
ലോകമെമ്പാടും ആഞ്ഞടിച്ച കൊറോണ എന്ന മഹാവ്യാഥിയില് നിന്ന് കേരളത്തെ കൃത്യമായി കാത്തുരക്ഷിച്ച പിണറായി വിജയനും ഷൈലജ ടീച്ചറിനും ഈ സമൂഹം ഒരുപോലെ രാഷ്ട്രീയമത ഭേദമന്യേ കയ്യടിക്കുമ്പോള്‍ പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്നെപ്പോലെ ഒരാള്‍ രംഗത്ത് വരുമ്പോള്‍ കൂവലായിരിക്കും ഫലം എന്ന് ഉറപ്പാണ്. ആ കൂവല്‍ പ്രതീക്ഷിച്ച് കൊണ്ടു തന്നെയാണ് മാധ്യമപ്രവര്‍ത്തനം നടത്തുന്നതുകൊണ്ട് അത് ഏറ്റുവാങ്ങാന്‍ ഒരു നാണവുമില്ലയെന്ന് ആദ്യമേ തന്നെ പറയട്ടേ.
കാരണം മാധ്യമങ്ങളുടെ ചുമതല ഭരണകൂടങ്ങളെ വിമര്‍ശിക്കുക എന്നതാണ്. എന്നാല്‍ ഇവിടെ പ്രതിപക്ഷ നേതാവിന് പോലും ഈ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ തെറ്റ് ചൂണ്ടിക്കാട്ടാനോ, കൊറോണയുടെ മറവില്‍ നടത്തുന്ന ഇടപെടലുകളുടെ മറവില്‍ നടത്തിക്കൊണ്ടിരിക്കുന്ന കച്ചവടങ്ങള്‍ ചൂണ്ടിക്കാട്ടാനോ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ കേരള വിരുദ്ധന്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയും കെപിസിസി പ്രസിഡന്റിനെ കുശുമ്പും കുന്നായ്മയുമുള്ള നേതാവാമാക്കി മാറ്റുകയും ചെയ്യുമ്പോള്‍ ആര്‍ക്കാണ് ധൈര്യം ഉണ്ടാകുക. അതുകൊണ്ടാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഒരുപടി മുന്‍പേ എറിഞ്ഞ് പിണറായി സ്തുതിയില്‍ ഇപ്പോള്‍ ബിരുധം എടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് കേരളത്തെ കോവിഡ് 19ല്‍ നിന്ന് സംരക്ഷിക്കുന്നതിന് കൃത്യമായ ഇടപെടല്‍ നടത്തി എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല എന്ന് തുറന്ന് പറയുമ്പോഴും. അതിനെ അഭിനന്ദിക്കുമ്പോഴും അതിന്റെ പേരില്‍ നമ്മള് കേട്ടുകൊണ്ടിരിക്കുന്ന തള്ളലുകളെല്ലാം നിശബ്ദമായി സഹിക്കണം എന്ന് പറഞ്ഞാല്‍ അതിനെ വിമര്‍ശിക്കാതെ തരമില്ല. ലോക്ക്ഡൗണ്‍ നടത്തുത , ടെസ്റ്റിങ് നടത്തുക, റൂട്ട്മാപ്പ് സൃഷ്ടിച്ച് രോഗബാധിതരെ കണ്ടെത്തി ക്വാറന്റൈന് ചെയ്യുക തുടങ്ങിയ എല്ലാ ഉത്തരവാദിത്തങ്ങളും സ്വാഗതീയമാണ്. എന്നാല്‍ ഇതൊക്കെ ഈ ലോകത്ത് പിണറായി വിജയന് മാത്രമേ ചെയ്യുന്നുള്ളു എന്ന് പറഞ്ഞാല്‍ അത് ചരിത്രബോധമില്ലാത്തതിന്റെ പ്രശ്നമാണ്.
ഇന്ത്യയ്ക്ക് മാതൃകയാക്കേണ്ടത് പിണറായി വിജയനാണെന്നും കേരളത്തെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു എന്നൊക്കെ പറയുമ്പോള്‍ മറ്റ് പല സംസ്ഥാനങ്ങളിലും നടക്കുന്നത് എന്താണ് എന്ന് ആരും അറിയാത്തതുകൊണ്ടാണ് എന്ന് ചൂണ്ടിക്കാണിക്കട്ടെ. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ അത് ജനഹിതത്തിന് എതിരാകും എന്ന് കരുതുന്നുന്ന കോണ്‍ഗ്രസുകാര്‍ ഏറെ പേരുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ ഛത്തീസ്ഗഡ് ഭരിക്കുന്ന മുഖ്യമന്ത്രി ആരാണെന്നും അദ്ദേഹം എന്ത് ചെയ്തു എന്നുള്ളതുമാണ്. ഛത്തീസ്ഗഡ് ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഭൂപേഷ് ഭെഗാള് എന്ന മുഖ്യമന്ത്രിയാണ് കേരളത്തിനേക്കാള്‍ മുന്നേ ആ നാടിനെ ലോക്ക്ഡൗണാക്കിയത്. അദ്ദേഹമാണ് ആദ്യമായി കോവിഡിനെതിരെ റാപ്പിഡ് ആക്ഷന്‍ ടീമിനെ വിന്യസിച്ചത്. റൂട്ട്മാപ്പ് വിന്യസിച്ച് രക്ഷിച്ചത്. അദ്ദേഹമാണ് ആദ്യം ടെസ്റ്റിങ്ങുകള്‍ ഏര്‍പ്പെടുത്തി ആ നാടിനെ രോഗം ബാധിക്കുന്നതില്‍ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്തത്. 28 ജില്ലകളില്‍ ഇപ്പോഴും അഞ്ചിടത്ത് മാത്രമേ കൊറോണ ബാധിച്ചിട്ടുള്ളു എന്നത് നിസാരകാര്യമല്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam