1 GBP =99.30INR                       

BREAKING NEWS

എത്ര അളവില്‍ ഓക്സിജന്‍ രോഗികള്‍ക്ക് നല്‍കാമെന്നതു പോലെ തന്നെ ഓക്സിജന്‍ ഇടവേളകള്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള കണ്‍ട്രോള്‍ പാനല്‍; കയ്യില്‍ കൊണ്ടു നടക്കാവുന്ന ഈ ഉപകരണം വൈദ്യുതിയില്‍ ബാറ്ററിയിലും പ്രവര്‍ത്തിപ്പിക്കാം; എ എം ബി യു ബാഗിന് പകരം ബലൂണ്‍ എത്തുമ്പോള്‍ പമ്പിംഗും ഓട്ടോമെറ്റിക്; ഓട്ടോമാറ്റിക് പോര്‍ട്ടമ്പിള്‍ വെന്റിലേറ്ററിലുള്ളത് വീട്ടില്‍ ലഭ്യമായ കുറച്ചുവസ്തുക്കള്‍ മാത്രം; ലോക് ഡൗണ്‍ കാലത്ത് താരമായി അടൂരിലെ മിടുമിടുക്കന്‍ അഭിജിത്ത്; വെന്റിലേറ്ററുകള്‍ വീട്ടില്‍ ഒരുക്കുമ്പോള്‍

Britishmalayali
എസ് രാജീവ്

അടൂര്‍: കോവിഡ് 19 ലോകത്താകമാനം അതി വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളുടെ ജീവന്‍ രക്ഷാ മാര്‍ഗത്തിന് സുപ്രധാന പങ്കു വഹിക്കുന്ന വെന്റിലേറ്ററിന്റെ ലഭ്യതക്കുറവ് മൂലം ലോകരാജാവായ അമേരിക്ക പോലും ത്രിശങ്കുവില്‍ നില്‍ക്കുമ്പോള്‍ ഓട്ടോമാറ്റിക് പോര്‍ട്ടമ്പിള്‍ വെന്റിലേറ്റര്‍ നിര്‍മ്മിച്ച് ശ്രദ്ധേയനാവുകയാണ് അഭിജിത്ത് എന്ന ചെറുപ്പക്കാരന്‍.

കോവിഡ് ബാധിതരായ രോഗികള്‍ക്ക് ഐസിയു വെന്റിലേറ്റര്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ശ്യാസം എടുക്കാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ ഒരു ചെറിയ രൂപമാണ് അഭിജിത്ത് നിര്‍മ്മിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി വീട്ടിലിരുന്നപ്പോള്‍ മനസിലുദിച്ച ആശയമാണ് ഓട്ടോമാറ്റിക് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ നിര്‍മ്മാണത്തില്‍ കലാശിച്ചത്. വീട്ടില്‍ ലഭ്യമായ കുറച്ചുവസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഈ ചെറുപ്പക്കാരന്‍ ഓട്ടോമാറ്റിക് പോര്‍ട്ടബിള്‍ വെന്റിലേറ്ററിന് രൂപം നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ മാനുവല്‍ ബ്രീത്തിങ് യൂണിറ്റ് അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. എത്ര അളവില്‍ ഓക്സിജന്‍ രോഗികള്‍ക്ക് നല്‍കാമെന്നതു പോലെ തന്നെ ഓക്സിജന്‍ ഇടവേളകള്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള കണ്‍ട്രോള്‍ പാനലും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. കയ്യില്‍ കൊണ്ടു നടക്കാവുന്ന ഈ വെന്റിലേറ്റര്‍ വൈദ്യുതിയില്‍ ബാറ്ററിയിലും പ്രവര്‍ത്തിപ്പിക്കാം. എ എം ബി യു ബാഗിന് പകരം ബലൂണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

എ എം ബി യു ബാഗ് സാധാരണ നഴ്സുമാര്‍ കൈകൊണ്ട് പമ്പ് ചെയ്താണ് പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ ഒരു സിലിണ്ടര്‍ കണക്ട് ചെയ്ത് അതിന്റെ പ്രഷര്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പമ്പ് ചെയ്യുന്ന രീതിയാണ് ഈ വെന്റിലേറ്റര്‍ല്‍ ഉപയോഗിച്ചിട്ടുള്ളത്. അടൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എം എസ് ഇലക്ട്രോണിക്സ് പഠനം പൂര്‍ത്തിയാക്കിയ അഭിജിത്തിന് എല്ലാ പിന്തുണയും നല്‍കി അച്ഛന്‍ ഹരികുമാറും അമ്മ ഉഷ ഹരിയും ഒപ്പമുണ്ട്.

കൊവിഡ് 19 നെ ചെറുക്കാന്‍ എമര്‍ജന്‍സി വെന്റിലേറ്റര്‍ അത്യാവശ്യമാണ്. ആധുനിക വെന്റിലേറ്ററില്‍ ഉണ്ടാകുന്ന കൃത്രിമ ശ്വസന സഹായം, പ്രഷര്‍ മോണിറ്ററിങ് തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാം ആവശ്യവുമാണ്. കേരള നിയമസഭാ അംഗങ്ങളുടെ നിധിയില്‍നിന്ന് കോവിഡ് പ്രതിരോധ, ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കും തുക ചെലവഴിക്കാം. നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം മൂലധന സ്വഭാവമുള്ള ആശുപത്രി ഉപകരണങ്ങള്‍ വാങ്ങാന്‍ മാത്രമായിരുന്നു അനുവാദം. പുതിയ സാഹചര്യത്തില്‍ എംഎല്‍എമാരുടെ ആസ്തി വികസന നിധിയില്‍നിന്നും പ്രാദേശിക വികസന നിധിയില്‍നിന്നും കോവിഡ് പ്രതിരോധത്തിന് തുക ഉപയോഗപ്പെടുത്താം. മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി ധനവകുപ്പ് ഉത്തരവിറക്കി. കേന്ദ്ര സര്‍ക്കാര്‍ എംപി ഫണ്ട് നിര്‍ത്താന്‍ തീരുമാനിച്ചപ്പോഴാണ് കേരളം പ്രാദേശിക വികസന നിധികള്‍ പരമാവധി കോവിഡ് പ്രതിരോധത്തിന് ലഭ്യമാക്കുന്നത്.

കോവിഡ് ബാധിത പ്രദേശങ്ങളിലെ സര്‍ക്കാര്‍ പൊതുജനാരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ രണ്ടു നിധികളിലെയും തുക നല്‍കാം. വെന്റിലേറ്റര്‍, ടെസ്റ്റിങ് കിറ്റുകള്‍ തുടങ്ങി ദീര്‍ഘകാല ഉപയോഗത്തിന് കഴിയാത്ത ആശുപത്രി ഉപകരണങ്ങളും വാങ്ങാം. ഇത്തരം തീരുമാനമെല്ലാം വെന്റിലേറ്ററിന്റെ ആവശ്യകത മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കാര്‍ നിര്‍മ്മാതാക്കളോട് പോലും വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category