1 GBP = 102.00 INR                       

BREAKING NEWS

കൂട്ടില്‍ അടയ്ക്കപ്പെട്ട കിളികളെ പോലെ വീട്ടില്‍ അടയ്ക്കപ്പെട്ട മലയാളികള്‍ സ്വാതന്ത്ര്യം മോഹിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ റദ്ദ് ചെയ്യുന്നതിനെയാണോ അനുകൂലിക്കേണ്ടത്? ദുഃഖവെള്ളിയാഴ്ച പോലും പള്ളിയില്‍ പോവാനാവാതെയും വെള്ളിയാഴ്ച നിസ്‌ക്കാരം മുടക്കിയും ഇരിക്കുന്നവര്‍ക്ക് ആശ്വാസം അത്യാവശ്യമോ? ബ്രിട്ടനും അമേരിക്കയും അനുഭവിക്കുന്നത് കണ്ടിട്ടെങ്കിലും നമുക്ക് ഒരുമിച്ച് പറയാം... അരുത് മോദി അരുത്...

Britishmalayali
kz´wteJI³

താനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ 21 ദിവസം നീണ്ടുനിന്ന രാജ്യത്തെ ലോക് ഡൗണ്‍ അവസാനിക്കുകയാണ്. 14-ാം തീയതി അവസാനിച്ച് കഴിയുമ്പോള്‍ ലോക് ഡൗണ്‍ തുടരുമോ ഇല്ലയോ എന്നറിയാന്‍ ഓരോ ഇന്ത്യക്കാരനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യക്കാരുടെ ആകാംക്ഷ മുതലെടുത്തുകൊണ്ട് മാധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ ലോക് ഡൗണ്‍ തുടരുന്നതിനെ കുറിച്ചും അവസാനിപ്പിക്കുന്നതിനെ കുറിച്ചും വാര്‍ത്തകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. വാസ്തവത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് അറിയാവുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മാത്രമാണ്.

സംസ്ഥാനങ്ങള്‍ എല്ലാവരും അവരവരുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നു. കേരളം അടങ്ങിയ ഏതാണ്ട് ഏഴോളം സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ തുടരണം എന്ന അഭിപ്രായക്കാരാണ്. ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിന് കേരളം മുമ്പോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ആദ്യത്തേത് തന്നെ അസാധുവായിരിക്കുന്നു. അതായത് ഇന്നലെ മുതല്‍ 14-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ പുതിയ കേസുകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ മാത്രം ലോക് ഡൗണ്‍ പിന്‍വലിക്കണം എന്നതാണ് കേരളത്തിന്റെ ആദ്യത്തെ നിര്‍ദ്ദേശം. അങ്ങനെ നിര്‍ദ്ദേശം കൊടുത്ത അതേദിവസം തന്നെ ഒമ്പത് പേരെ ഈ നാട്ടിലും ഏതാണ്ട് അഞ്ഞൂറിലധികം പേരെ ഇന്ത്യയിലും പുതിയ രോ?ഗികളായി കണ്ടെത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ലോക് ഡൗണ്‍ മുന്നോട്ട് കൊണ്ടുപോകണമോ വേണ്ടയോ എന്ന ചര്‍ച്ച സജീവമാകുകയാണ്.

ഏതൊരു ഭരണകൂടവും ആ?ഗ്രഹിക്കുന്നത് രാജ്യം എപ്പോഴും തുറന്നിരിക്കാനാണ്. പകല്‍ മാത്രമല്ല, രാത്രിയിലും വ്യാപാരങ്ങളും സേവനങ്ങളും ഇടപാടുകളും നടക്കുന്നിടത്താണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക പ്രവൃത്തികള്‍ പൂര്‍ണമാകുന്നത്. അതുകൊണ്ട് തന്നെ 21 ദിവസം ഒരു രാജ്യം അടച്ചിട്ടാല്‍ ആ രാജ്യം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിവരണാതീതമാണ്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരിനും ഭരണകൂടങ്ങള്‍ക്കും ഉദ്യോ?ഗസ്ഥ വൃന്ദങ്ങള്‍ക്കും ഒക്കെ ആ?ഗ്രഹം എത്രയും വേ?ഗം ലോക് ഡൗണ്‍ അവസാനിപ്പിക്കണം എന്നാണ്. മാത്രമല്ല, കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളെ പോലെ വീട്ടിലിരിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം അവര്‍ ആദ്യമായി സ്വാതന്ത്ര്യത്തിന്റെ വില അറിയുകയും ശുദ്ധവായു ശ്വസിക്കുന്നതിന് വേണ്ടി വീടുവിട്ടിറങ്ങാന്‍ അതിയായി മോഹിക്കുകയും ചെയ്യുന്നതുകൊണ്ട് അവര്‍ക്കും ലോക് ഡൗണ്‍ പിന്‍വലിക്കണം.

കച്ചവട സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളുമൊക്കെ ആ?ഗ്രഹിക്കുന്നതും അതുതന്നെയാണ്. ശതകോടികളുടെ നഷ്ടമാണ് രാജ്യത്തെ സകല മനുഷ്യരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏകകണ്ഠമായി എല്ലാവരും പറയുന്നു ലോക് ഡൗണ്‍ പിന്‍വലിക്കണമെന്ന്. ഇങ്ങനെ ലോക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ആ?ഗ്രഹിക്കുന്നവര്‍ ഒക്കെ സ്വയം കരുതുന്നത് മരണം എന്ന അപ്തീക്ഷിത അതിഥി ഞങ്ങളെ മാത്രം തേടി എത്തുകയില്ല എന്നാണ്. അതാണ് മരണത്തിന്റെ ഏറ്റവും വിചിത്രമായ സ്വഭാവവും. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category