1 GBP =99.30INR                       

BREAKING NEWS

മുംബൈയില്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചതോടെ ആയിരങ്ങളെ കൊറോണ ബാധിക്കുമെന്നുറപ്പായപ്പോള്‍ പുറത്ത് വന്നത് നാണക്കേടിന്റെ മഹാരാഷ്ട്രാ ചരിത്രം; സംസ്ഥാനത്ത് കൊറോണാ ബാധിതര്‍ക്കായി ആകെയുള്ളത് 450 വെന്റിലേറ്ററുകള്‍ മാത്രം; ഐ സി യു ബെഡുകളുടെ എണ്ണം 502 ല്‍ ഒതുങ്ങും; ഇന്ത്യന്‍ പ്രതിരോധത്തിന്റെ പേരില്‍ ഊക്കം കൊണ്ടവര്‍ക്ക് ഇനി ലജ്ജിക്കാം

Britishmalayali
kz´wteJI³

വികസനം എന്ന വാക്കിന്റെ നിര്‍വ്വചനം പോലും തിരുത്തി എഴുതിയേക്കാവുന്ന കൊറോണക്കാലത്ത് പല വികസിത രാജ്യങ്ങളുടെയും നിറം തേച്ച് മിനുക്കിയ സുന്ദര മുഖങ്ങള്‍ വികൃതമാകുന്നത് നാം കണ്ടു. മറ്റേതൊരു രംഗത്തുമെന്നപോലെ മെഡിക്കല്‍ രംഗത്തും മറ്റ് രാജ്യങ്ങളേക്കാള്‍ വളരെയേറെ പുരോഗതി കൈവരിച്ചു എന്ന് നാം കരുതിയിരുന്ന പല പാശ്ചാത്യ രാജ്യങ്ങളും കൊറോണയ്ക്ക് മുന്നില്‍ ആയുധം താഴെവച്ച് കീഴടങ്ങിയപ്പോള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള പല വികസ്വര രാജ്യങ്ങളും ഈ മഹാമാരിയെ ഒരു പരിധിവരെ വരുതിക്കുള്ളില്‍ നിര്‍ത്തുന്ന കാഴ്ച്ച ഏറെ ചിന്തോദ്ദീപകമാണ്. ഇതുതന്നെയാണ് ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതും.

ഇന്ത്യയിലെ ഏറ്റവും സമ്പന്നവും വികസിതവുമായ സംസ്ഥാനങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയുടെ യഥാര്‍ത്ഥ മുഖവും പുറത്ത് വന്നത് കൊറോണക്കാലത്ത് തന്നെ. ഇന്തയില്‍ കൊറോണബാധ അതിവേഗം പടരുന്ന സംസ്ഥാനമായ മഹാരാഷ്ട്ര മറ്റെന്തുകാര്യത്തിലും മുന്നിലാണെങ്കിലും ഈ മഹാമാരിയെ തടയുന്നതില്‍ ദയനീയമായി പരാജയപ്പെടുന്നതാണ് നാം കാണുന്നത്. മുംബൈയില്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ നിന്നും നാണക്കേടിന്റെ കഥകള്‍ പുറത്ത് വരുന്നത്.

മുംബൈയില്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചതോടെ അതീവ ഗുരുതരമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്. ആയിരക്കണക്കിന് ആളുകളിലേക്ക് ഈ കൊലയാളി വൈറസ് പടര്‍ന്നേക്കാമെന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. വിശ്വസനീയമായ കണക്കനുസരിച്ച് മഹാരാഷ്ട്ര സംസ്ഥാനത്ത് ഏകദേശം 1000 വെന്റിലേറ്ററുകളുണ്ട്. ഇതില്‍ 450 എണ്ണം മാത്രമാണ് കോവിഡ് ബാധിതര്‍ക്കായി നീക്കി വച്ചിട്ടുള്ളത്.

കൊറോണ ബാധിത രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നത് ഏകദേശം 25 മുതല്‍ 30 ശതമാനം വരെ രോഗബാധിതര്‍ക്ക് വെന്റിലേറ്റര്‍ ആവശ്യമായി വരാം എന്നാണ്. മുംബൈയിലെ ജനസാന്ദ്രതയും സാമൂഹ്യവ്യാപനം ആരംഭിച്ചു എന്ന സൂചനയും ഒരുമിച്ച് ചേര്‍ത്ത് വായിക്കുമ്പോഴാണ് ഈ കണക്ക് പലരുടെയും ഉറക്കം കെടുത്തുന്നത്.

മഹാരാഷ്ട്രയില്‍ വെന്റിലേറ്ററുകളും ഐ സി യു ബെഡുകളും കുറവാണെന്നുമാത്രമല്ല അവ ആവശ്യമുള്ളയിടങ്ങളില്‍ ആവശ്യമുള്ളയത്ര ലഭ്യമല്ല എന്നതും പ്രശ്നമാണ്. മഹരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോല്‍ മധ്യപ്രദേശില്‍ 1800 വെന്റിലേറ്ററുകളും തമിഴ്നാട്ടില്‍ 1500 വെന്റിലേറ്ററുകളുമാണുള്ളത്. കേരളത്തില്‍ 5000 ത്തോളം വെന്റിലേറ്ററുകള്‍ ലഭ്യമാണ്. എന്നാല്‍ കേരളത്തിലേതു പോലെ വെന്റിലേറ്ററുകളും ഐ സി യു ബെഡുകളും സംസ്ഥാനത്തൊട്ടാകെ ലഭ്യതയില്ലെന്നതാണ് മഹാരാഷ്ട്ര അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം.

ജന്‍ ആരോഗ്യ അഭിയാനിന്റെ അഭയ് ശുക്ല പറയുന്നത് മഹാരാഷ്ട്രയില്‍ ഉള്ള വെന്റിലേറ്ററുകള്‍ തന്നെ സംസ്ഥാനത്തെ ചില നഗരങ്ങളില്‍ മാത്രമായി ഒതുക്കിയിരിക്കുന്നു എന്നാണ്. വൈറസുകള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങിയാലുള്ള അവസ്ഥ ആലോചിക്കാന്‍ പോലുമാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. മുംബൈയില്‍ പോലും ഏകദേശം 800 വെന്റിലേറ്ററുകള്‍ മാത്രമേ ലഭ്യമായുള്ളു എന്നതും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ പ്രതിരോധം മാത്രമേ ഇന്ത്യക്ക് മുന്നില്‍ ഉള്ളു എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category