1 GBP = 103.40 INR                       

BREAKING NEWS

മതങ്ങളും ആത്മീയതയും വേറിട്ടതാണെങ്കിലും മതങ്ങളിലൂടെ ലഭിക്കുന്ന ആല്‍മീയതയും മനുഷ്യന്റെ ആത്മവിശ്വാസത്തിന് ബലമേകുന്നതാണ്

Britishmalayali
റോയ് സ്റ്റീഫന്‍

നുഷ്യരുടെ നിലവിലുള്ള കഷ്ടപ്പാടുകള്‍ സര്‍വജ്ഞനും സര്‍വശക്തനും അതിലുപരി പരമ കാരുണ്യവാനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തിലുള്ള വിശ്വാസത്തിന് വിരുദ്ധമാണെന്ന് ചില അവസരങ്ങളിലെങ്കിലും പല മനുഷ്യരും ചിന്തിക്കാറുണ്ട്. പ്രത്യേകിച്ചും നിലവിലെ സാഹചര്യങ്ങളില്‍ കൊറോണ വൈറസ് ലോകമെമ്പാടും മനുഷ്യനെ ഭീതിയിലാഴ്ത്തുകയും അതോടൊപ്പം ദൈവ വിശ്വാസം പ്രകീര്‍ത്തിക്കുന്നവരെ പ്രതിരോധത്തിലാക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍. ലോകമെമ്പാടുമുള്ള ചില സാമൂഹിക മാധ്യമവിചാരധാരകളെല്ലാം തന്നെ കൊറോണയുടെ വരവിനു മുന്‍പ് സമൂഹത്തില്‍ സജീവമായി നിലനിന്നിരുന്ന വചനപ്രഘോഷകരുടെയും രോഗശാന്തി ശുശ്രൂഷകരുടെയും അവകാശവാദങ്ങളെ ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.  യുക്തിപരമായി ചിന്തിക്കുന്ന ഓരോ സാധാരണക്കാരനും ന്യായമായും ഉന്നയിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ മാത്രമാണിവ. പ്രത്യേകിച്ചും ശാസ്ത്രം വളരെയധികം വികസിച്ചെന്ന് വിശ്വസിക്കുന്ന ഈ ആധുനിക ലോകത്തില്‍. എന്നാല്‍ ശാസ്ത്രം വളരെ പരിമിതമായി മാത്രമാണ് വികസിച്ചിട്ടുള്ളൂയെന്നും ഒരു വഴിയിലൂടെ കൊറോണ മനുഷ്യരെ ഉദ്‌ബോധിപ്പിക്കുന്ന വസ്തുത തന്നെയാണെന്നും ഇതേ മനുഷ്യര്‍ വളരെ അവസരോചിതമായി മറക്കുവാന്‍ ശ്രമിക്കുന്നതും.

നമ്മുടെ അനുദിന ജീവിതത്തില്‍ അനുഭവിക്കുന്ന സുഖസൗകര്യങ്ങളെല്ലാം ശാസ്ത്രസാങ്കേതിക വിദ്യകളുടെ വികസനത്തിന്റെ സംഭാവനകളാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. ചില വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ നിലവിലുള്ള സൗകര്യങ്ങളില്‍ സന്തുഷ്ടരുമാണ്, അതോടൊപ്പം ചില പഴമക്കാര്‍ക്ക് നിലവിലുള്ള ആധുനികതൊയോട് വിയോജിപ്പുമുണ്ട്.  എന്നാല്‍ ഒരു ശാസ്ത്രജ്ഞന്‍ നിരന്തരം  പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ് പലപ്പോഴും പുതിയതിനെ തേടിക്കൊണ്ടിരിക്കുകയുമാണ്. അതോടൊപ്പം നിലവിലുള്ള എല്ലാത്തിനെയും അതായത് നമ്മുടെ അനുദിനജീവിതത്തില്‍ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ കൂടുതല്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തി പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയുമാണ്. അതായത് ശാസ്ത്രം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നത് സാധാരണ മനുഷ്യന്റെ ജീവിതം കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടി മാത്രമാണ് അല്ലാതെ പഴയ കണ്ടുപിടുത്തങ്ങള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കുവാനല്ല. അതോടൊപ്പം മനസിലാക്കേണ്ട മറ്റൊരു വസ്തുത ശാസ്ത്രമാണ് അനുദിനം വികസിക്കുന്നതെങ്കിലും ഈ ശാസ്ത്രത്തെ വികസിപ്പിക്കുന്നത് സാധാരണക്കാരായ മനുഷ്യര്‍ തന്നെയാണ്. ധാരാളം പരിമിതികളുള്ള മനുഷ്യന്റെ അക്ഷീണമായ പ്രവര്‍ത്തനഫലമാണ് മനുഷ്യജീവനെ അനുദിനം സംരക്ഷിക്കുന്ന ശാസ്ത്രവികസനം. ശാസ്ത്രത്തിന്റ ഈ വികസനം തന്നെയാണ് അദൃശ്യമായി മനുഷ്യനെ സംഭ്രമിപ്പിക്കുന്നതും അപായപ്പെടുത്തികൊണ്ടിരിക്കുന്നതുമായ കൊറോണയെന്ന മഹാമാരിയെയും തളയ്ക്കുവാന്‍ സഹായകമാകുന്നത്.

ശാസ്ത്രത്തിന്റെ വികസനത്തിന് ഏകദേശം 3000 വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ആധുനിക ശാസ്ത്രം വളരുവാന്‍ തുടങ്ങിയത് ഈ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ മാത്രമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ മാത്രമാണ് ശാസ്ത്രജ്ഞന്മാര്‍ എന്ന പേരുപോലും ഉത്ഭവിച്ചത് അതിനുമുന്‍പ് തത്ത്വചിന്തകര്‍ മാത്രമായിരുന്നു  അതായത് സ്വാഭാവിക തത്വചിന്തകര്‍. എന്നാല്‍ മനുഷ്യനുള്ള കാലം മുതല്‍ അതായത് മനുഷ്യര്‍ സമൂഹങ്ങളായി ജീവിക്കുവാന്‍ തുടങ്ങിയ കാലം മുതല്‍  ജാതിമത ചിന്താഗതികളും അദൃശ്യശക്തിയോടുള്ള മനുഷ്യരുടെ ആരാധനയും  നിലനിന്നിരുന്നു. ആദ്യകാലങ്ങളിലെ ശാസ്ത്രമായിരുന്ന ജ്യോതിഷത്തിന്റെ തുടക്കവും മനുഷ്യന്റെ ജീവിതവുമായി ബന്ധിക്കപ്പെട്ടു തുടക്കം കുറിച്ചതാണ്. അതായത് ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും മനുഷ്യരുടെ ഭൗതീകമായ ജീവിതത്തില്‍ സ്വാധീനമുണ്ടെന്നും അതിലൂടെ ഓരോ വ്യക്തികളുടെ ഭാവിജീവിതം പ്രവചിക്കുവാന്‍ സാധിക്കുമെന്നും. കാലാകാലങ്ങളായി ജ്യോതിഷികള്‍ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആപേക്ഷിക സ്ഥാനങ്ങളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ജീവിതത്തെ മുന്‍കൂട്ടി അറിയിക്കുന്നതാണ് ജാതകം. പുരാതനകാലങ്ങളിലുടനീളം എല്ലാ മതങ്ങളിലും സമൂഹങ്ങളിലും ഭാവിയെ പ്രവചിക്കുന്നവരെ കാണുവാന്‍ സാധിക്കും. ചില പ്രവാചകന്മാരുടെയെല്ലാം പ്രവചനങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരിയുമായിരുന്നു എന്നും ചരിത്രരേഖകള്‍ സാക്ഷ്യപെടുത്തുന്നുണ്ട്. അങ്ങനെ വസ്തുനിഷ്ഠമായി പ്രവചിച്ചിരുന്ന വ്യക്തികള്‍ക്ക് അവരുടേതായ വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ന്യായീകരണമുള്ളത് അംഗീകരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ലോകത്തിലുള്ള എല്ലാ വ്യക്തികളിലും കഴിവുകളുള്ളതുകൊണ്ട് അവരില്‍ ചിലര്‍ പ്രഗത്ഭരും അതിലും ചിലര്‍ അതിപ്രഗത്ഭരുമാണെന്ന് അംഗീകരിക്കേണ്ടി വന്നിരുന്നതും.

ഒരു സാധാരണ മനുഷ്യജീവിതത്തില്‍ അതായത് ഒരു മനുഷ്യന്‍ ജനിച്ചു ജീവിച്ചു മരിക്കുന്നതുവരെയുള്ള കാലയളവില്‍ ഏന്തെല്ലാം പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്നും അവരുടെതായും മറ്റുള്ളവരുടെയും ജീവിതങ്ങളില്‍ ഇടപെടുവാന്‍ സാധിക്കുമെന്നും അത്രയെളുപ്പത്തില്‍ ഊഹിക്കുവാനും പ്രവചിക്കുവാനും സാധിക്കില്ല. കാരണം പൊതുസമൂഹത്തില്‍ ധാരാളം അവസരങ്ങള്‍ പലരുടെയും മുന്നിലുള്ളതുകൊണ്ടും വളരെ കുറച്ചു വ്യക്തികള്‍ മാത്രമാണ് അവയെ അന്വേഷിക്കുകയും അതിലും കുറച്ചു വ്യക്തികള്‍ മാത്രമാണ് തിരിച്ചറിയുകയും അഥവാ കണ്ടെത്തുകയും ചെയ്യുന്നത്.  നിലവില്‍ ഈ ലോകത്തില്‍ 8.7 മില്യണ്‍ തരത്തിലുള്ള ജീവജാലങ്ങളുള്ളപ്പോഴും ശാസ്ത്രജ്ഞന്മാര്‍ക്ക് തിരിച്ചറിയുവാന്‍ സാധിച്ചിരിക്കുന്നത് വെറും 1.3 മില്യണ്‍ ജീവജാലങ്ങളെ മാത്രമാണ്. അതായത് ഇരുപതു ശതമാനത്തില്‍ താഴെയുള്ളവയെ മാത്രമാണ് പ്രത്യക്ഷത്തില്‍ കാണുവാനും തിരിച്ചറിയുവാനും സാധിച്ചിട്ടുള്ളൂ. എണ്‍പതു ശതമാനത്തിന് മുകളിലുള്ള ജീവജാലങ്ങളെ നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെ അറിയപ്പെടുന്ന വിസ്തൃതിയില്‍ ജീവിക്കുന്ന ജീവജാലങ്ങളുടെ കണക്കിനോട് ചേര്‍ന്നുള്ള ഒരു അനുമാനം മാത്രമാണിതെങ്കിലും മനുഷ്യ ജീവിതത്തില്‍ ധാരാളം പ്രത്യാഘാതങ്ങളുളവാക്കുന്നവയാണ് ഇതെല്ലാം. ചുരുക്കത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഇത്രയും വളര്‍ന്നിട്ടും ഭൂമിയില്‍ മാത്രം ജീവിക്കുന്നതും സാധാരണ കണ്ണുകള്‍ക്ക് കാണുവാന്‍ കഴിയുന്ന 80 ശതമാനത്തിലധികം ജീവജാലങ്ങളെ കണ്ടെത്തുവാന്‍ മനുഷ്യന് സാധിക്കുന്നില്ലെങ്കില്‍ അദൃശ്യമായി നിലനില്‍ക്കുന്ന ശക്തികളെ തിരിച്ചറിയുവാന്‍ ഇനിയുമെത്ര കാലം കാത്തിരിക്കേണ്ടി വരും. അതോടൊപ്പം തന്നെ സാധാരണ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണുവാന്‍ സാധിക്കുന്നില്ലാ എന്ന കാരണത്താല്‍ മാത്രം അദൃശ്യശക്തികള്‍ നിലനില്‍ക്കുന്നില്ല എന്ന് തീരുമാനമെടുക്കുന്നതും ഉചിതമല്ല.

അതോടൊപ്പം വിശകലനം ചെയ്യേണ്ട മറ്റൊരു വസ്തുതയാണ് ഓരോ മനുഷ്യരുടെയും ഈ ഭൂമിയിലുള്ള ജീവിതകാലയളവ്. ഭൂമിയില്‍ മനുഷ്യജീവിതം തുടങ്ങിയിട്ട് 200,000-നും 300,000 വര്‍ഷങ്ങളായെങ്കിലും നിലവിലുള്ള ഒരു ശരാശരി മനുഷ്യന്റെ ആയുസ്സ് 70 അല്ലെങ്കില്‍ 80 വയസ് വരെയോക്കെ മാത്രമാണ്. അതുപോലെ തന്നെ മനുഷ്യര്‍ക്ക് അന്യോന്യം ആശയവിനിമയം നടത്തുവാനുള്ള ഭാഷ ഉണ്ടായിട്ട് ഏകദേശം 50,000 വര്‍ഷങ്ങളായെങ്കിലും അയ്യായിരം വര്‍ഷങ്ങള്‍ വരെയുള്ള ചരിത്ര രേഖകള്‍ മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. അതിനുമുമ്പുള്ള കാലത്തും മനുഷ്യന്‍ ജീവിച്ചിരുന്നു എന്നനുമാനിക്കുവാനല്ലാതെ തെളിയിക്കുവാന്‍ എഴുതപ്പെട്ടിരിക്കുന്ന ലിഖിതങ്ങളൊന്നുമില്ല. തെളിവുകളുടെ അഭാവത്തില്‍ മനുഷ്യരാരും ഈ ഭൂമുഖത്തു ജീവിച്ചിരിപ്പില്ലായിരുന്നു എന്നും അനുമാനിക്കുവാനും സാധിക്കില്ല.  അതിലുപരി ഓരോ മനുഷ്യരും ജീവിച്ചിരിക്കുമ്പോഴുള്ള വിശേഷങ്ങളും വിവരങ്ങളും മാത്രമാണ് ഇപ്പോള്‍ നമുക്ക് അറിവുള്ളത്. ഒരു വ്യക്തിയുടെ ജനനത്തിന് മുന്‍പുള്ള വസ്തുതകളും മരണത്തിനു ശേഷമുള്ള വിവരങ്ങളും മറ്റാര്‍ക്കും അറിയില്ല അതോടൊപ്പം വളരെ കുറച്ചുപേര്‍  മാത്രമാണ് അത് അറിയുവാന്‍ ആഗ്രഹിക്കുന്നതും. വ്യക്തികളില്‍ ധാരാളം കഴിവുകള്‍ നിലനില്‍ക്കുമ്പോഴും വളരെകുറച്ചു വ്യക്തികള്‍ മാത്രമാണ് അതുപയോഗിക്കുവാന്‍ ശ്രമിക്കുന്നത്. അതിലും കുറച്ചു വ്യക്തികള്‍ക്ക് മാത്രമാണ്  അവരുടെ ഉദ്യമങ്ങളില്‍ വിജയം ലഭിക്കുന്നതും അവരുടെ ഉദ്യമങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉപകാരപ്രദമാകുന്നതും. പൊതുവെ സ്വാര്‍ത്ഥമതികളാണ് ഭൂരിഭാഗം മനുഷ്യരും അവരോരുത്തരും അവരുടെ നിലവിലുള്ള സുഖസൗകര്യങ്ങളില്‍ മുഴുകുവാന്‍ മാത്രമാണ് അനുദിനം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജാതിമത ചിന്താഗതികളും പ്രവര്‍ത്തനങ്ങളും പ്രഘോഷിക്കുന്ന ചില വ്യക്തികളിലൂടെ പ്രത്യക്ഷമായ ലൗകീക സുഖം ലഭിക്കുന്നില്ലെങ്കിലും ആല്മീയ സൗഖ്യം ലഭിക്കുന്നുണ്ട്. ഈ ആത്മീയബലം ഓരോരുത്തരിലും ജീവിക്കുവാനുള്ള ശക്തി വര്‍ധിപ്പിക്കുന്നതുമാണ്.

ശാരീരിക നേട്ടങ്ങളുള്‍പ്പെടുന്ന ലൗകീക സുഖസൗകര്യങ്ങളെക്കാളുപരി മനുഷ്യര്‍ക്ക് ആവശ്യം ആല്മീയതയിലൂടെ ലഭിക്കുന്ന മാനസികാരോഗ്യമാണെന്ന് ആയുരാരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്ന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. മരണകരമായേക്കാവുന്ന പല മാറാ വ്യാധികളും അസുഖങ്ങളും വൈകാരികമായ ചികിത്സയിലൂടെ സുഖപ്പെടുത്തിയെന്നതിലൂടെ സാക്ഷ്യപെടുത്തുന്നുണ്ട്. ആത്മീയതയ്ക്കും ആല്മീയത നല്‍കുന്ന മതങ്ങള്‍ക്കും ഒരു വ്യക്തിയുടെ അനുദിന ജീവിത സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുകൊണ്ട് തന്റെ ജീവിതത്തില്‍ സമാധാനവും ക്ഷമയും സൃഷ്ടിക്കുവാനും അതോടനുബന്ധിച്ച ജീവിത ലക്ഷ്യങ്ങള്‍  ക്രമീകരിക്കുവാനും സാധിക്കുന്നുണ്ട്. ചില വ്യക്തികള്‍ക്ക് ആത്മീയതയെന്നാല്‍  ജാതിമതചിന്താഗതികള്‍ മാത്രമാണ് എന്നാല്‍ അന്യോന്യം ബന്ധപെട്ടിരിക്കുമ്പോഴും വേറിട്ട് മാത്രമിരിക്കുന്നതാണ് ഇവരണ്ടും. ജാതിമതമെന്നാല്‍  ഒരു സംഘടിതമായ സമൂഹം അവരുടേത് മാത്രമായ  വിശ്വാസങ്ങളും  ആചാരാനുഷ്ടാങ്ങളും ജീവിതരീതികളും.  എന്നാല്‍ ആത്മീയത ഓരോ വ്യക്തികളിലുമാണ്  കുടികൊള്ളുന്നത് അവരോരുത്തരുടേയും വ്യക്തിപരമായ വിശ്വാസത്തിലാണ് വസിക്കുന്നത്. പൊതു സമൂഹത്തില്‍ പല മതങ്ങളില്‍ ഒരേസമയം വിശ്വസിക്കുന്ന ചുരുക്കം ചിലരെക്കാണുവാന്‍ സാധിക്കും എന്നാല്‍ ഒരേ ആല്മീയത പുലര്‍ത്തുന്ന ധാരാളം വ്യക്തികളെ പല മതങ്ങളിലും കാണുവാന്‍ സാധിക്കും.  ജാതിമത വിശ്വാസങ്ങള്‍ ആചാരാനുഷ്ട്ടാനങ്ങളില്‍ ഒതുങ്ങുമ്പോള്‍ ആത്മീയത മനുഷ്യരുടെ മനസുകളിലാണ് ഉത്ഭവിക്കുന്നതും സല്‍പ്രവര്‍ത്തനങ്ങളിലൂടെ ബാഹ്യമായി പ്രകടമാകുന്നതും.

ആഗോള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലുള്ള ഏകദേശം 82  ശതമാനം മനുഷ്യരും ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. അതായത് പത്തുപേരുണ്ടെങ്കില്‍ അതില്‍ എട്ടുപേരും ഏതെങ്കിലും വിശ്വാസങ്ങളുള്ളവരാണ്. ബാക്കിയുള്ള 18 ശതമാനത്തില്‍ ഭൂരിഭാഗവം യാതൊരു വിശ്വാസമില്ലാത്തവരും എന്നാല്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് പൂര്‍ണ്ണമായും നിരീശ്വരവാദികളായി നിലകൊള്ളുന്നത്.  നിരീശ്വരവാദികള്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് വ്യക്തികള്‍ തമ്മില്‍ സമൂഹങ്ങളിലൂടെയുള്ള ബന്ധങ്ങള്‍ സുപ്രധാനമാണെന്ന് അംഗീകരിക്കുകയും ചെയുന്നുണ്ട്. സാമൂഹിക പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍  മതങ്ങള്‍ മനുഷ്യന്റെ അസ്തിത്വപരമായ നിലനില്‍പ്പിനെ കണ്ടെത്തുവാന്‍ സഹായിക്കുകയും അതിലൂടെ സമൂഹങ്ങളുടെ നിലനില്‍പ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മനഃശാസ്ത്രജ്ഞന്മാര്‍ മതങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന് പല അര്‍ഥങ്ങള്‍ തിരയുന്നുണ്ടെങ്കിലും സമൂഹങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മതങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു അംഗീകരിക്കുന്നുണ്ട്. അതോടൊപ്പം ജാതിമത വിശ്വാസങ്ങളും ആത്മീയതയും മനുഷ്യന്റെ മാനസികാരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്.

നിലവില്‍ മതങ്ങള്‍ക്ക് വേറിട്ട ആചാരാനുഷ്ടാനങ്ങളുണ്ടെങ്കിലും വ്യക്തികളെ സമൂഹങ്ങളിലൂടെ ഒന്നിപ്പിക്കുകയും അതിലൂടെ അംഗങ്ങള്‍ക്ക് അനുയോജ്യമായ ജീവിതരീതികള്‍  പ്രാത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ അവരുടെ ജീവിതത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും തിരയുന്നത് അറിവില്ലായ്മയിലുപരി ചിലപ്പോള്‍ അവരുടെ നിസ്സഹായത മൂലമായിരിക്കാം. അതോടൊപ്പം അമാനുഷികമായ അത്ഭുത പ്രവര്‍ത്തനങ്ങള്‍ ചിലരുടെയെങ്കിലും മാനസിക ശക്തി വര്‍ധിപ്പിക്കുകയും അതിലൂടെ അവരുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും മെച്ചപ്പെടുവാനുള്ള സാദ്ധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ സമൂഹത്തിന് ഗുണമായി മാറുകതന്നെ ചെയ്യും. നിരീശ്വരവാദികളും അമാനുഷിക ശക്തികളെ എതിര്‍ക്കുന്നവരും അന്വേഷിക്കുന്നത് തെളിവുകളാണ് പക്ഷെ ഈ ജീവിതത്തില്‍ എല്ലാക്കാര്യങ്ങള്‍ക്കും അനുയോജ്യമായ തെളിവ് കൊടുക്കുവാന്‍ സാധ്യമല്ലായെന്ന് ഈ ചെറിയ ജീവിതകാലയളവും  പ്രായോഗിക ജീവിതത്തിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഓരോരുത്തരെയും പഠിപ്പിക്കുന്നുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category