
ബെയ്ജിങ്: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പൂര്‍ണമായും നീക്കിയതോടെ കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങി. 77 ദിവസത്തിനു ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി നീക്കിയതോടെ വീടിനുള്ളില്‍ അടച്ചിരുന്ന പതിനായിരങ്ങള്‍ തെരുവുകളിലേക്ക് ഒഴുകിയെത്തി. ജനങ്ങള്‍ ഒത്തു കൂടി സ്വാതന്ത്ര്യം ആഘോഷിക്കുന്ന കാഴ്ചയായിയുരുന്നു ഇന്നലെ വുഹാനില്‍.
റോഡ്, റെയില്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ലോക്ഡൗണ്‍ മൂലം നഗരത്തില്‍ കുടുങ്ങിയവര്‍ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. അരലക്ഷത്തിലേറെപ്പേര്‍ നഗരം വിടുമെന്നു കണക്കാക്കുന്നു. പലരും മാസങ്ങള്‍ക്ക് ശേഷം മുടിവെട്ടാനും ഷേവ് ചെയ്യാനും ആയി തിരക്ക് കൂട്ടി. ചില റെസ്റ്റൊറന്റുകളിലും ആളുകള്‍ തിങ്ങി കൂടി. പലരും ഇഷ്ട ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റുകളിലേക്ക് പോകുന്ന കാഴ്ചയും കൗതുകമായി. മാസങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ലഭിച്ചതിന്റെ സന്തോഷവും പലരും പ്രകടിപ്പിച്ചു.
പച്ചക്കറി, ഇറച്ചി, പോര്‍ക്ക്, അരി, പൊടിത്തരങ്ങള്‍ എന്നിവയ്ക്ക് ഓണ്‍ലൈനില്‍ വന്‍ ഡിമാന്‍ഡ് ആയിരുന്നു. സിറ്റിയില്‍ വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ആളഴുകള് സ്വന്തം ജോലിയിലേക്ക് തിരികെ മടങ്ങുന്ന കാഴ്ചയായിരുന്നു ഇന്നലെ. റോഡുകളില്‍ ബ്ലോക്കും അനുഭവപ്പെട്ടു. എന്നാല്‍, ചൈനയില്‍ രണ്ടാംഘട്ടമായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 1042 ആയത് ആശങ്ക സൃഷ്ടിക്കുന്നു. വുഹാന്‍ ഉള്‍പ്പെട്ട ഹ്യുബെയ് പ്രവിശ്യയിലും ഷാങ്ഹായിലുമായി രണ്ട് പേര് മരിച്ചു. ഇതോടെ ചൈനയിലെ ആകെ മരണം 3333 ആയി.
പുതുതായി രോഗം സ്ഥിരീകരിച്ച 62 പേരില്‍ 59 പേരും വിദേശത്തുനിന്നെത്തിയവരാണ്. നാട്ടില്‍നിന്നുതന്നെ രോഗം പിടിപെട്ട 3 പേരും ഹ്യുബെയ് പ്രവിശ്യയിലല്ല. ലക്ഷണങ്ങളില്ലാത്ത കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 137 പേര് നിരീക്ഷണത്തിലാണ്. ഹ്യുബെയില്‍ 67,803 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്, വുഹാനില്‍ മാത്രം 50,008 പേര്. മരണം രണ്ടായിരത്തിയഞ്ഞൂറിലേറെ. ചൈനയിലെ ആകെ മരണത്തിന്റെ 80% വുഹാനിലായിരുന്നു. ഇതിനിടെ, വടക്കന്‍ അതിര്‍ത്തിയില്‍ ഹെയ്ലോങ്ജിയാങ് പ്രവിശ്യയിലെ സുയിഫെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
അതേസമയം ലൗക്ക്ഡൗണ്‍ നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും വീടിനുള്ളില്‍ തന്നെ കഴിയുന്നവരും നിരവധിയാണ്. അസുഖം പിടിപെടുമോ എന്ന ആശങ്ക ഇന്നും പലരിലും ഉണ്ട്. കൊറോണയുടെ രണ്ടാം വരവാണ് പലരേയും ഭയപ്പെടുത്തുന്നത്. വുഹാന്റെ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ജനങ്ങള്‍ ഭീതിയിലാണ്. വുഹാന്‍ പൂര്‍ണമായും സുരക്ഷിതമായെന്നു ഇനിയും പറയാറായിട്ടില്ല. അതിനാല്‍ തന്നെ ഇനിയും ഭീതി ഒഴിഞ്ഞിട്ടില്ല. ചൈനയുടെ മറ്റു പ്രദേശങ്ങളിലെ സ്ഥിതി എന്തെന്നു കൃത്യവും വ്യക്തവുമായ ചിത്രം ലഭ്യമല്ലാത്തതും ജനങ്ങള്‍ക്ക് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam