
കൊല്ലം: രാജകീയ ജീവിതത്തില്‍ നിന്ന് ഒറ്റമുറി ജീവിതത്തിലേക്ക്. ഭിന്നശേഷിക്കാരനായ മകനുമായി പരസ്പരം താങ്ങും തണലുമായി ജീവിച്ച് വരുമ്പോള്‍ അപ്രതീക്ഷിതമായി കൊറോണ എന്ന വില്ലന്‍ കടന്നെത്തി. ഭാര്യ വേര് പിരിഞ്ഞതിന് ശേഷം 20 വര്‍ഷമായി ഒരു മുറിയിലാണ് രഘുനാഥന് നായരും ഭിന്നശേഷിക്കാരനായ തന്റെ മകനും താമസിച്ചിരുന്നത്.
പ്രമേഹം മൂര്‍ച്ഛിച്ച് ജില്ലാ ആശുപത്രിയില്‍ കിടക്കേണ്ടിവന്നപ്പോള്‍ ഭിന്നശേഷിക്കാരനായ മകനെ നോക്കാനാളില്ലാത്തതിനാല്‍ ചാത്തന്നൂരിലെ സംരക്ഷണ കേന്ദ്രത്തിലാക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. കൊറോണ വ്യാപന കാലമായതിനാല്‍ ആശുപത്രിയില്‍ മകനെ കൂടെ നിര്‍ത്താനാവില്ലല്ലോ. പിരിഞ്ഞപ്പോള്‍ 31 കാരനായ ഹരിശങ്കര്‍ അച്ഛനെ നിസ്സഹായനായൊന്ന് നോക്കി. കണ്ടുനിന്നവര്‍ കരഞ്ഞുപോയി.
ഒരു കാലത്തു കൊല്ലത്ത് രാജാവിനെപ്പോലെ കഴിഞ്ഞവയാളാണ് രഘുനാഥന് നായര്‍. എഴുപതുകളില്‍ കൊല്ലം വടയാറ്റുകോട്ടയിലെ രഘു സാനിറ്ററി എന്ന കട പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് മറക്കാനാവില്ല. ആറ്റിങ്ങല്‍ മുതല്‍ ആലപ്പുഴവരെയുള്ളവര് സാനിറ്ററി ഇനങ്ങള്‍ വാങ്ങാനെത്തിയിരുന്ന ആ കടയുടെ ഉടമയായ രഘുനാഥന് നായരാണ് ഈ വയോധികന്.
കടയുടമയില്‍ മാത്രം ഒതുങ്ങുന്നതല്ല രഘുനാഥന് നായരുടെ വിശേഷണം. അന്നത്തെ വലിയ ഫുട്ബോള്‍ കളിക്കാരനും സംഘാടകനുമായിരുന്നു ഇദ്ദേഹം. കമ്പംമൂത്ത് സ്വന്തമായി ഫുട്ബോള്‍ ടീമുണ്ടാക്കി. സി.വി.പാപ്പച്ചന്, ടൈറ്റസ് കുര്യന്, ജോര്‍ജ് മുത്തു തുടങ്ങി അന്നത്തെ എണ്ണംപറഞ്ഞ കാല്പ്പന്തുകളിക്കാരുണ്ടായിരുന്നു ടീമില്‍.
ഇന്നത്തെ തലമുറയ്ക്ക് അതൊന്നും പറഞ്ഞാല്‍ അറിയില്ലെങ്കിലും ഈ അച്ഛനെയും മകനെയും കൊല്ലത്തുകാരെല്ലാം അറിയും. നരച്ച താടിയും മുടിയുമുള്ള അച്ഛന്റെ കൈയില്‍ മുറുകെപ്പിടിച്ച് നടന്നുനീങ്ങുന്ന ഭിന്നശേഷിക്കാരനായ മകന്. കടവൂര്‍ ക്ഷേത്രം, കൊട്ടാരക്കുളം ഗണപതി ക്ഷേത്രം, ഹൈസ്കൂള്‍ ജംങ്ഷന്... ഇങ്ങനെ നഗരത്തിന്റെ പല ഭാഗങ്ങളിലും ഇവരെ കാണ്ടിട്ടുള്ളവര് ഒരു പക്ഷേ ഇവരുടെ ജീവിതം അറിഞ്ഞിട്ടുണ്ടാവില്ല.
1999-ല്‍ ഭാര്യ ആസ്ത്മ രോഗം മൂര്‍ച്ഛിച്ചു മരിച്ചതോടെ രഘുനാഥന് നായരും മകന് ഹരിശങ്കറും പരസ്പരം താങ്ങും തണലുമായത്. രണ്ടാമത് വിവാഹം കഴിച്ചെങ്കിലും മകനെ ഒപ്പം നിര്‍ത്തുന്നതില്‍ ഇഷ്ടമില്ലാത്ത, രണ്ടാം ഭാര്യ ഉപേക്ഷിച്ചുപോയതായി രഘുനാഥന് നായര്‍ പറയുന്നു. ബിസിനസില്‍ ചതികളുണ്ടായി. കച്ചവടം കയ്യില്‍ നിന്ന് വഴുതിപോയി, പിന്നീടുണ്ടായത് തുടര്‍ച്ചയായ പാളിച്ചകളും പരാജയങ്ങളും.
പരാജയത്തിന്റെ പടുകുഴിയില്‍ വീഴുംതോറും കൂടുതല്‍ നിസ്സഹായനായി അദ്ദേഹം മാറുകയായിരുന്നു. കടം വാങ്ങിയവരൊന്നും ആപത്തുകാലത്ത് തിരിഞ്ഞുനോക്കാന്‍ തയ്യാറായില്ല. അച്ഛന് ഏക ആശ്രയം ഈ മകനും, മകന് ഈ അച്ഛനും മാത്രം താങ്ങും തണലുമായി. വാടകവീടുകള്‍ മാറിമാറി ഒടുവില്‍ കടവൂരിലെ ലോഡ്ജ് മുറിയിലെത്തി. ഇഡ്ഡലിയും ഉച്ചയൂണും വാങ്ങി പകുത്തുകഴിച്ച്, നാടുചുറ്റി...കൊല്ലത്തിന്റെ തെരുവോരമാണ് അവര്‍ക്കിന്ന് നഗരം.
താന്‍ കിടന്നുപോയാല്‍ മകനെ ആര് നോക്കുമെന്ന് അച്ഛന് എന്നും ആശങ്കയുണ്ടായിരുന്നു. കൊറോണക്കാലത്ത് അങ്ങനെ അവര്‍ വേര്‍പിരിഞ്ഞു. 'എനിക്ക് ആരോടും പരിഭവമില്ല. കാലിലെ പഴുപ്പ് എടുത്തുകളഞ്ഞു. മുറിവ് കരിഞ്ഞാല്‍ ഇവിടന്ന് പോണം. എന്റെ കുഞ്ഞിനെ കാണണം. അത്രേയുള്ളൂ.'-രഘുനാഥന് നായരുടെ ശബ്ദമിടറി. അഭിമാനിയായ അദ്ദേഹം കണ്ണുനിറയാതിരിക്കാന്‍, തുളുമ്പാതിരിക്കാന്‍ പാടുപെട്ടു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam