1 GBP = 94.20 INR                       

BREAKING NEWS

പ്രിയപ്പെട്ട മെയ് മോള്‍ക്ക് വിട നല്‍കി ബന്ധുക്കളും സുഹൃത്തുക്കളും; അന്ത്യചുംബനം നല്‍കുവാന്‍ പോലും സാധിച്ചില്ലല്ലോ എന്ന ദുഃഖം ബാക്കി; ആദരാഞ്ജലികളര്‍പ്പിച്ച് യുകെ മലയാളികള്‍

Britishmalayali
kz´wteJI³

ബ്ലാക്ബേണിലെ മലയാളി നഴ്സ് മെയ്മോള്‍ മാത്യുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ ഹഡ്ഡേഴ്സ് ഫീല്‍ഡിലെ ഹേ ലൈന്‍ സിമെട്രിയില്‍ ഫ്യൂണറല്‍ സര്‍വ്വീസുകളും തുടര്‍ന്ന് സംസ്‌കാരവും നടന്നത്. കോവിഡ് 19 കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആര്‍ക്കും തന്നെ മെയ് മോളേ അവസാനമായി ഒരു നോക്കു കാണുവാനുള്ള അവസരം ഉണ്ടായില്ല. ഉച്ചയ്ക്ക് 12 മണി ഓടെയാണ് മെയ്മോളുടെ സഹോദരന്‍ ബിബി മാത്യു താമസിക്കുന്നതിന് അടുത്തുള്ള മക്‌നല്‍ട്ടി ഫ്യൂണറല്‍ സര്‍വീസ് സെന്ററില്‍ ആരംഭിച്ചത്. ഫാ. ജോസ് തെക്കുനില്‍ക്കുന്നത്തില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഇതിനു ശേഷമാണ് മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടു പോയത്.

ഒന്നരയോടെ സിമെട്രിയില്‍ എത്തിച്ചേരുകയും ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തന്നെയാണ് സംസ്‌കാരവും പൂര്‍ത്തിയായത്. അന്ത്യചുംബനം നല്‍കുവാന്‍ ആരെയും അനുവദിച്ചിരുന്നില്ല. മെയ് മോളുടെ കോവിഡ് 19 പരിശോധന നെഗറ്റീവ് ആയിരുന്നു. ബന്ധുക്കള്‍ക്കും നാട്ടിലുള്ള അമ്മയ്ക്കും ബന്ധുക്കള്‍ക്കും ചടങ്ങുകള്‍ കാണുവാനുള്ള അവസരം ലൈവായി നല്‍കിയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചത് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് തടസമായി.

ബ്ലാക്ബേണ്‍ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന മെയ്മോള്‍ അതേ ആശുപത്രിയില്‍ തന്നെയാണ് മാര്‍ച്ച് 18ന് മരണമടയുന്നത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന മെയ്മോള്‍ കൈക്കുഴയില്‍ കാണപ്പെട്ട മുഴ ശസ്ത്രക്രിയ ചെയ്തു നീക്കുന്നതിനാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഇവര്‍ ഡിസ്ചാര്‍ജ് ആയി വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ശാരീരിക അസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുക ആയിരുന്നു. തുടര്‍ന്ന് പനിയും ന്യുമോണിയയും ബാധിച്ചതായാണ് സൂചന. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള അണുബാധയാണോ കാരണം എന്നും കുടുംബ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. പ്രസ്റ്റന്‍ സെന്റ് പയസ് ക്നാനായ യൂണിറ്റ് അംഗമായ മെയ്മോള്‍ ഏവര്‍ക്കും പ്രിയങ്കരി ആയിരുന്ന സംഘാടക കൂടി ആയിരുന്നു. യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ആയും മെയ്മോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം കിടങ്ങൂര്‍ പുന്നത്തുറ കടിയംപിള്ളി കുടുംബാംഗമായ മെയ്‌മോളുടെ സഹോദരനും യുകെ മലയാളിയാണ്. മറ്റൊരു സഹോദരന്‍ കാനഡയില്‍ ആണ്. ഉറ്റബന്ധുക്കളുടെയും പരിചയക്കാരുടെയും സാന്നിധ്യത്തിലായിരുന്നു മരണം. അടുത്തിടെ കേരളത്തില്‍ എത്തി അമ്മയെയും അമേരിക്കയില്‍ എത്തി ഉറ്റ ബന്ധുക്കളെയും മെയ്മോള്‍ കണ്ടിരുന്നു.

ഒരു പതിറ്റാണ്ടിലേറെയായി യുകെ മലയാളിയായ മെയ്മോള്‍ മലയാളി സമൂഹത്തില്‍ ഏറെ സജീവമായിരുന്നു. ചിരിച്ചു കൊണ്ടല്ലാതെ മെയ്മോളെ ജോലി സ്ഥലത്തു കണ്ടിട്ടില്ലെന്നാണ് കൂടെ ജോലി ചെയ്തിരുന്നവര്‍ പറയുന്നത്. തന്റെ ഉള്ളില്‍ വിഷമം ഉണ്ടെങ്കില്‍ പോലും അതാരും അറിയാതിരിക്കുവാന്‍ മെയ്‌മോളുടെ ചിരിയില്‍ നിറഞ്ഞ മുഖം വഴി സാധിച്ചിരുന്നു എന്നതാണ് സത്യം. കിടങ്ങൂര്‍, പുന്നത്തുറ പ്രദേശങ്ങളില്‍ ഉള്ള യുകെ മലയാളികള്‍ ഒരു കുടുംബാംഗത്തെ നഷ്ടമായ സങ്കടമാണ് പങ്കു വയ്ക്കുന്നത്. ഇരുനാടുകളുമായി ബന്ധമുള്ള ഇരുന്നൂറോളം കുടുംബങ്ങള്‍ യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category