1 GBP =99.30INR                       

BREAKING NEWS

ഒന്‍പത് പേര്‍ പോസിറ്റീവ് ആയപ്പോള്‍ വീട്ടിലേക്ക് മടങ്ങിയത് നെഗറ്റീവായ 13 പേര്‍; കോവിഡിനെ പിടിച്ചു കെട്ടിയ പിണറായിക്കും ശൈലജയ്ക്കും കിട്ടുന്നത് കൈയടി; ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ഗൗരവം പ്രധാനമന്ത്രി ബോധ്യപ്പെടുത്തിയിട്ടും മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും തമിഴ് നാടിനും പറ്റിയതെല്ലാം വലിയ വീഴ്ചകള്‍; നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനം രാജ്യത്തേയും കോവിഡില്‍ കുരുക്കി; ആകെ പകച്ച് ഡല്‍ഹിയും മുംബൈയും ചെന്നൈയും അടക്കമുള്ള മെട്രോ നഗരങ്ങള്‍; കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ 6000ത്തോട് അടുക്കുമ്പോള്‍

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളം പുതിയ മാതൃകയാണ്. ഇന്നലെ ഒന്‍പത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗം ഭേദമായി വീട്ടിലേക്ക് പോയത് 13 പേരും. അതുകൊണ്ട് തന്നെ മുഖ്യന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും കൈയടിക്കുകയാണ് ഇന്ത്യ. ഈ മാതൃക ഏവരും അംഗീകരിക്കുമ്പോഴും രാജ്യത്തു കൊറോണ ബാധിതരുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1000 കടന്നു. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ആറായിരത്തിലേക്ക് അടുക്കുകായണ്. മരണം 180ഉം. ഇതില്‍ 72 പേരും മരിച്ചത് മഹാരാഷ്ട്രയിലാണ്.

ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതും അതിന് ശേഷം ലോക് ഡൗണ്‍ ആക്കിയതും കോവിഡിന്റെ ഗൗരവം തിരിച്ചറിഞ്ഞുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളാണ്. പ്രധാനമന്ത്രി മോദിയുടെ ഈ പ്രഖ്യാപനങ്ങളുടെ ഉദ്ദേശമൊന്നും ഉത്തരേന്ത്യയില്‍ പ്രതിഫലിച്ചില്ല. ലോക് ഡൗണിന് ശേഷമാണ് മിക്ക സംസ്ഥാനങ്ങളിലും രോഗം പടര്‍ന്നത്. ചികില്‍സാ സംവിധാനങ്ങളുടെ പോരായ്മയും കണ്ടു. ഡോക്ടര്‍മാരും നഴ്സുമാരുമെല്ലാം രോഗികളായതും ഇതിന്റെ ഭാഗമാണ്. മുഖാവരണം പോലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വിലാപവും കേട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെങ്കില്‍ ഇന്ത്യയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകും.

മുംബൈയാണ് രാജ്യത്ത് കോവിഡിന്റെ ഹോട്ട് സ്പോട്ട്. 702 രോഗികളാണ് ഇവിടെ ഉള്ളത്. ധാരാവിയില്‍ പോലും വൈറസ് എത്തി. തമിഴ്നാടും ഡല്‍ഹിയും കോവിഡില്‍ ഭയന്ന് വിറയ്ക്കുകയാണ്. തമിഴ്നാട്ടില്‍ 738ഉം ഡല്‍ഹിയില്‍ 669 രോഗികളും ഉണ്ട്. തെലുങ്കാനയിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ആന്ധ്രയിലും വലിയ പ്രതിസന്ധിയാണ്. മധ്യപ്രദേശിലും രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ്. ഇവിടെ 24 പേര്‍ ഇതുവരെ മരിച്ചു. രോഗം ആദ്യമെത്തിയ കേരളത്തെ പോലെ പഞ്ചാബും രോഗത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടി. എന്നാല്‍ നിസാമുദ്ദീന്‍ ഇഫക്ടില്‍ രോഗം പടര്‍ന്ന സംസ്ഥാനങ്ങള്‍ക്ക് അതിന് കഴിയുന്നില്ല. സമൂഹ വ്യാപനമുണ്ടായെന്ന സംശയവും സജീവം.

അതിനിടെ ദേശീയ തലസ്ഥാന മേഖലയിലെ നോയിഡ, ഗസ്സിയാബാദ് എന്നിവ ഉള്‍പ്പെടെ 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ഇന്നലെ അര്‍ധരാത്രി മുതല്‍ 13ന് അര്‍ധരാത്രി വരെയാണു നിയന്ത്രണം. 21 ദിവസത്തെ ലോക്ഡൗണ്‍ അവസാനിച്ചാലും ഈ നിയന്ത്രണം തുടരും. കോവിഡ് രോഗികള്‍ കൂടുതലുള്ള ലക്നൗ, ആഗ്ര, ഗസ്സിയാബാദ്, ഗൗതം ബുദ്ധ് നഗര്‍ (നോയിഡ), കാന്‍പുര്‍, വാരാണസി, ഷാംലി, മീററ്റ്, ബറേലി, ബുലന്ദ്ഷെഹര്‍, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സിതാപുര്‍, സഹാറന്‍പുര്‍, ബസ്തി എന്നീ ജില്ലകളാണു പൂര്‍ണമായി അടച്ചിടുന്നത്.

ഇന്നലെ 6 പേര്‍ പുണെയിലും 5 പേര്‍ മുംബൈയിലും മരിച്ചു. മുംബൈയില്‍ മാത്രം മരണസംഖ്യ 45 ആയി. ധാരാവിയില്‍ രോഗികള്‍ പത്തായി. ഇവിടുത്തേതിലും ഗുരുതരമായ സ്ഥിതിയാണ് സമീപത്തെ വര്‍ളി മേഖലയിലുള്ളത്. ഇവിടെ രോഗികള്‍ 78 ആയി. മുംബൈയില്‍ മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. തമിഴ്നാട്ടില്‍ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാല്‍പത്തിയഞ്ചുകാരന്‍ കൂടി മരിച്ചതോടെ മരണസംഖ്യ 8 ആയി. തമിഴ്നാട്ടിലെ രോഗികളില്‍ 690 പേരുംഡല്‍ഹി തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആണ്.

ചെന്നൈയിലുള്‍പ്പെടെ രോഗം കണ്ടെത്തിയ മേഖലകള്‍ പൂര്‍ണമായി അടച്ചിടും. ചെന്നൈയില്‍ മുഴുവന്‍ വീടുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. കോവിഡ് പ്രതിരോധത്തില്‍ തമിഴ്നാട്ടില്‍ ഗുരുതര വീഴ്ചയുണ്ടായതും ചര്‍ച്ചയാണ്. തമിഴ്നാട്ടില്‍ നാല് പേരെ കോവിഡ് ഭേദമാകാതെ ഡിസ്ചാര്‍ജ് ചെയ്തു. വിഴുപുരം ഗവ. ആശുപത്രിയില്‍ നിന്ന് വിട്ടയച്ച മൂന്നുപേരെ കണ്ടെത്തി. എന്നാല്‍ ഡല്‍ഹി സ്വദേശിയെ കണ്ടെത്താനായില്ല. ഇവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. 149 രോഗികളുള്ള ചെന്നൈയാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഹോട്ട് സ്പോട്ട്. പല പ്രദേശങ്ങളിലും രോഗവ്യാപനത്തിന്റെ ക്ലസ്റ്ററുകള്‍ രൂപപെട്ടുവെന്ന ആശങ്കയും ഉയര്‍ന്നു. നിലവില്‍ ആയിരത്തിയെണ്ണൂറ് പേര്‍ ഐസലേഷനിലാണ്.

തമിഴ്നാടിന് കോവിഡ് പ്രതിരോധത്തിന് അനുവദിച്ച കേന്ദ്രവിഹിതം കുറഞ്ഞതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമായിട്ടും ധനസഹായം കുറഞ്ഞതില്‍ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. 510 കോടി രൂപ മാത്രം അനുവദിച്ചത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. കര്‍ണാടകയില്‍ കലബുറഗി ആശുപത്രിയില്‍ 65 വയസ്സുകാരന്‍ മരിച്ചതോടെ കോവിഡ് മരണം 5 ആയി. ഗുജറാത്തിലെ ജാംനഗറില്‍ കോവിഡ് ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹിയില്‍ എഎസ്െഎയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ പൊലീസ് കോളിനി സീല്‍ ചെയ്തു. ഡല്‍ഹിയില്‍ ഒരു മലയാളി നഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ 8 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അറിയിച്ചു. ഡല്‍ഹിയില്‍ ട്രാഫിക് എഎസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാള്‍ താമസിച്ചിരുന്ന പൊലീസ് കോളനി സീല്‍ ചെയ്തു. എഎസ്‌ഐക്ക് എങ്ങനെ കോവിഡ് ബാധിച്ചുവെന്ന് അന്വേഷിച്ച് വരികയാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രോഗ ബാധിതനായ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ എട്ട്പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ കഴിഞ്ഞ ദിവസം മരിച്ചു.

അപ്പോളോ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം പത്തായി.നേരത്തെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒമ്പത് നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ ഡല്‍ഹിയില്‍ 26 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category