1 GBP = 93.20 INR                       

BREAKING NEWS

ഡെര്‍ബി മലയാളിയുടെയും ജീവനെടുത്ത് കൊവിഡ് 19; വിടവാങ്ങി യത് കൂത്താട്ടുകുളം സ്വദേശി സിബി മാണി; ലണ്ടന്‍ മലയാളിയുടെ ചികിത്സ തുടരുന്നു; യുകെയില്‍ അനേകം മലയാളികള്‍ക്ക് കോവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്; റാംഫോര്‍ഡ് ആശുപത്രിയിലെ ഡോക്ടറടക്കം ഇതിനോടകം മരിച്ചത് 17 എന്‍എച്ച്എസ് ജീവനക്കാര്‍

Britishmalayali
kz´wteJI³

കൊവിഡ് 19 ബാധിച്ച് ഡെര്‍ബിലെ ആശുപത്രി വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ഡെര്‍ബി മലയാളി വിടവാങ്ങി. കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയാണ് അല്‍പ നേരം മുമ്പ് മരണത്തിനു കീഴടങ്ങിയത്. 53 വയസായിരുന്നു സിബിയുടെ പ്രായം. കൊവിഡ് 19 ബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്ന്‌ലെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാതയും വിവരം ലഭിച്ചിരുന്നു. ഭാര്യ അനുവും രണ്ട് മക്കളും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. 13ഉം അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. സിബിയുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കുകയായിരുന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വന്‍ ഞെട്ടല്‍ നല്‍കിക്കൊണ്ടാണ് ഈ മരണ വാര്‍ത്ത എത്തിയത്. സിബിയുടെ മരണത്തോടെ യുകെ മലയാളികള്‍ക്കിടയില്‍ സംഭവിക്കുന്ന അഞ്ചാമത്തെ കൊവിഡ് മരണമാണിത്. അതേസമയം, ലണ്ടനിലെ ആശുപത്രിയില്‍ ഒരു ലണ്ടന്‍ മലയാളിയും കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. മൂന്നു ദിവസം മുന്‍പാണ് ലണ്ടനിലെ മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.

യുകെയിലെ മലയാളികളുടെയും കൊറോണാ രോഗികളെ ചികിത്സിക്കുന്ന നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും കെയറര്‍മാരുടെയും എല്ലാം അവസ്ഥ അതി ഭയങ്കരമായ രീതിയില്‍ മോശമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അനേകം മലയാളി നഴ്‌സുമാരും ഡോക്ടര്‍മാരും ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചു വീട്ടില്‍ ഇരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചാലും ആര്‍ക്കും ചികിത്സ കിട്ടുന്നില്ല എന്നതു ഭയങ്കരമായ അവസ്ഥയാണ്. മലയാളികള്‍ അടങ്ങിയ കുടിയേറ്റക്കാരായ എന്‍എച്ച്എസ് ജീവനക്കാരെ കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ തള്ളിവിടുന്നു എന്ന ആക്ഷേപവും ശക്തമാണ്. നിലവില്‍ 15 ഓളം മലയാളികള്‍ വെന്റിലേറ്ററില്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇത്തരത്തില്‍ കോവിഡ് ബാധിതരായും രോഗ ലക്ഷണങ്ങളുമായും നിരവധി മലയാളികള്‍ യുകെയില്‍ ഉണ്ട്.

അതേസമയം, യുകെയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നതും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുമായ മലയാളികളുടെ ജീവന്‍ വച്ച് കളിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ എന്നാണ് പൊതുവെ മലയാളി സമൂഹത്തില്‍ നിന്നും ഉയരുന്ന പൊതു വികാരം. മലയാളികള്‍ അടങ്ങിയ കുടിയേറ്റക്കാരായ എന്‍എച്ച്എസ് ജീവനക്കാരെ കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ തള്ളിവിടുമ്പോള്‍ നല്‍കുന്നത് മാസ്‌കും ഗ്ലൗസുകളും മാത്രമാണെന്നാണ് ആക്ഷേപം. ഇതിനെതിരെ പ്രതികരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലുമാണ് മലയാളി നഴ്‌സുമാര്‍. മലയാളി നഴ്‌സുമാരെ ചൂഷണം ചെയ്യുന്ന നിരവധി ഉദാഹരണങ്ങളാണ് ഓരോ ആശുപത്രിയില്‍ നിന്നും പുറത്തു വരുന്നത്.

കോവിഡ് രോഗികള്‍ അല്ലാത്തവരെ നോക്കുന്നവര്‍ക്കും മാസ്‌ക് നല്‍കാനോ പി പി ഇ നല്‍കാനോ മാനേജര്‍മാര്‍ തയ്യാറാകുന്നില്ല. ഷോര്‍ട്ടേജ് എന്നതാണ് ഇതിനുള്ള കാരണമായി പറയുന്നത്. ഇതിനോട് പ്രതികരിക്കന്‍ മലയാളി നഴ്‌സുമാര്‍ അധൈര്യപ്പെടുകയാണ്. ന്യൂകാസിലില്‍ ഇങ്ങനെ ചോദ്യം ചെയ്ത മലയാളി നഴ്‌സിനെ കോവിഡ് രോഗികളുടെ ഇടയിലേക്ക് തട്ടിയാണ് മാനേജര്‍ പ്രതികാരം തീര്‍ത്തതെന്നും വിവരം ലഭിക്കുന്നു. ഡെര്‍ബി ഹോസ്പിറ്റലില്‍ പിപിഇ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ തയ്യാറാകാത്ത മെയില്‍ നഴ്‌സിനെ വിരട്ടാന്‍ നോക്കിയ മാനേജരെ ധിക്കരിച്ച് ആ യുവാവ് ജോലി സ്ഥലത്തു നിന്നും ബോയ്കോട്ട് നടത്തി. മാനേജര്‍മാരെ പേടിച്ചു മിഡില്‍സെക്സ് ഹോസ്പിറ്റലില്‍ മലയാളി നഴ്‌സുമാരുടെ കൂട്ട അവധിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനിടയില്‍ ചില മലയാളികള്‍ എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ബ്രിട്ടന് അനുകൂല മനോഭാവവുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ആര്‍സിഎന്നിനെയോ എന്‍എംസിയെയോ നേരിട്ട് പരാതി അറിയിക്കുവാനാണ് മലയാളികള്‍ ശ്രമിക്കുന്നത്. അതിന് ഏറ്റവും വേഗത്തില്‍ ഓണ്‍ ലൈന്‍ പെറ്റീഷനോ മറ്റോ ആരംഭിക്കുവാനുള്ള ആലോചനയും യുകെ മലയാളികള്‍ക്കിടയില്‍ സജീവമാണ്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ റോംഫോര്‍ഡ് ക്വീന്‍സ് ഹോസ്പിറ്റലില്‍ ഒരു ഡോക്ടര്‍ കൂടി മരണത്തിനു കീഴടങ്ങി. കഴിഞ്ഞ 15 ദിവസമായി കൊറോണാ വൈറസിനോട് പോരാടിയ ശേഷമാണ് ഡോക്ടര്‍ അബ്ദുല്‍ മബൂദ് ചൗധരിയ്ക്കു മരണത്തിനു കീഴടങ്ങേണ്ടി വന്നത്. 53 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. യുകെയില്‍ ജോലി ചെയ്യുന്ന എല്ലാ എന്‍എച്ച്എസ് ജോലിക്കാര്‍ക്കും പിപിഇ കിറ്റുകള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അദ്ദേഹം ഏതാണ്ട് മൂന്നാഴ്ച മുമ്പ് അദ്ദേഹം ബോറിസ് ജോണ്‍സണിന് കത്തയച്ചിരുന്നു. ഈസ്റ്റ് ലണ്ടനില്‍ യൂറോളജിസ്റ്റായി ജോലി ചെയ്തിരുന്ന അദ്ദേഹം ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നു. അടുത്തിടെയാണ് അദ്ദേഹം 25-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

കൊവിഡ് 19 ബാധിച്ചു മരിച്ച എന്‍എച്ച്എസ് ജീവനക്കാര്‍ ഇവര്‍
യുകെയില്‍ ഇക്കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ കോവിഡ്-19 ബാധിച്ച് നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുമാണ് മരിച്ചിരിക്കുന്നത്. 17 എന്‍എച്ച്എസ് ജീവനക്കാരാണ് ഇതുവരെ കൊവിഡ് 19 ബാധിതരായി മരണത്തിനു കീഴടങ്ങിയത്. എയിന്‍ട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പേഷ്യന്റ് ഡിസ്ചാര്‍ജ് ഓഫീസറായ 54 കാരി ബാര്‍ബറ മൂറും ന്യൂകാസിലിലെ റോയല്‍ വിക്ടോറിയ ഇര്‍ഫേര്‍മറിയിലെ ചൈല്‍ഡ് കാന്‍സര്‍ നഴ്സായ 29 കാരി റെബേക്ക മാക്കുമാണ് എന്‍എച്ച്എസ് ജീവനക്കാരിലെ അവസാന കൊവിഡ് ഇരകള്‍.  

സിംഗപ്പൂരില്‍ നിന്നും യുകെയിലെത്തി കഴിഞ്ഞ 44 വര്‍ഷങ്ങളായി എന്‍എച്ച്എസില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ നഴ്‌സ് കൊറോണക്ക് കീഴടങ്ങിയ ആലീസ് കിറ്റ് ടാക് ഓന്‍ഗിനും ശ്രീലങ്കയില്‍ നിന്നും യുകെയിലെത്തി ദീര്‍ഘകാലമായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ഡോക്ടറായ ആന്റന്‍ സെബാസ്റ്റ്യന്‍ പിള്ളയും കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ അധികരിച്ചതിനെ തുടര്‍ന്ന് കിംഗ്സ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം മരിച്ചത്. രോഗം വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു ആലീസ് മരിച്ചത്. കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

കാര്‍ഡിഫിലെ ലോകപ്രശസ്തനായ ഹൃദ്രോഗ വിഗദ്ധനായ ഇന്ത്യന്‍ ഡോക്ടര്‍ ജിതേന്ദ്ര റാത്തോഡ് (58) കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ലിവര്‍ പൂളില്‍ ഒരു നഴ്‌സും എസെക്‌സില്‍ ഒരു മിഡൈ്വഫും ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കൊറോണ ബാധിച്ച് മരിച്ചിരുന്നത്. റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ച നഴ്സായ ഗ്ലാനിസ്റ്റര്‍ എന്ന 68 കാരി എയിന്‍ട്രീ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ദീര്‍ഘകാലമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു. എസെക്‌സിലെ ഹാര്‍ലോയിലെ ദി പ്രിന്‍സസ് അലക്‌സാണ്ട്ര ഹോസ്പിറ്റലിലെ  മിഡ് വൈഫായ ലിന്‍സെ കവന്‍ട്രി (54) കൊറോണ ബാധിച്ച് മരിച്ചത് വ്യാഴാഴ്ചയായിരുന്നു. ഇതിന് പുറമെ വെള്ളിയാഴ്ച വാട്ട്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്സായ ജോണ്‍ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.

കൂടാതെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ മാനറിലെ 36കാരിയായ അരീമ നസ്രീന്‍ വെള്ളിയാഴ്ചയും കെന്റിലെ മാര്‍ഗററ്റിലെ ക്യൂന്‍ മദര്‍ ഹോസ്പിറ്റലില്‍ 38 കാരി എയ്മീ ഓ റൗര്‍കെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ  കൊറോണ പിടിപെട്ട് എന്‍എച്ച്എസിലെ രണ്ട് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ്‌ലണ്ടനില്‍ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാര്‍വി, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ട്രാസി ബ്രെന്നാന്‍ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍.

നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍വര്‍ക്കറായ ഗ്ലെന്‍ കോര്‍ബിന്‍ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചിരുന്നു. പാര്‍ക്ക് റോയല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തില്‍ 1995 മുതല്‍ ജോലി ചെയ്ത് വരുകയും റിട്ടയര്‍ ചെയ്യുകയും ചെയ്ത കോര്‍ബിന്‍ കൊറോണയുടെ സാഹചര്യത്തില്‍ വീണ്ടും സേവനത്തിനായി എന്‍എച്ച്എസിലേക്ക് തിരിച്ചെത്തുകയും കൊറോണ ബാധിച്ച് മരിക്കുകയുമായിരുന്നു. മാര്‍ച്ച് 31ന് വിറ്റിംഗ്ടണ്‍ ഹോസ്പിറ്റലിലെ ഡോ. അല്‍ഫ സാഡു കൊറോണ ബാധിച്ച് മരിച്ചിരുന്നു. നൈജീരിയക്കാരനായ ഇദ്ദേഹം 40 വര്‍ഷങ്ങളായി എന്‍എച്ച്എസിന് വേണ്ടി ലണ്ടനിലുടനീളമുള്ള ഹോസ്പിറ്റലുകളില്‍  ജോലി ചെയ്ത് വരവെയാണ് കൊറോണ പിടിപെട്ട് മരിച്ചത്.

മാര്‍ച്ച് 28ന് ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലിലെ ഇഎന്‍ടി സ്പെഷ്യലിസ്റ്റായ ഡോ. അംഗദ് എല്‍ ഹവ്റാനി കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഈസ്റ്റ് സസെക്സിലെ ഈസ്റ്റ് ബോണ്‍ ഡിസ്ട്രിക്ട് ജനറല്‍ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായ പൂജ ശര്‍മ(33)മാര്‍ച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു.മാര്‍ച്ച് 25ന് സൗത്തന്‍ഡ് ഹോസിപിറ്റലില്‍ വച്ച് ഫാമിലി ജിപിയായ ഡോ. ഹബീബ് സൈദി എന്ന 76 കാരന്‍ മരിച്ചതും കോവിഡ്-19 ബാധിച്ചാണ്. ഹെര്‍ഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇയില്‍ ജോലി ചെയ്തിരുന്ന ഡോ. ടയാര്‍ വെസ്റ്റ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് കൊറോണ ബാധിച്ച് മരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category