1 GBP = 97.40 INR                       

BREAKING NEWS

ലണ്ടനില്‍ ഡിജിറ്റല്‍ കലുങ്ക് നിര്‍മ്മിക്കാന്‍ മലയാളി കൂട്ടായ്മ; സ്ത്രീ സദസ് ഞായറാഴ്ച; കഥയും കവിതയും ഒക്കെയായി ലോക്ക്ഡൗണിനെ യുകെ മലയാളികള്‍ നേരിടുന്നതിങ്ങനെ

Britishmalayali
kz´wteJI³

കൊറോണ കാലത്തേ ആശങ്കകളും ഭയാകുലതകളും കലിങ്കിലിരുന്നു സംസാരിക്കാം... പോലീസ് വരും എന്ന് ഭയന്ന് ഓടിപോകേണ്ട കാര്യമില്ല. കാരണം കല്ലിങ്ക് സൂം എന്ന ഓണ്‍ലൈന്‍ വിര്‍ച്വല്‍ മീറ്റിംഗ് പ്ലേസിലാണു നടക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തു വീട്ടിലിരുന്നു വര്‍ക്ക് ചെയ്യുന്നവര്‍ക്കും വീട്ടിലെ അടച്ചിടലിലെ ബോറടി മാറ്റാനും വേണ്ടിയാണു കലിങ്കു എന്ന കൂട്ടായ്മ.

ദിവസവും വൈകിട്ട് ഏഴിനു തുടങ്ങി ഒന്‍പതിന് അവസാനിക്കുന്നു (ശനിയാഴ്ച്ച ഒഴികെ). ഞായര്‍ നാലു മണിക്ക് സ്ത്രീകളാണ് ചര്‍ച്ച നയിക്കുന്നത്. ആറു മണിക്ക് പതിവ് മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. ആര്‍ക്കും പങ്കെടുക്കാം. സാധാരണ കൊറോണ വിശേഷങ്ങള്‍ തൊട്ടു കലയും സാഹിത്യവും ഫിലോസഫിയും കടന്നു വരുന്നു. സംഘാടകര്‍ മുരളി മുകുന്ദന്‍, ജോസ് ആന്റണി, മണമ്പൂര്‍ സുരേഷ്, സാബു ജോസ്, ജിജോ തോമസ്, മീരാ കമല, അനി ഗോപിനാഥ്, സുഗതന്‍ തെക്കേപ്പുര.
താല്പര്യമുള്ളവര്‍ ബന്ധപെടുക 07832643964

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category