1 GBP =99.10INR                       

BREAKING NEWS

ഇപ്പോഴത്തെ സാഹചര്യത്തില്‍ പാക്കിസ്ഥാനായി 10,000 വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞാല്‍ ഞങ്ങള്‍ എക്കാലവും അത് നന്ദിയോടെ സ്മരിക്കും; പ്രതിസന്ധി മറികടക്കാന്‍ വേണ്ടത് ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരവും; ഹര്‍ഭജനും യുവരാജും അഫ്രീദിയുടെ അക്കാദമിക്ക് സഹായം നല്‍കുന്നതിനെ വിമര്‍ശിക്കുന്നത് മനുഷ്യത്വമില്ലായ്മ; കൊറോണക്കാലത്ത് ഇന്ത്യാ-പാക് ക്രിക്കറ്റിനായി വാദിച്ച് ഷോയിബ് അക്തര്‍; മോദിയുടേയും ഇമ്രാന്റേയും കണ്ണു തുറപ്പിക്കാന്‍ ഫാസ്റ്റ് ബൗളര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൊറോണയിലെ ചിന്തകളില്‍ മനുഷ്യത്വം നിറയ്ക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായിരുന്ന ഷോയിബ് അക്തര്‍. കൊറോണ വൈറസ് വ്യാപത്തെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുന്നില്‍ പണം കണ്ടെത്താന്‍ മപരസ്പര സഹകരണത്തിന്റെ മാര്‍ഗ്ഗമാണ് അതിവേഗതയില്‍ പന്തെറിഞ്ഞിരുന്ന അക്തര്‍ അവതരിപ്പിക്കുന്നത്.

പാക് തീവ്രവാദം അവസാനമിട്ട ഇന്ത്യാ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് വീണ്ടും സജീവമാക്കാനുള്ള ഉപദേശം. പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. അതുകൊണ്ട് കൂടിയാണ് അക്തര്‍ ഇത്തരമൊരു നിര്‍ദ്ദേശം മുമ്പോട്ട് വയ്ക്കുന്നത്. കശ്മീര്‍ വിഷയത്തിലുള്ള വിരുദ്ധ നിലപാടുകളെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തലാക്കിയിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടുവെന്നതാണ് വസ്തുത.

'ഇപ്പോഴത്തെ സാഹചര്യത്തില്‍ പാക്കിസ്ഥാനായി 10,000 വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞാല്‍ ഞങ്ങള്‍ എക്കാലവും അത് നന്ദിയോടെ സ്മരിക്കും. എന്തായാലും മത്സരം നടത്തുകയെന്ന ആശയം കൈമാറാനേ ഞങ്ങള്‍ക്ക് കഴിയൂ. തീരുമാനമെടുക്കേണ്ടത് അധികാരികളാണ്' അക്തര്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം നിമിത്തമുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫണ്ട് കണ്ടെത്തുന്നതിന് മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ക്രിക്കറ്റ് പരമ്പരയാണ് അക്തര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. ഇന്ത്യ-പാക്ക് പോരാട്ടങ്ങള്‍ എക്കാലത്തും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകയാല്‍ ഇതിലൂടെ വന്‍ തുക കണ്ടെത്താമെന്നാണ് അക്തറിന്റെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദുബായ് പോലുള്ള നിഷ്പക്ഷ വേദിയില്‍ അടച്ചിട്ട വേദിയില്‍ മത്സരം നടത്താമെന്നും അക്തര്‍ നിര്‍ദ്ദേശിച്ചു. ഇത് ഒരു അഭിപ്രായം മാത്രമാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇരു രാജ്യങ്ങളുടെയും രാഷ്ട്ര തലവന്മാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഈ പ്രതിസന്ധി ഘട്ടത്തില്‍, ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പരമ്പര കളിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തില്‍ മത്സരഫലം ആരാധകര്‍ക്ക് വിഷമമുണ്ടാക്കാനുള്ള സാധ്യത വിരളം. ഈ പരമ്പരയില്‍ വിരാട് (കോലി) സെഞ്ചുറി നേടിയാല്‍ ഞങ്ങളും (പാക്കിസ്ഥാന്‍) സന്തോഷിക്കും. ബാബര്‍ അസം സെഞ്ചുറി നേടിയാല്‍ നിങ്ങള്‍ക്കും (ഇന്ത്യ) സന്തോഷിക്കാം. കളത്തില്‍ എന്തു സംഭവിച്ചാലും ഇരു ടീമുകളും ഒരുപോലെ വിജയികളാകും' അക്തര്‍ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കാവുന്നതേ ഉള്ളൂവെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

'ഈ മത്സരം ടെലിവിഷനില്‍ മാത്രം സംപ്രേഷണം ചെയ്താല്‍ മതിയാകും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വീടുകളില്‍ വെറുതെയിരിക്കുന്നതിനാല്‍ ടിവിയില്‍പ്പോലും മത്സരം കാണാന്‍ ഇഷ്ടം പോലെ ആളുണ്ടാകും. ചരിത്രത്തില്‍ ആദ്യമായി ഇരു രാജ്യങ്ങള്‍ക്കും ക്രിക്കറ്റിലൂടെ പരസ്പരം സഹായിക്കാനും ഒരവസരമാകും. ഈ മത്സരത്തില്‍നിന്ന് ലഭിക്കുന്ന വരുമാനം എത്ര തന്നെയായാലും കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് ഇന്ത്യ, പാക്കിസ്ഥാന്‍ സര്‍ക്കാരുകള്‍ക്കായി തുല്യമായി വീതിക്കാവുന്നതേയുള്ളൂ' അക്തര്‍ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്ന പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്കും അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനും സഹായം നല്‍കിയതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്ങും ഹര്‍ഭജന്‍ സിങ്ങും സഹായം നല്‍കിയിരുന്നു. ഇത് വിവാദവുമായിരുന്നു. ഇതിനെ അക്തര്‍ വിമര്‍ശിച്ചു. 'ഇരുവര്‍ക്കുമെതിരായ വിമര്‍ശനം മനുഷ്യത്വമില്ലാത്ത നടപടിയായിപ്പോയി. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലോ രണ്ട് മതങ്ങള്‍ തമ്മിലോ ഉള്ള പ്രശ്നമല്ല. മനുഷ്യരാശിയുടെ പ്രശ്നമാണ്' അക്തര്‍ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് 2007നു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ നടന്നിട്ടില്ല. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രമാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ നടക്കാറുള്ളൂ. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category