kz´wteJI³
കാശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്, മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കാശ്മീര്‍ മുഖ്യമന്ത്രിമാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നു. ജീവിതംകാലം മുഴുവന്‍ വാടക നല്‍കാതെ താമസിക്കുവാന്‍ സര്‍ക്കാര്‍ ബംഗ്ലാവ്, അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സെഡ്പ്ലസ് സുരക്ഷ, സര്‍ക്കാര്‍ ചെലവില്‍ ഒരു പേഴ്സണല്‍ അസിസ്റ്റന്റ്, ഒരു സ്പെഷ്യല്‍ അസിസ്റ്റന്റ്, രണ്ട് ശിപായിമാര്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച്ച ഇറക്കിയ ഉത്തരവിലൂടെ ഒറ്റയടിക്ക് ഇല്ലാതെയാകുന്നത്.
ഫറൂഖ് അബ്ദുള്ള, മകന് ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നീ മുന്മുഖ്യമന്ത്രിമാര്ക്കാണ് കൊറോണാ കാലത്ത് വിചാരിക്കാത്ത തിരിച്ചടി ലഭിച്ചത്. 1996 ല്‍ ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്റ്റേറ്റ് ലെജിസ്ലേച്ചേഴ്സ് പെന്ഷന് ആക്റ്റ് 1984 തിരുത്തി അതില്‍ ഈ ആനുകൂല്യങ്ങളെല്ലാം ചേര്‍ത്തത്. ഇനിയിപ്പോള്‍ മുന്‍മുഖ്യമന്ത്രിമാര്‍ക്ക് ലഭിക്കുക മുന്‍ എം എല്‍ എ മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമാകും.
198ല്‍ ലെ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ, സംസ്ഥാനത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുള്ളവര്ക്ക് സര്‍ക്കാര്‍ വക കാര്‍, ഇന്ധന ചെലവ്, ഡ്രൈവര്‍, വാടകയില്ലാതെ, ഗൃഹോപകരണങ്ങള്‍ അടങ്ങിയ ബംഗ്ലാവ്, ഇത് മോടിപിടിപ്പിക്കുവാന്‍ വര്‍ഷം തോറും 35,000 രൂപ, 48,000 രൂപ വരെ സൗജന്യ ടെലിഫോണ്‍ കോളുകള്‍ 1,500 രൂപവരെ സൗജന്യ വൈദ്യൂതി എന്നിവയായിരുന്നു ഭേദഗതി വരുത്തിയ 1996 ലെ നിയമത്തില്‍ പറഞ്ഞിരുന്നത്. ഇതാണ് രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രിമാരില്‍ ഫറൂഖ് അബ്ദുള്ളയും ഗുലാം നബി ആസാദും ഏതായാലും ഈ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കുന്നില്ല. ഫറൂഖ അബ്ദുള്ള, ഗുപ്കാര്‍ റോഡിലുള്ള തന്റെ സ്വന്തം വസതിയില്‍ തന്നെ താമസിക്കുമ്പോള്‍, ശ്രീനഗറില്‍ എത്തുമ്പോഴൊക്കെ ഗുലാം നബി ആസാദ് തങ്ങാറുള്ളത് ഹൈദര്പുരയിലുള്ള അദ്ദേഹത്തിന്റെ സ്വന്തം വസതിയിലാണ്. എന്നാല്‍ മറ്റെല്ലാ ആനുകൂല്യങ്ങളും ഇവര്‍ രണ്ടുപേരും അനുഭവിക്കുന്നുണ്ട്. ഫറൂഖ ഇപ്പോള്‍ ശ്രീനഗറില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ്. ആസാദ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും.
മറ്റ് രണ്ട് മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും, സ്വന്തം വസതികള്‍ ഉണ്ടായിരുന്നിട്ടും ഔദ്യോഗിക വസതികളില്‍ തന്നെയാണ് താമസിക്കുന്നത്. 2018 മെയ് മാസത്തില്‍, മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ആജീവനാന്തകാലം താമസിക്കുവാന്‍ വാടകയില്ലാതെ ഔദ്യോഗിക ബംഗ്ലാവ് നല്‍കാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതിനുശേഷം ജമ്മു കാശ്മീര്‍ മാത്രമായിരുന്നു മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇത്തരത്തിലുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയിരുന്ന ഏക സംസ്ഥാനം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam