1 GBP = 97.40 INR                       

BREAKING NEWS

ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ... ഇന്ന് ദുഃഖവെള്ളി ദിനത്തില്‍ സീറോ മലബാര്‍ സഭയിലെ വിവിധ ഗായകര്‍ ഒന്നിച്ച് ആലപിച്ച മനോഹര ഗാനം ആസ്വദിക്കാം

Britishmalayali
kz´wteJI³

ന്ന് ദുഃഖവെള്ളിയോടനുബന്ധിച്ച് സീറോ മലബാര്‍ സഭയുടെ ഗായകര്‍ ഒന്നിച്ചു ചേര്‍ന്ന് ആലപിച്ച മനോഹര ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ... എന്നു തുടങ്ങുന്ന ഗാനം നിരവധി പേര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നിര്‍മ്മിച്ചിരിക്കുന്ന ഈ ഗാനത്തിനു പിന്നില്‍ നിരവധി പ്രതിഭകളാണ് മാറ്റുരച്ചിരിക്കുന്നത്.

ഫാ. ജോസ് അഞ്ചാനിക്കല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരിക്കുന്ന ഈ ആല്‍ബത്തിന് ഡീക്കന്‍ ജോയ്‌സ് പള്ളിക്ക്യാമാലില്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു. ഫാ. ടോമി എടാട്ടിന്റേതാണ് ആശയം. ഫാ. ജോസ് അഞ്ചാനിക്കല്‍, ഫാ. ജിബിന്‍ പാടറിയില്‍, റെക്‌സ്, ഷെറിന്‍, ഷൈമോന്‍, അനു, ബിജു, റോസമ്മ, ബെന്‍സണ്‍, ഡെന്‍സി, അനീഷ്, അഷിത, ജിയോഫ്രെ, ജോമോന്‍, ജോജോ, ജിഷ, ജോയ്, സോണിയ, ഡെന്ന, സജി, ബിന്‍സി, ബെന്നി, ബിനു എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കോറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരാധാനലയങ്ങളിലേക്ക് വിശ്വാസികള്‍ക്ക് എത്താന്‍ സാധിക്കില്ലെങ്കിലും ഫേസ്ബുക്ക് വഴി ലൈവായി ശുഷ്രൂഷകള്‍ വിശ്വാസികളിലേക്ക് എത്തിക്കുകയാണ് രൂപത. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ചാല്‍ എല്ലാ പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും പങ്കുചേരുവാന്‍ വിശ്വാസികള്‍ക്കു സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category