കൊറോണ ഭയത്താല്‍ നെഞ്ചുരുകി കഴിയുന്നവര്‍ അറിയുക; പിണറായി വിജയന് മൈലേജ് കിട്ടുമെന്നതിനപ്പുറം ഒരു കാര്യവും ഈ കോലാഹലങ്ങള്ക്കില്ല; സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്ന ആരോഗ്യമുള്ളവര്‍ ഒരു തരിമ്പ് പോലും ഭയപ്പെടരുത്; ബ്രിട്ടനില്‍ ആയിരത്തോളം മലയാളികള്‍ക്ക് ഈ രോഗം പിടിപെട്ടപ്പോഴല്ലേ ഇതിന്റെ രഹസ്യം പുറത്തായത്...
ഏതു നിമിഷവും കൊറോണ എന്ന മഹാവ്യാധി വീട്ടിലേക്ക് കടന്നുവന്ന് നിങ്ങളുമായി മടങ്ങും എന്ന് ഭയപ്പെടുന്ന പതിനായിരങ്ങളിലാണോ നിങ്ങള്‍? കൊറോണ വ്യാധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് സമാധാനം നഷ്ടപ്പെട്ടിരിക്കുന്ന ലക്ഷങ്ങളില്‍ പെടുമോ നിങ്ങള്‍? ദൈവമേ ഈ കൊറോണ മനുഷ്യകുലത്തെ ഇല്ലാതാക്കുമോ എന്ന് ഭയപ്പെടുന്ന പതിനായിരങ്ങളില്‍ പെടുമോ നിങ്ങള്‍? എങ്കില്‍ പറയട്ടെ, അത്രയധികം ഭയപ്പെടേണ്ടതായി ഒന്നുമില്ല. നിങ്ങളെ കൊറോണ ബാധിക്കുമോ ഇല്ലയോ എന്നറിയാന്‍ നിങ്ങള്‍ക്ക് തന്നെ ഇപ്പോള്‍ അവസരമുണ്ട്. ഏതെങ്കിലും രോ?ഗത്തിന് അടിമയാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ കൂടുതല്‍ കരുതലും ശ്രദ്ധയും എടുക്കേണ്ടതുണ്ട്.
പനിയോ ചുമയോ ശ്വാസം മുട്ടലോ ഉണ്ടായാല്‍ അടിയന്തിരമായ വൈദ്യസഹായം തേടേണ്ടതുണ്ട്. കാരണം കൊറോണ ജീവനെടുക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ജീവിത ശൈലീ രോ?ഗമോ മറ്റേതെങ്കിലും തരത്തിലുള്ള മാരക രോ?ഗമോ ഉള്ളവരെയാണ്. പൂര്‍ണ ആരോ?ഗ്യവാനായ ഒരാള്‍ കൃത്യമായ സോഷ്യല്‍ ഡിസ്റ്റന്‍സിം?ഗ് പാലിക്കുകയും ആയുര്‍വേദത്തിലും പ്രകൃതി ചികിത്സയിലുമൊക്കെ കല്‍പ്പിക്കുന്ന പ്രതിരോധ പ്രക്രിയകള്‍ ചെയ്യുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും കുറേ പാരസെറ്റമോള്‍ കയ്യല് കരുതുകയും ചെയ്താല്‍ കൊറോണക്ക് നിങ്ങളെ തൊടാന്‍ കഴിയില്ല, കീഴടക്കാന്‍ കഴിയില്ല. അതാണ് വാസ്തവം. ഞാന്‍ ഇത് പറയുന്നത് വ്യക്തമായ പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ്.
അപ്പോള്‍ നിങ്ങള്‍ ചോദിക്കും ലോകമെമ്പാടുമായി ഒരു ലക്ഷത്തിലധികം ആളുകള്‍ മരിച്ചില്ലേ? 17ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് രോ?ഗം ബാധിച്ചില്ലേ? മലയാളികള്‍ പോലും കേരളത്തിന് പുറത്ത് ഏതാണ്ട് 20 പേര് മരിച്ചില്ലേ? ഇന്ത്യയിലെ മരണസംഖ്യ ഏതാണ്ട് 250 ആവാറായില്ലേ? സ്പെയിനിലും ഇറ്റലിയിലും ഫ്രാന്‍സിലും അമേരിക്കയലും ബ്രിട്ടനിലും ആര്‍ക്കും നിയന്ത്രിക്കാനാകാത്ത വിധം പടര്‍ന്ന് പിടിക്കുകയല്ലേ? അപ്പോള്‍ പിന്നെ എങ്ങനെയാണ് ഇങ്ങനെ പറയാന്‍ കഴിയുന്നത് എന്ന്. സത്യമാണ്. ലോകത്തെ ഭയപ്പെടുത്തുന്ന തരത്തില്‍ തന്നെ മരണസംഖ്യ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ വിഡിയോ ഞാന്‍ റെക്കോഡ് ചെയ്ത ഏപ്രില്‍ മാസം 11-ാം തീയതി രണ്ട് മണിക്ക് 1700770 പേരെ രോ?ഗം ബാധിച്ചിരിക്കുന്നു.102787 പേര് മരിച്ചിരിക്കുന്നു. 376615 പേര്‍ക്ക് രോ?ഗം സുഖമായിരിക്കുന്നു. അതില്‍ 503177പേര് അമേരിക്കക്കാരാണ്. അവിടെ പതിനെട്ടായിരത്തി എഴുന്നൂറ്റി അറുപത്തൊന്നു പേര് മരിച്ചിരിക്കുന്നു.
സ്പെയിനില്‍, 158273 പേര്‍ക്ക് രോഗം വന്നിരിക്കുന്നു. 16,081പേര് മരിച്ചിരിക്കുന്നു. ഇറ്റലിയില്‍ 147,577 പേര്‍ക്ക് രോ?ഗം വന്നിരിക്കുന്നു. 18,849 പേര് മരിച്ചിരിക്കുന്നു. അങ്ങനെ ആ കണക്ക് മുമ്പോട്ട് പോകുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..