1 GBP = 95.60 INR                       

BREAKING NEWS

കൊറോണകാലത്തെ ഷോപ്പിംഗ് വിചാരങ്ങള്‍

Britishmalayali
മനോജ് മാത്യു

ന്ന് രാവിലെ ഏഴരമണിക്ക് എന്‍എച്ച്എസ് എംപ്ലോയി ബാഡ്ജുമായി സൂപ്പര്‍മാര്‍ക്കറ്റിലേക്കു കടന്നത് അല്‍പ്പം കുറ്റബോധത്തോടെയാണ്.  കാരണം എട്ടുമണിക്ക് കട തുറക്കാന്‍ കാത്തുനില്‍ക്കുന്ന നിരവധിപ്പേരെ കടന്നാണ് ആരോഗ്യമേഖലയിലെ ജോലിക്കാര്‍ക്കുവേണ്ടി മാത്രമായി നേരത്തെ തുറന്ന വാതിലിലൂടെ ഞാന്‍ ട്രോളിയുമായി ഷോപ്പിനകത്തേക്കു കയറിയത്. പുറത്തു നില്‍ക്കുന്നവരേക്കാള്‍ ഏതെങ്കിലും രീതിയില്‍ മെച്ചപ്പെട്ടവനായതു കൊണ്ടല്ല, ഭാഗ്യമുള്ളവനായതുകൊണ്ടാണ് എനിക്കു നേരത്തെ കടയില്‍ കയറാന്‍ കഴിഞ്ഞത്. അവിടെ ക്യൂ നില്‍ക്കുന്നവരില്‍  പ്രായമായവരും സ്ത്രീകളും ഒക്കെ ഉണ്ടായിരുന്നു. അവരില്‍ പലരും ആവശ്യവസ്തുക്കളായ ബ്രഡ്ഡും, മുട്ടയും, ടോയ്‌ലറ്റ് പേപ്പറുമൊക്കെ വാങ്ങാന്‍ വന്നവരാകാം. കടയില്‍ അവശ്യ സാധനങ്ങള്‍ പലതിനും  പരിമിതമായ സ്റ്റോക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ടോയ്ലറ്റ് ടിഷ്യു വച്ചിരിക്കുന്ന ഐലിന്റെ അടുത്താണ് തിരക്ക് കൂടുതല്‍, കുറെയെണ്ണം ഷെല്‍ഫില്‍ ഇരിപ്പുണ്ട്. അതിലൊരെണ്ണം എടുക്കാന്‍ മനസ്സ് അനുവദിച്ചില്ല, ഇതില്ലെങ്കിലും നമ്മള്‍ അഡ്ജസ്റ്റ് ചെയ്യും. നമ്മളെക്കാള്‍ ഇതാവശ്യമുള്ള ഒരാള്‍ ഷട്ടര്‍ തുറക്കുന്നതും കാത്തു പുറത്തു നില്‍പ്പുണ്ടാവും.

കോവിഡ് കാലം അവസരങ്ങളുടെ കാലം

ഭാവിയില്‍ ചരിത്രകാരന്മാര്‍ ലോകത്തെ കൊറോണക്ക് മുമ്പും, കൊറോണക്ക് ശേഷവും എന്ന് അടയാളപ്പെടുത്തുമ്പോള്‍ ഈ മഹാമാരിക്കു മുന്‍പ് സമൃദ്ധിയുടെ ഒരു കാലം ഉണ്ടായിരുന്നുവെന്ന് നമ്മള്‍ ഓര്‍ക്കും.

ഈ കൊറോണകാലത്ത് വീട്ടില്‍ ആര്‍ക്കെങ്കിലും ഒരു ജലദോഷ പനിയോ, ചുമയോ വന്നാല്‍ പതിനാലു ദിവസം കുടുംബത്തോടൊപ്പം ക്വാറന്റൈനില്‍ കഴിയാമെന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഇഷ്ടം പോലെ ഭക്ഷണവുമുണ്ടാക്കി, ടിവിയും കണ്ടു കഴിയാമെന്നു കരുതുന്ന ചിലരെങ്കിലും ഉണ്ട്. ചില മലയാളികള്‍ ഏഷ്യന്‍ കടകളില്‍നിന്നും പത്തും മുപ്പതും ചാക്കുവരെ  അരി വാങ്ങി ഗാരേജില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞുകേട്ടു.

കോവിഡിനു ശേഷം ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷണക്ഷാമം ആയിരിക്കുമെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. വരാന്‍ പോകുന്ന വറുതിയുടെ നാളുകള്‍ക്കായി ഒരുങ്ങാനുള്ള ഒരു അവസരമാണ് ഈ ലോക്ക് ഡൗണ്‍ കാലം. ചെലവു കുറച്ചു ജീവിക്കാനുള്ള പാഠങ്ങളാണ് കൊറോണക്കാലം നമ്മെ  പഠിപ്പിക്കുന്നത്. ഈ നൂറ്റാണ്ടില്‍ ജനിക്കാന്‍ ഭാഗ്യം ലഭിച്ച നമ്മുടെ കുട്ടികള്‍ ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടുണ്ടാവില്ല, എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ പിറവികൊണ്ട നമ്മില്‍ പലരും വിശപ്പിന്റെ വില മനസ്സിലായിട്ടുള്ളവരാണ്.

ദാരിദ്യ്രമെന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ എന്ന് കവി പാടിയതിന്റെ അര്‍ത്ഥം നമ്മുടെ പുതുതലമുറക്ക് പരിചയപെടുത്തണം. ഇനി കൊറോണക്കുശേഷം വരാന്‍ പോകുന്നത് വറുതിയുടെ നാളുകള്‍ ആണെങ്കില്‍ പിടിച്ചുനില്‍ക്കാന്‍വേണ്ടി ഇപ്പോഴേ കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങാം. ഭക്ഷിക്കാന്‍വേണ്ടി ജീവിക്കുന്നവര്‍ ആകാതെ ജീവിക്കാന്‍വേണ്ടി ഭക്ഷണം കഴിക്കുന്നവര്‍ ആകണം നമ്മള്‍ എന്ന് പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കണം.

ആഗ്രഹങ്ങളില്‍ നിന്നും ആവശ്യങ്ങളിലേക്കുള്ള ദൂരം

ഈ ലോക്ക് ഡൗണ്‍ കാലം നമുക്ക് നല്‍കുന്ന ചില തിരിച്ചറിവുകളുണ്ട്. നമ്മുടെ അനുദിന ആവശ്യങ്ങള്‍ക്ക് വേണ്ടതും വേണ്ടാത്തതും എന്തൊക്കെയാണെന്ന് നമ്മള്‍ വേര്‍തിരിച്ചറിയുന്ന ദിനങ്ങളാണിത്. ഇതുവരെ വാങ്ങികൂട്ടിയ പലതും ആവശ്യങ്ങളായിരുന്നില്ല, ആഗ്രഹങ്ങളായിരുന്നുവെന്ന് നമ്മള്‍ തിരിച്ചറിയുന്നു. ഇംഗ്ളീഷില്‍ ആവശ്യങ്ങള്‍ക്ക് wants & needs എന്നീ രണ്ടു വാക്കുകള്‍ ഉപയോഗത്തിലുണ്ട്. 'വാണ്ട്' എപ്പോഴും ഒരു ആഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ഭനീഡ്ഭ ദൈനംദിന ജീവിതത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവശ്യ സാധനങ്ങള്‍ പോലും വാങ്ങാന്‍ നിവൃത്തിയില്ലാത്ത ആയിരങ്ങള്‍ ഈ ലോകത്തുള്ളപ്പോള്‍ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും വേര്‍തിരിച്ചറിയാന്‍ നമുക്ക് കഴിയണം. എല്ലാ ആഗ്രഹങ്ങളും സാധിക്കേണ്ടവയല്ല, ചിലതൊക്കെ ത്യജിക്കാന്‍ കൂടിയുള്ളതാണെന്നു ഈ കൊറോണകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ലോകത്തിന്റെ ഭാവഭേദങ്ങള്‍ മനുഷ്യന്റെ എല്ലാ ധാരണകള്‍ക്കും അപ്പുറം മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു കുഞ്ഞന്‍ വൈറസ് ലോകത്തിന്റെ താളം തെറ്റിച്ചികളയുമെന്നു ആറുമാസം മുന്‍പ് നമ്മില്‍ ആരും തന്നെ കരുതിയിട്ടുണ്ടാവില്ല. ജീവിതത്തിന്റെ ആസ്വാദ്യത അസ്തമിക്കാന്‍ അധികം സമയമൊന്നും ആവശ്യമില്ല. നമ്മള്‍ നാളേക്കുവേണ്ടി കരുതിവയ്ക്കുന്ന സൗഭാഗ്യങ്ങള്‍ നമുക്ക് ആസ്വദിക്കാന്‍ കഴിയണം എന്ന് നിര്‍ബന്ധമില്ല. വലിയ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചുകഴിഞ്ഞവര്‍ പിന്നീട് തങ്ങളുടെ സമ്പാദ്യമൊക്കെ യാത്രക്കോ, പരസ്നേഹ പ്രവര്‍ത്തികള്‍ക്കോ ഉപയോഗിക്കുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ദുരന്തവും ഒരു അവസരമാണ്. പള്ളിയോടും, പട്ടക്കാരോടും ചേര്‍ന്ന് നില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം ജനമെന്ന് അഭിമാനിക്കുന്നവര്‍ക്ക് തങ്ങളുടെ ആത്മീയത പ്രാവര്‍ത്തികമാക്കാനുള്ള ഒരു അവസരമാണ് കൊറോണക്കാലം കൊണ്ടുവന്നിരിക്കുന്നത്. നമ്മുടെ ആവശ്യത്തിനപ്പുറമുള്ള സമ്പത്തും സൗഭാഗ്യങ്ങളുമൊക്കെ ഇല്ലാത്തവരുമായി പങ്കുവയ്ക്കുമ്പോള്‍ ലഭിക്കുന്ന ഒരാനന്ദം ഈ ലോകത്തില്‍ മറ്റൊന്നിനും നല്‍കാനാവില്ല. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍ എന്ന് കുമാരനാശാന്‍ പടിയത് ഈ കൊറോണകാലത്തു നമ്മുടെ ജീവിതത്തിലും അര്‍ത്ഥപൂര്‍ണമാവട്ടെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category