1 GBP = 97.40 INR                       

BREAKING NEWS

വിശുദ്ധ ദിനങ്ങള്‍ ദുഃഖ ദിനങ്ങള്‍ അല്ല

Britishmalayali
ജോസ് കുര്യാക്കോസ്

മ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍,ആരാധനക്രമ ജീവിതത്തോട് ചേര്‍ന്നു ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ദിനങ്ങളിലൂടെ നാം കടന്നു പോവുകയാണ്. ചിലപ്പോഴെങ്കിലും ഈ ദിനങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ഉപരിപ്ലവമായ ആചാരങ്ങള്‍ മാത്രം ആകാന്‍ സാധ്യതയുണ്ട്.മലയാളഭാഷയില്‍ നാമുപയോഗിക്കുന്ന ദുഃഖവെള്ളി യും ദുഃഖശനി യും യഥാര്‍ത്ഥത്തില്‍ ഈ ദിനങ്ങളുടെ യഥാര്‍ത്ഥമായ സൗന്ദര്യം നശിപ്പിക്കുന്നവയാണ്.ക്രിസ്തീയ ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കും അധികാരത്തിലേക്കും പ്രവേശിക്കുവാന്‍ ഈ തലക്കെട്ടുകള്‍ നമ്മേ സഹായിക്കുന്നില്ല.ക്രൈസ്തവജീവിതം ദുഃഖ പൂര്‍ണമാണ് എന്ന തെറ്റായ സന്ദേശവും ഇത് നല്‍കുവാന്‍ സാധ്യതയുണ്ട്.എന്നാല്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ഗുഡ് ഫ്രൈഡ് ,ഹോളി സാറ്റര്‍ഡേ തുടങ്ങിയ പദങ്ങള്‍ ഏറെ അര്‍ത്ഥപൂര്‍ണ്ണം ആണ്.

വിശുദ്ധവാര ശുശ്രൂഷകള്‍ യഥാര്‍ത്ഥത്തില്‍ നമ്മെ വഴി നടത്തേണ്ട, ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ച് ഒരു ജീവിതശൈലി ആയി മാറേണ്ട അനേകം മേഖലകളുണ്ട്.ഏതാനും മേഖലകള്‍ നമുക്ക് ധ്യാനിക്കാം

1. *യേശു തന്റെ മരണത്തിലൂടെ പിശാചിനെയും മരണ ഭയത്തെയും നശിപ്പിച്ചു*

മക്കള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി.
അത് മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്.
ഹെബ്രായര്‍ 2 : 14-15
പിശാചിനെയും മരണത്തെയും ഭയപ്പെടാതെ ആത്മാവിലുള്ള സ്വാതന്ത്ര്യത്തില്‍ ജീവിക്കുവാന്‍ വിശുദ്ധവാരം നമ്മെ ഓര്‍മിപ്പിക്കുന്നു.ഓരോ പീഡാനുഭവ വെള്ളിയിലും പിശാചിനെ നശിപ്പിച്ചതിന് ഓര്‍ത്ത് നാം ആനന്ദിക്കുന്നു.മരണത്തെ നശിപ്പിച്ചതിന് ഓര്‍ത്ത് ആനന്ദി ക്കണം.നവീനവും സനാതനവുമായ സ്വര്‍ഗീയ പാത തുറന്നതിനു ഓര്‍ത്ത് കയ്യടികള്‍ ഉയരണം.പിശാചിനെ ഭയപ്പെടാതെ( ഭയപ്പെടാതിരിക്കുക മാത്രമല്ല പൈശാചിക ശക്തികളുടെ മേല്‍ അധികാരം പ്രയോഗിക്കണം)    മരണത്തെ ഭയപ്പെടാതെ, ആത്മാവിലുള്ള സ്വാതന്ത്ര്യത്തിന്റെ ജീവിതത്തിലേക്ക് വിശുദ്ധവാരം നമ്മെ ക്ഷണിക്കുന്നു.

2.   *നാം ഭയപ്പെടേണ്ട 'ഒരു മരണം' വിശുദ്ധ വാരം നമ്മെ ഓര്‍മ്മിപ്പിക്കുന്നു* . പാപത്തിന്റെ ശമ്പളമായ, വേതന മായ മരണം. റോമാ 6:22  കുരിശിന്റെ വഴികളും കൈപ്പുനീര്‍ ഉം കുരിശുമുത്തല്‍ എല്ലാം എന്റെ ജീവിതത്തിലെ ഓരോ പാപത്തെയും മരണമായി കണ്ടു അവയോട്  *NO* പറയുവാനുള്ള    ശക്തികരണ ത്തിന്റെ അവസരങ്ങളായി ഈ വിശുദ്ധ ദിനങ്ങള്‍ മാറണം.യേശുവിന്റെ  ക്ലേശങ്ങള്‍ ഓര്‍ത്ത്, വിഷമിക്കാന്‍ ഉള്ളതല്ല ഈ ദിനങ്ങള്‍. ( അവന്‍ ദൈവത്തിന്റെ നിശ്ചിത പദ്ധതിയും പൂര്‍വജ്ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 23 ;  അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.
ഏശയ്യാ 53 : 10 )
 ദൈവത്തിന്റെ സ്‌നേഹവും കരുണയും സ്വീകരിക്കുവാനും സ്വന്തം പാപങ്ങള്‍ ഓര്‍ത്തു അനുതപിക്കുവാനും ഉള്ള ദിനങ്ങള്‍.യേശുവിനെ അംഗീകരിക്കുന്നതും സ്വന്തം ആക്കുന്നതും യേശുവിന്റെതായി മാറുന്നതും ആണ് യഥാര്‍ത്ഥ മാനസാന്തരം.

3. *ആത്മാവില്‍ നിറഞ്ഞ ജീവിതം*
യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.
ലൂക്കാ 23 : 46 തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞതും  ഈ ആത്മാവിനെപ്പറ്റി ആണ്.
യോഹന്നാന്‍ 7 : 37
ലൂക്കാ സുവിശേഷത്തില്‍ യേശുവിന്റെ അവസാനവാക്ക്.'ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.'
ലൂക്കാ 24 : 49  നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്നാനം ഏല്‍ക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 5
പരിശുദ്ധാത്മാവില്‍ നിറഞ്ഞ ജീവിതമാണ് ക്രിസ്ത്യാനിയുടെ ജീവിതം.എത്രയെത്ര വിശുദ്ധ വാരങ്ങള്‍ കഴിഞ്ഞിട്ടും ആത്മാവിലുള്ള ജീവിതത്തിലേക്ക് നാം പ്രവേശിച്ചിട്ടുണ്ടോ?? ( റോമാ ലേഖനം എട്ടാം അധ്യായം വായിക്കുക) ഇന്ന് അനേകായിരങ്ങള്‍ നാമമാത്ര ക്രിസ്ത്യാനികളായി ജീവിക്കുന്നു. ഹിന്ദുമതത്തില്‍ ജനിച്ചവര്‍ അവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് പോലെയുംമുസ്ലിം മതത്തില്‍ ഉള്ളവര്‍ അവരുടെ നിയമങ്ങള്‍ പാലിക്കുന്നത് പോലെയും ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചത് കൊണ്ട് ഏതാനും ക്രൈസ്തവ രീതികള്‍ ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ ജീവിക്കുന്ന അനേകരുണ്ട്.പരിശുദ്ധാത്മ ശക്തിയാല്‍ ജഡിക പ്രവണതകളെ തോല്‍പ്പിക്കുന്ന ജീവിതവും, പരിശുദ്ധാത്മ നിറവില്‍ യേശു കര്‍ത്താവാണ് എന്ന് ഏറ്റു പറയുവാനും  സാധിക്കാത്തവര്‍.
*യേശുവിനെ മറന്ന് അനുഷ്ഠാനങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്നവരും നിയമങ്ങളുടെ ആവൃതിക്കുള്ളില്‍ ക്രിസ്തുവിനെ തളച്ചിടാന്‍ പരിശ്രമിക്കുന്ന വരും , കൊറോണ യുടെ ഈ നാളുകളില്‍ തിരിച്ചറിവുകളി ലേക്കും മാനസാന്തരത്തിലേക്കും വഴി നടക്കുമെങ്കില്‍,ആത്മാവിന്റെ ആനന്ദത്തിലും സ്വാതന്ത്ര്യത്തിലും ആരാധനകള്‍ അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദൈവജനത്തിന്റെ ആഘോഷങ്ങള്‍ ലോകത്തിനു കാണുവാന്‍ സാധിക്കും.ജീവ ദാതാവും ജീവ സ്രോതസ്സും ആയ പരിശുദ്ധാത്മാവില്‍ നിന്ന് എല്ലാം ആരംഭിക്കട്ടെ* 

4. *നമുക്കു വേണ്ടി മരിച്ച് ഉത്ഥാനം ചെയ്ത് പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്ന ക്രിസ്തു നമുക്ക് വേണ്ടി എന്ത് ചെയ്യുന്നു* ??

മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ.
റോമാ 8 : 34  'തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.'
ഹെബ്രായര്‍ 7 : 25
രണ്ടായിരം വര്‍ഷമായി യേശുക്രിസ്തു നമുക്ക് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന മഹത്തായ ഈ ശുശ്രൂഷയില്‍ പങ്കുപറ്റാന്‍ നമുക്ക് അവകാശവും കടമയും ഉണ്ട്. 
സഭയ്ക്കും ലോകത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി നാം ഉയര്‍ത്തുന്ന പ്രാര്‍ത്ഥന നിലവിളികള്‍ അനേകരെ പൂര്‍ണ്ണമായി രക്ഷിക്കുവാന്‍ പര്യാപ്തമാണ്. ഓരോ ക്രിസ്തു വിശ്വാസിയും ഈ ദൗത്യത്തില്‍ പങ്കുചേരണം. ക്രിസ്തുവിനോടൊപ്പം( എഫേ 2:6) ഈ ശുശ്രൂഷ നാം നിരന്തരം ചെയ്തുകൊണ്ടിരിക്കണം.

ഈ നാലു മേഖലകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയാല്‍ ഈ ദിനങ്ങള്‍ നമുക്ക് വിശുദ്ധ ദിനങ്ങളാണ്. പാപത്തെ വെറുക്കുക യും ഉപേക്ഷിക്കുകയും ചെയ്യുന്ന ജീവിതം, സാത്താന്റെ മേല്‍ ചവിട്ടി നടക്കുകയും അവനെ ഭയപ്പെടാതിരിക്കുക യും ചെയ്യുന്ന ജീവിതം; സ്‌നേഹത്തിന്‍ റെയും ശക്തിയുടേയും ആത്മാവിനാല്‍ എല്ലാ ഭയങ്ങളില്‍ ഞ നിന്നും വിമുക്തമായ ജീവിതം; പരിശുദ്ധാത്മാവിനാല്‍ നിരന്തരം നയിക്കപ്പെടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജീവിതം;യേശുവിനോട് ചേര്‍ന്ന് ലോകം മുഴുവനും വേണ്ടി മാധ്യസ്ഥം വഹിക്കുന്ന ജീവിതം. 

 *സ്വന്തമാക്കേണ്ടേ ഈ സൗഭാഗ്യ ജീവിതം*???

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category