രോഗം സ്ഥിരീകരിച്ചാലും ചികിത്സയില്ലാതെ ഗര്‍ഭിണികളായ മലയാളികള്‍ പോലും; ഒരാള്‍ക്ക് രോഗം വന്നാല്‍ എല്ലാവര്ക്കും പിടികൂടുന്ന ലേബര്‍ ക്യാമ്പില്‍ ബാക്കിയാവുന്നത് മരണ ഭീതി മാത്രം; എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടാന്‍ നിയമം കൊണ്ടുവന്നതോടെ തൊഴില്‍ പോയിട്ടും നരകിക്കേണ്ടി വരുന്നവര്‍ക്ക് കണ്ണുനീര് ബാക്കിയാവുന്നു; പ്രവാസികള്‍ക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന പിണറായിയും മോദിയും യുഎഇയില്‍ വെന്ത് നീറി കഴിയുന്ന പാവങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ? പ്ലീസ്...
മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമന്ദ്രനും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. മുഖ്യമന്ത്രി പ്രവാസികളെ രക്ഷിക്കുന്ന കാര്യത്തിലെ വാചകമടി അവസാനിപ്പിച്ചുകൊണ്ട് പ്രവാസികളെ അവര്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന കെണിയില്‍ നിന്നും കാത്തുരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടത്. അതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞത് ശതകോടീശ്വരന്മാരുമായുള്ള ചര്‍ച്ചകള്‍ കൊണ്ടൊന്നും കാര്യമില്ല, പാവങ്ങളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്നാണ്. അതിന് മറുപടിയായി മുല്ലപ്പള്ളി രാമചന്ദ്രന്റെ അസൂയയെ കുറിച്ചും കുശുമ്പിനെ കുറിച്ചും ഒരിക്കലും നന്നാകാത്ത സ്വഭാവത്തെ കുറിച്ചുമൊക്കെ വാചകമടിക്കുമ്പോള്‍ മുങ്ങിപ്പോകുന്നത് യഥാര്‍ത്ഥ വിഷയമാണ്.
ഇവിടെ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ എന്ന് ആര്‍ക്കും അറിയില്ല. പക്ഷേ ഒന്നറിയാം. യുഎഇ അടങ്ങിയ ?ഗള്‍ഫ് നാടുകളില്‍ മലയാളികള്‍ അടങ്ങിയ അനേകായിരം ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. അപ്പോള്‍ ചോദിക്കും കൊറോണ വന്നപ്പോള്‍ യുഎഇലും സൗദി അറേബ്യയിലും മാത്രമല്ലല്ലോ, ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ഇങ്ങനെ മലയാളികള്‍ പെട്ടുപോയിട്ടില്ലേ എന്ന്. മലയാളികള്‍ പ്രധാനമായും ?ഗള്‍ഫ് രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലുമാണ് കുടിയേറിയിരിക്കുന്നത്. അമേരിക്കയിലും ബ്രിട്ടനിലും ജര്‍മ്മനിയിലുമൊക്കെ കുടുങ്ങിപ്പോയിരിക്കുന്ന മലയാളികള്‍ വാസ്തവത്തില്‍ ഭൂരിപക്ഷം പേരും ആ നാടുകളിലെ പൗരത്വമോ സ്ഥിരതാമസമോ എടുത്ത് സ്വയം വിധി തെരഞ്ഞെടുത്തവരാണ്.
അവരെ രക്ഷിക്കാന്‍ അവരുടെ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അത് ആ സംവിധാനങ്ങളുടെ മാത്രം പരാജയമാണ്. മാത്രമല്ല, അവിടെ സോഷ്യല്‍ ഡിസ്റ്റന്‍സിം?ഗ് പാലിക്കുന്നതിന് പറ്റിയ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അത് ഒരുക്കിക്കൊടുക്കാന്‍ ഇന്ത്യന്‍ പൗരത്വം ഉള്ളവരാണെങ്കില്‍ കൂടി അവിടുത്തെ സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങും. എന്നാല്‍, ?ഗള്‍ഫിലെ സ്ഥിതി അങ്ങനെയല്ല. ദുബായിലെ നയിഫ് അടങ്ങിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് മലയാളികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിം?ഗ് പോയിട്ട് പരസ്പരം മുട്ടാതിരിക്കാന്‍ പോലുമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് അവിടെയുള്ളവര്‍ പറയുന്നു. നയിഫിലെ ചില ഫ്ളാറ്റുകളില്‍ ഒരു മുറിയില്‍ എട്ടും പത്തും പേര് താമസിക്കുന്നു. അവരില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ ബാക്കിയുള്ളവരെയും ബാധിക്കും. നൂറുകണക്കിന് മലയാളികള്‍ എന്നെപ്പോലുള്ള മാധ്യമ പ്രവര്‍ത്തകരെയും ഇവിടുത്തെ രാഷ്ട്രീയക്കാരെയും വിളിച്ച് പറയുന്ന സങ്കടകരമായ ഒരു അവസ്ഥയുണ്ട്.
അവര്‍ക്ക് കൊറോണ പോസിറ്റീവാണ് എന്ന് സ്ഥിരീകരിച്ചാല്‍ പോലും ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നില്ല. ഞങ്ങള്‍ക്കിവിടെ ആശുപത്രികളില്‍ ഇടമില്ലെന്നും കൊറോണക്ക് ചികിത്സ ഇല്ലെന്നും പറഞ്ഞ് വീട്ടിലിരിക്കാന്‍ ഉപദേശിക്കുകയാണ്. അങ്ങനെ അവര്‍ രോ?ഗം പരത്തുന്നത് ആയിരങ്ങള്‍ക്കാണ്. അവരില്‍ പലരും തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ട് എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകാന്‍ പ്രാര്‍ത്ഥിച്ചും യാചിച്ചും കഴിയുന്നവരാണ്. പെട്ടെന്ന് ലോക് ഡൗണ്‍ വന്നപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ പെട്ടുപോയവരാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..