1 GBP = 98.20INR                       

BREAKING NEWS

യുകെ മലയാളികള്‍ ഒത്തുചേര്‍ന്ന് മൂന്നുദിവസം കൊണ്ട് സമാഹരിച്ചത് 15000 പൗണ്ട്; ലണ്ടനിലെ സിന്റോയുടെ കുടുംബത്തി ന് എല്ലാവരും ചേര്‍ന്നു നല്‍കുന്നത് 70,000ത്തോളം പൗണ്ട്

Britishmalayali
kz´wteJI³

കൊറോണ ബാധിതനായി ലണ്ടനിലെ റെഡ്ഹില്ലില്‍ കഴിഞ്ഞ തിങ്കളാഴ്ച മരണമടഞ്ഞ കണ്ണൂര്‍ സ്വദേശി സിന്റോ ജോര്‍ജ്ജിന്റെ കുടുംബത്തിനായി ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ചേര്‍ന്നു സമാഹരിച്ചത് 15000 പൗണ്ട്. ഇന്നലെ അര്‍ധരാത്രി ഔദ്യോഗികമായി സിന്റോ അപ്പീല്‍ സമാപിച്ചപ്പോള്‍ വിര്‍ജിന്‍മണി ലിങ്കിലും ബാങ്ക് അക്കൗണ്ടിലുമായി 14,948 പൗണ്ടണ് ലഭിച്ചത്. 258 പേര്‍ വിര്‍ജിന്‍ മണി വഴി സംഭാവന നല്‍കിയപ്പോള്‍ 67 പേര്‍ ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 2,514.27 പൗണ്ട് നേരിട്ട് നല്‍കി. വിര്‍ജിന്‍ മണിയുടെ നാലര ശതമാനം കമ്മീഷനായ 457 പൗണ്ട് കുറച്ച് ജനറല്‍ ഫണ്ടില്‍ നിന്ന് ഒന്‍പതു പൗണ്ട് കൂടി ചേര്‍ത്ത് 14500 എന്ന തുകയാണ് ഇപ്പോള്‍ സിന്റോയുടെ കുടുംബത്തിന് കൈമാറാന്‍ തയ്യാറായിരിക്കുന്നത്.

ചെറുതും വലുതുമായ നിരവധി തുകകളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലേക്ക് വായനക്കാര്‍ നല്‍കിയത്. ജോമോന്‍ മാത്യു എന്ന വ്യക്തി 750 പൗണ്ട് നല്‍കിയപ്പോള്‍ അതിന്റെ ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് 937.5 പൗണ്ടായി മാറി. അജിത്ത് സിനി എന്ന വ്യക്തി ഗിഫ്റ്റ് എയ്ഡ് അടക്കം 125 പൗണ്ട്, ലിസ്ബണ്‍ പ്രയര്‍ ഗ്രൂപ്പ് 125 പൗണ്ട്, ബിനോയ് അഗസ്റ്റിന്‍ 125 പൗണ്ട്, ഫ്രണ്ട്‌സ് ബ്രന്റ് വുഡ് ഗിഫ്റ്റ് എയ്ഡ് അടക്കം 312.5 പൗണ്ട്, ഷെറിന്‍ സന്തോഷ് 125 പൗണ്ട്, സാജു 125 പൗണ്ട്... എന്നിങ്ങനെ നിരവധി പേരാണ് സിന്റോയുടെ കുടുംബത്തിലേക്ക് നന്മ ചൊരിഞ്ഞത്. പേരു വെളിപ്പെടുത്താതെയും നിരവധി പേര്‍ സഹായം നല്‍കിയിട്ടുണ്ട്.

ഈ മാസം ഏഴിനു തുടങ്ങിയ അപ്പീല്‍ ഇന്നലെ അവസാനിപ്പിച്ചുവെങ്കിലും അസോസിയേഷനുകള്‍ക്കും മറ്റു കൂട്ടായ്മകള്‍ക്കും അവര്‍ പിരിച്ച തുക നല്‍കുവാനായി രണ്ടു ദിവസം കൂടി വിര്‍ജിന്‍ മണി ലിങ്ക് നിലനിര്‍ത്തുന്നതാണ്. ഫണ്ട് കൈമാറ്റത്തിന് മുന്‍പ് ഈ രണ്ടു ദിവസം കൂടി ലഭിക്കുന്ന തുകയും കൂടി ചേര്‍ത്താവും ഫണ്ട് കൈമാറുന്നത്. മൂന്നു ചെറിയ കുട്ടികള്‍ക്കാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സമാഹരിച്ച ഫണ്ട് നല്‍കുന്നത്. ഇപ്പോള്‍ നല്‍കുന്ന തുക കുട്ടികളുടെ പേരില്‍ സ്ഥിര നിക്ഷേപം നടത്തി അവര്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിധത്തിലാവും ഫണ്ട് വിനിയോഗിക്കുന്നത്. ആറും മൂന്നും ഒന്നും വയസ്സുള്ള മൂന്നു കുട്ടികളാണ് അന്തരിച്ച സിന്റോയ്ക്കുള്ളത്.
മറ്റു ഫണ്ട് ശേഖരണങ്ങളിലൂടെ സിന്റോയുടെ കുടുംബത്തിന് നല്ലൊരു തുക ലഭിക്കുമെന്നുള്ളത് കൊണ്ടാണ് ബ്രിട്ടീഷ് മലയാളു ചാരിറ്റി ഫൗണ്ടേഷന്‍ ശേഖരിച്ച തുക കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുന്നത്. മുമ്പു സമാനമായ പല അപ്പീലുകളിലും ചാരിറ്റി ഫൗണ്ടേഷന്‍ ഈ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ട്രസ്റ്റിമാരുടെ അഭിപ്രായം സിന്റോയുടെ കുടുംബത്തെ അറിയിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം സ്വീകരിച്ചത്. സിന്റോയുടെ കുടുംബത്തിനു വേണ്ടി യുകെയിലെ മറ്റു കൂട്ടായ്മകളും ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. ഇത് ഏതാണ്ട് 70,000 ത്തോളം പൗണ്ട് ശേഖരിച്ചുവെന്നാണ് വിവരം. അതിനാല്‍ തന്നെ, കുടുംബത്തിന്റെ അത്യാവശ്യകാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ ഈ തുക മതിയാകും.

കൊറോണ ബാധിതനായ സിന്റോ തിങ്കളാഴ്ച ഈസ്റ്റ് സറേ ഹോസ്പിറ്റലില്‍ വച്ചാണ് കാര്‍ഡിയാക് അറസ്റ്റു മൂലം മരണത്തിനു കീഴടങ്ങിയത്. 11 വര്‍ഷം മുമ്പാണ് സിന്റോ ലണ്ടനിലേക്ക് എത്തിയത്. ലണ്ടനില്‍ നിന്നുമാണ് ചാലക്കുടി സ്വദേശിനിയായ നിമ്മിയെ പരിചയപ്പെട്ടതും ശേഷം നാട്ടിലെത്തി വിവാഹം കഴിച്ചതും. വിവാഹ ശേഷം ഇരുവരും ലണ്ടനിലേക്ക് തിരികെയെത്തി. സ്റ്റുഡന്റ് വിസയിലാണ് ഇരുവരും എത്തിയത്. അതിനാല്‍ തന്നെ കെയര്‍ ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. 

ഏതു ജോലി ചെയ്യുമ്പോഴും കഠിനമായി അധ്വാനിച്ച ചെറുപ്പക്കാരനായിരുന്നു സിന്റോ. എത്ര കഷ്ടപ്പെട്ടായാലും ലണ്ടനില്‍ പിടിച്ചു നിന്നു ജീവിതം പച്ച പിടിപ്പിക്കാനായിരുന്നു സിന്റോയുടെ ശ്രമം. ഇതിന്റെ അവസാനവട്ട ശ്രമം എന്ന നിലയില്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് നല്‍കിയ അപേക്ഷയില്‍ തീരുമാനം ആകുന്നതും കാത്തിരിക്കുക ആയിരുന്നു. ഉടന്‍ പിആര്‍ ലഭിച്ചേക്കും എന്ന ധാരണയില്‍ സിന്റോയും കുടുംബവും കഴിഞ്ഞ എട്ടു വര്‍ഷമായി പ്രിയപ്പെട്ടവര്‍ ആരെയും നാട്ടില്‍ എത്തി കണ്ടിട്ടില്ല. കാരണം യുകെയില്‍ നിന്നും യാത്ര ചെയ്താല്‍ പിന്നെ തിരിച്ചു വരാന്‍ കഴിയില്ല എന്നതാണ് ഇമ്മിഗ്രേഷന്‍ നിയമം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരോടും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടില്ല.

അതിനാല്‍ തന്നെ, സിന്റോയുടെ മരണ ശേഷം ഒറ്റപ്പെട്ടു പോയ നിമ്മിയേയും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുകയും കൈത്താങ്ങാകുവാനുമുള്ള ശ്രമത്തിലാണ് യുകെ മലയാളികളും.
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിവരങ്ങള്‍ ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category