1 GBP = 93.00 INR                       

BREAKING NEWS

കൊറോണയെ പിടിച്ചുകെട്ടാനുള്ള യുദ്ധത്തിനിറങ്ങിയ ആ യുവാവ് ഇനി ഇല്ല; പത്ത് ദിവസം ജോലി ചെയ്തതിന്റെ ശമ്പളവുമായി വീട്ടിലേക്ക് പോയ ആ യുവാവിന്റെ സ്വപ്നങ്ങള്‍ അവസാനിച്ചത് സ്വന്തം വീടിന് തൊട്ടരുകില്‍: ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ച് മരണത്തിലേക്ക് നടന്ന് നീങ്ങിയപ്പോള്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നം

Britishmalayali
kz´wteJI³

തൃശൂര്‍: ലോകത്തെ മുഴുവന്‍ വിറപ്പിച്ച ആ മഹാമാരിയെ കീഴടക്കാനുള്ള യുദ്ധത്തിന് നമ്മുടെ നാടും ഇറങ്ങി തിരിച്ചപ്പോള്‍ സധൈര്യം മുന്നോട്ട് വന്ന് കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ ഓടി നടന്ന ആ യുവാവ് ഇനി ഇല്ല. ആത്മ സമര്‍പ്പണത്തോടെ ജോലി ആരംഭിച്ച ആ ചെറുപ്പക്കാരന്റെ ജീവിതം തുടക്കത്തില്‍ തന്നെ ലോറി തട്ടി വീഴ്ത്തുകയായിരുന്നു. കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ 10 ദിവസം സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്കു മടങ്ങിയ ആ യുവാവ് വീടിന് തൊട്ടരികില്‍ വെച്ച് ലോറി തട്ടി മറിക്കുക ആയിരുന്നു.

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ദേശീയ ആരോഗ്യ മിഷനു കീഴില്‍ നഴ്സ് ആയ ആഷിഫാണ് (23) ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കി ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. ഉച്ചയ്ക്ക് 12.30ന്, വെളപ്പായ കയറ്റത്തിലായിരുന്നു അപകടം. എഫ്സിഐ ഗോഡൗണില്‍നിന്ന് അരി കയറ്റി വന്ന ലോറിയുമായി ആഷിഫ് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുക ആയിരുന്നു. ഒരു കുടുംബത്തിന്റെ സ്വപ്നമാണ് ആസിഫിനൊപ്പം പൊലിഞ്ഞ് പോയത്.

ചാവക്കാട് മാട് തോട്ടാപ്പ് ആനാംകടവില്‍ അബ്ദുവാണ് പിതാവ്. മൃതദേഹം കബറടക്കി. കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ 10 ദിവസം സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്കു മടങ്ങുമ്പോഴാണ് ബൈക്ക് അഫകടത്തിന്റെ രൂപത്തില്‍ മരണം അവനെ കവര്‍ന്നെടുത്തത്. മക്കളെ രണ്ടുപേരെയും നഴ്സ് ആക്കാന്‍ കൊതിച്ച മെഡിക്കല്‍ കോളജിലെ ക്ലറിക്കല്‍ ജീവനക്കാരി ഷമീറയാണ് ഉമ്മ.

നഴ്സിങ് പഠനം അടുത്തിടെ പൂര്‍ത്തിയാക്കിയ ആഷിഫിനെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എം പദ്ധതിപ്രകാരം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജോലിയില്‍ നിയമിച്ചത്. ഒരു ഭയവുമില്ലാതെ ഐസലേഷന്‍ വാര്‍ഡിലെ ജോലിയും ഒപ്പം ഹെല്‍പ് ഡെസ്‌കിലെ ജോലിയും ചെയ്ത ആഷിഫ് എല്ലാവരുടെയും മനസ്സ് കീഴടക്കി. കോവിഡ് ബോധവല്‍ക്കരണത്തിനായി ഹ്രസ്വചിത്രമെടുത്തപ്പോള്‍ അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

550 രൂപ ദിവസക്കൂലിക്കാണ് ആഷിഫ് കോവിഡിനെ പിടിച്ചു കെട്ടാന്‍ ഇറങ്ങിയത്. ഉമ്മയുടെ കയ്യില്‍ ആദ്യ ശമ്പളം വച്ചുകൊടുക്കാനുള്ള ആ യാത്ര പക്ഷേ, ഉമ്മയുടെ വിളിപ്പാടകലെ, മെഡിക്കല്‍ കോളജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിനു തൊട്ടരികെ അവസാനിക്കുക ആയിരുന്നു. നഴ്സിങ് ജോലി അവന്റെ സ്വപ്നമായിരുന്നു. ചെറുപ്പത്തിലെ സ്വപ്നം കൈക്കുള്ളിലൊതുങ്ങിയ അവന്റെ മനസ്സില്‍ ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു. നഴ്സിങ്ങിനു പഠിക്കുന്ന പെങ്ങള്‍ക്ക് നല്ല ജോലി, അമ്മയ്ക്ക് സന്തോഷകരമായ ജീവിതം. മക്കളെ രണ്ടുപേരെയും നഴ്സാക്കാന്‍ ആഗ്രഹിച്ച ഉമ്മയ്ക്ക് മകന്റെ മരണത്തിന് മുന്നില്‍ വിതുമ്പി കരയാന്‍ മാത്രമേ കഴിയുന്നുള്ളു. ഇളയ മകള്‍ ജില്ലാ ഗവ.നഴ്സിങ് കോളജില്‍ പഠിക്കുന്ന അജു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category