സര്‍ക്കുലറില്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്. മഹാപ്രളയത്തില്‍ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ദേവസ്വം ബോര്‍ഡ് കണക്കാക്കിയ നഷ്ടം നൂറു കോടിയുടെതായിരുന്നു. നൂറു കോടിയുടെ നഷ്ടം ചൂണ്ടിക്കാട്ടി തന്നെ വന്നു കണ്ട അന്നത്തെ പ്രസിഡന്റ് എ.പത്മകുമാറിനോട് അയ്യപ്പന് തുണയ്ക്കും എന്ന മറുപടി നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയന് യാത്രയാക്കിയത്. ബോര്‍ഡിന്റെ നീക്കിയിരുപ്പായ ആയിരം കോടിയോളം വരുന്ന ഫണ്ടില്‍ നിന്നും പണമെടുത്ത് പുനര്‍ നിര്‍മ്മാണം നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ശമ്പളം, പെന്ഷന് മുന്നിലുള്ളതിനാല്‍ ഈ നിര്‍ദ്ദേശം പത്മകുമാര്‍ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്നാണ് പത്മകുമാര്‍ ടെമ്പിള്‍ റിനോവേഷന്‍ ഫണ്ട് എന്ന ഓമനപ്പേര് നല്കി ക്ഷേത്ര പുനരുദ്ധാരണത്തില്‍ ഭക്തരില്‍ നിന്നും സംഭാവന തേടാനുള്ള തീരുമാനം കൈക്കൊണ്ടത്.
ഫണ്ടില്ലാത്തതിനെ തുടര്‍ന്നു നൂറു കോടി രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു പിന്നീട് മുഖ്യമന്ത്രി തന്നെ അനുവദിച്ചിരുന്നു,. ആ നൂറു കോടിയില്‍ നിന്നും മുപ്പത് കോടി മാത്രമാണ് പക്ഷെ ദേവസ്വം ബോര്‍ഡിനു ലഭിച്ചത്. എഴുപത് കോടി നല്‍കിയതേയില്ല. ഈ ഘട്ടത്തില്‍ തന്നെയാണ് യുവതീ പ്രവേശന വിഷയവും ബോര്‍ഡിനെ പിടിച്ചു കുലുക്കിയത്. ശബരിമലയില്‍ പോലും ഭക്തര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പൊലീസിന്റെ ലാത്തി പേടിച്ച് പോകുന്ന ഭക്തരും ശബരിമല എത്തിയില്ല. പ്രളയവും യുവതീ പ്രവേശന വിഷയവും കാരണം ഇതര സംസ്ഥാനക്കാരും താത്ക്കാലത്തെക്കെങ്കിലും ശബരിമല കൈയൊഴിഞ്ഞ അവസ്ഥയിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കാലാകാലങ്ങളായി സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്രാന്റുണ്ട്. പ്രതിവര്‍ഷം 80 ലക്ഷം രൂപയാണ് ഈ ഗ്രാന്റ്. ഇതിലും നാല്പത് ലക്ഷം മാത്രമേ നല്‍കിയിട്ടുള്ളൂ. ദേവസ്വം ബോര്‍ഡിനോടുള്ള സര്‍ക്കാര്‍ നിലപാട് ഇങ്ങനെയായിരിക്കെയാണ് വിത്തെടുത്ത് കുത്തുന്ന രീതിയില്‍ ടെമ്പിള്‍ റിനോവേഷന്‍ ഫണ്ടില്‍ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് സംഭാവന ചെയ്തിരിക്കുന്നത്. കടുത്ത പ്രതിഷേധം ബോര്‍ഡ് ഉന്നതര്‍ക്കെതിരെ ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് ദേവസ്വം സംഘടനകള്‍.
വരുമാനത്തിലെ കുറവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ നീട്ടുന്നത് മുന്നില്‍ കണ്ട് ഓണ്‍ലൈന്‍ വഴിപാടുകള്‍ ആരംഭിക്കാനാണ് ബോര്‍ഡ് തീരുമാനം. ദൈനംദിന പൂജകള്‍ മാത്രമാണ് ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്. ലോക് ഡൗണില്‍ ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ വഴിപാട് വരുമാനവും കാണിക്ക വരുമാനവും നിലച്ചു. ശബരിമല ക്ഷേത്രത്തില്‍ മാത്രം സാധാരണ വിഷു കാലത്ത് ലഭിക്കാറുള്ളത് 30 കോടിയാണ്. ഈ തുക ഇക്കുറി ലഭിക്കില്ല. ലോക് ഡൗണ്‍ നീട്ടുന്നത് മുന്നില്‍ കണ്ട് ഓണ്‍ലൈന്‍ വഴിപാടുകള്‍ ആരംഭിക്കാനാണ് ബോര്‍ഡ് തീരുമാനം. ശബരിമലയില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കിങ് സൗകര്യം ഒരുക്കി. മേട -വിഷു പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന പതിനാലാം തീയതി മുതല്‍ പതിനെട്ടാം തീയതി വരെ 8 വഴിപാടുകള്‍ ഭക്തര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam