1 GBP =99.30INR                       

BREAKING NEWS

ചെറിയ തെറ്റിന് പോലും വലിയ ശാസന നല്‍കുന്ന ടീം ലീഡര്‍; ഒപ്പമുള്ളവര്‍ക്ക് ആത്മവിശ്വാസം പകരുന്ന നിറ പുഞ്ചിരിയുമായി ഏകോപനകര്‍ക്ക് താങ്ങും തണലുമാകുന്ന ടീച്ചര്‍; കോവിഡിന്റെ രണ്ടാം വരവിനെ കേരളം അതിജീവിച്ചത് സെക്രട്ടറിയേറ്റില്‍ ഒരുക്കിയ വാര്‍ റൂമിന്റെ ഇടപെടല്‍ മികവില്‍; നിസ്സാമുദ്ദീനില്‍ നിന്നെത്തിയ കൊറോണയുടെ മൂന്നാം വരവ് പ്രതിസന്ധിയായില്ലെങ്കില്‍ കേരളത്തിന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പുഞ്ചിരിച്ച് തുടങ്ങാം; വുഹാനിലൂടെ എത്തി ലോകത്തെ കരയിച്ച മഹാമാരിയോട് ഗുഡ് ബൈ പറയാന്‍ ദൈവത്തിന്റെ സ്വന്തം നാട്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവിനെ കേരളം അതിജീവിച്ചോ ഇല്ലയോ എന്ന് അറിയാന്‍ ഇനി രണ്ട് ദിവസങ്ങള്‍ കൂടി മാത്രം മതി. ആദ്യം വുഹാനില്‍ നിന്നെത്തിയ മൂന്ന് പേര്‍. ഇവര്‍ക്കെല്ലാം രോഗമുക്തി കിട്ടി. പിന്നീട് പത്തനംതിട്ടയിലെ റാന്നിയെ പ്രതിസന്ധിയിലാക്കിയ വ്യാപനം. പിന്നീട് ദിവസവും രോഗികളെത്തി. ഇതായിരുന്നു രോഗ വ്യാപനത്തിലെ രണ്ടാം ഘട്ടം. ഇതിനെ പിടിച്ചു കെട്ടുമ്പോള്‍ മൂന്നാം ഘട്ടം ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്നും. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തന്നെ ലോക് ഡൗണിലേക്ക് കേരളം പോയിരുന്നു. അതുകൊണ്ട് തന്നെ ആ വൈറസ് ദൈവത്തിന്റെ നാട്ടില്‍ കാര്യമായ പ്രശ്നമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം രണ്ടാം ഘട്ടത്തിന്റെ പ്രഭാവവും അസ്തമിക്കുകയാണ്.

കേരളത്തില്‍ രണ്ടാംഘട്ടത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 345 പേര്‍ക്കായിരുന്നു. രണ്ട് മരണം. ഇതുവരെ രോഗവിമുക്തി നേടിയത് 84 പേര്‍. എങ്കിലും വിശ്രമിക്കാറായിട്ടില്ല. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ രോഗികള്‍ രോഗവിമുക്തരായതും ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്ന സംസ്ഥാനത്ത് 1,46,686 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ദിവസവും ഈ കണക്ക് കുറയുകയാണ്. രോഗ മു്ക്തി നേടുന്നവരെക്കാള്‍ കുറച്ച് രോഗികള്‍ പുതുതായി എത്തുന്ന ട്രെന്റ് തുടര്‍ന്നാല്‍ കേരളം രണ്ടാഴ്ച കൊണ്ട് കോവിഡിനോട് ബൈ പറയും. കോവിഡ് 19 രോഗത്തെ മെരുക്കുന്നതില്‍ കേരളം ലോകശ്രദ്ധനേടുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു 'വാര്‍ റൂമാണ്'.

ദിവസവും ഒന്‍പതു മണിയാകുമ്പോള്‍ സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ വാഹനം സെക്രട്ടേറിയറ്റ് ഗേറ്റ് കടന്ന് നോര്‍ത്ത് ബ്ലോക്കിന്റെ മുന്നിലെത്തും. ഇതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയെ ബോധിപ്പിക്കാനുള്ളതെല്ലാം വാര്‍ റൂമില്‍ റെഡിയാകും. മുഖ്യമന്ത്രി ഓഫിസിലെത്തിയാല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.മോഹനും സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസും കാണാനെത്തും. പ്രധാന സംഭവങ്ങളും യോഗങ്ങളുടെ സമയവും അറിയിക്കും. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കും. അടിയന്തര ഫയലുകള്‍ നോക്കും. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് മുഖ്യമന്ത്രിയുടെ ആദ്യ സന്ദര്‍ശക. കോവിഡ് സംബന്ധിച്ച സംസ്ഥാനത്തിന്റെ സ്ഥിതി ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിക്കും. പിന്നാലെ ചീഫ് സെക്രട്ടറി, ഡിജിപി, ധനകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെത്തും. അങ്ങനെ മൂന്ന് മണി വരെ വാര്‍ റൂമില്‍. പിന്നെ ഒരു മണിക്കൂറിനിടയില്‍ വീണ്ടുമെത്തും.

കോവിഡിനെ പ്രതിരോധിക്കാന്‍ 'വാര്‍ റൂം'

നാല് മണിക്ക് അവലോകന യോഗം. ആരോഗ്യമന്ത്രി കെ.കെ.ശൈലജ, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്, ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത, റവന്യൂ സെക്രട്ടറി ഡോ.വി.വേണു, പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍ തുടങ്ങി പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരും ഡിജിപി ലോക്നാഥ് ബെഹ്റ, ഫയര്‍ഫോഴ്സ് മേധാവി എ.ഹേമചന്ദ്രന്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രതിനിധികളും യോഗത്തിനുണ്ടാകും. കണക്കുകള്‍ വിശദമായി പരിശോധിച്ച് വേണ്ട പ്രതിവിധികള്‍ കണ്ടെത്തും. ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ലോകത്തെയും രാജ്യത്തെയും കോവിഡ് വ്യാപനം സംബന്ധിച്ചും കേരളത്തില്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പവര്‍പോയിന്റ് പ്രസന്റേഷന്‍ അവതരിപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് തന്റെ അധ്യക്ഷതയില്‍ നേരത്തെ നടന്ന സെക്രട്ടറിമാരുടെ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കും. പിന്നീട് ഓരോ വകുപ്പ് മേധാവികളും സംസാരിക്കും. അതിനുശേഷം മുഖ്യമന്ത്രി തന്റെ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും യോഗത്തെ അറിയിക്കും.


വകുപ്പുകള്‍ പ്രത്യേകം തീരുമാനമെടുക്കരുതെന്നും എല്ലാ കാര്യങ്ങളും അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡുമായും ലോക്ഡൗണുമായും ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഉണ്ടാകുന്നത് അവലോകന യോഗത്തിലാണ്. അങ്ങനെ കേന്ദ്രീകൃത സ്വഭാവത്തിലുള്ള പ്രവര്‍ത്തനമാണ് വാര്‍ റൂമില്‍ നടക്കുന്നത്. ചെറിയ പിഴവുകള്‍ക്ക് പോലും മുഖ്യമന്ത്രിയുടെ വലിയ ശാസന കേള്‍ക്കേണ്ടി വരും. അതുകൊണ്ട് തന്നെ എല്ലാ ജില്ലകളുമായുള്ള ഏകോപനത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രത്യേക താല്‍പ്പര്യവും എടുക്കുന്നു. ഇതാണ് മഹാമാരിയെ തടയാന്‍ കേരളത്തെ തുണയ്ക്കുന്നത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പകരുന്ന ആത്മവിശ്വാസവും മുഖ്യമന്ത്രിയുടെ അതിശക്തമായ ഇടപെടലും വാര്‍ റൂമിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്.

കോവിഡ് -19 രോഗവ്യാപനസ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗവും വിലയിരുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 14-ന് അവസാനിക്കാനിരിക്കെ, തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 13-ന് മന്ത്രിസഭ ചേരും. വിദഗ്ധസമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടിയാല്‍ അതനുസരിച്ച് ക്രമീകരണം നടത്താമെന്നാണ് ധാരണ. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടക്കം ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിമാര്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല. അതിര്‍ത്തിപങ്കിടുന്ന ജില്ലകളില്‍ സംസ്ഥാനത്തേക്ക് ആളുകള്‍ കടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കണ്ടെത്തുന്നവരെ നിര്‍ബന്ധിത നിരീക്ഷണത്തിലേക്ക് മാറ്റുന്നുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കൂടുതലാളുകള്‍ എത്തുന്നത്. ഈ മേഖലകളില്‍ നിരീക്ഷണം കര്‍ശനമാക്കും.

ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് വന്നേക്കും. വിമാനസര്‍വീസുകള്‍ തുടങ്ങിയാല്‍ വിദേശത്തുനിന്നുള്ളവരും എത്താനിടയുണ്ട്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് കൂടുതലാളുകള്‍ എത്തിയാല്‍ അവരെ നിരീക്ഷണത്തിലാക്കേണ്ടിവരും. അനിയന്ത്രിതമായ തോതില്‍ ആളുകളെത്തുന്നത് വീണ്ടും പ്രശ്‌നം സൃഷ്ടിക്കും. സംസ്ഥാനത്തിനകത്തും ജില്ലകള്‍ വിട്ടുള്ള യാത്രകള്‍ക്കും നിയന്ത്രണം തുടരുന്നതടക്കമുള്ള കരുതല്‍ നടപടികള്‍ കുറച്ചുനാള്‍കൂടി തുടരേണ്ടവരും. സംസ്ഥാനത്ത് ബുധനാഴ്ച പേര്‍ക്കു ഒമ്പതു കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരില്‍ നാലുപേര്‍ക്കും ആലപ്പുഴയില്‍ രണ്ടുപേര്‍ക്കും പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച ഒമ്പതുപേരില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയവരാണ്. സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം ബാധിച്ചത്. ഇന്ന് പതിമൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് മൂന്നുപേര്‍ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍വീതവും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

ഇതുവരെ 345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 259 പേര്‍ ചികിത്സയിലുണ്ട്. 1,40,474 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 169 പേരെയാണ് ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11,986 സാമ്പിളുകള്‍ അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഇവരില്‍ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ആകെ 15 പേര്‍ക്കാണ് കോവിഡ്-19 കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category