1 GBP =93.80 INR                       

BREAKING NEWS

പരമാണു ഭരിക്കുന്ന ലോകം

Britishmalayali
ജോണ്‍ മുളയങ്കല്‍

യത്തിന്റെ മാറാലകള്‍ മനുഷ്യ മനസ്സിലേക്കു കയറ്റി വിട്ട് ഒരു പരമാണ് ലോകം ഭരിക്കുന്ന കാഴ്ച. ലോകം വെട്ടിപ്പിടിച്ചു കൈകളില്‍ ഒതുക്കി എന്നു അഹങ്കരിച്ച മനുജന് തിരിച്ചടി നല്‍കി കൊണ്ടിരിക്കുന്നതും ആ പരമാണു തന്നെ.

ചന്ദ്രനില്‍ കാലുകത്തി ചൊവ്വായുടെ അടുത്തെത്തി. കടലിന്റെ അടിത്തട്ടില്‍ മുത്തമിട്ടു. എന്ന ഓതി നടന്ന ലോക രാഷ്ട്രങ്ങള്‍ ഭയത്താല്‍ വിറയ്ക്കുന്നു. ഇനി എന്തു എന്ന ചോദ്യ ചിഹ്നത്തിന് മുകളില്‍ ചവിട്ടി ഉത്തരം കിട്ടാതെ ഉഴലുകയാണ് മനുഷ്യര്‍.

ഒന്നു മാത്രം പറയേണ്ടി വരും എല്ലാ കണ്ടു പിടുത്തങ്ങളും നല്ലത് മനുഷ്യ നന്മയ്ക്കും നേട്ടത്തിനും ഉതകുന്നവ തന്നെ. എന്നാല്‍ മനുഷ്യന്‍ ഭൂമിയില്‍ ആരോഗ്യത്തോടെ ഉണ്ടാവണം. അതിനു വേണ്ടത് മെഡിക്കല്‍ രംഗത്തെ പരീക്ഷണങ്ങളാണ്. പല വിധത്തിലുള്ള മഹാമാരികളിലൂടെ മനുഷ്യന്‍ കടന്നു പോയിട്ടുണ്ട്. അതില്‍ നിന്നു രക്ഷപ്പെടാനുള്ള പരീക്ഷണങ്ങളും അന്നു നടന്നു. പലരും രക്ഷപ്പെടുതയും ചെയ്തു. എന്നാല്‍ ഇപ്പോഴോ.

മനുഷ്യ നിര്‍മ്മിതമോ സ്വയം ഭൂവായതോ ആയ ഒരു പരമാണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്നു ഉറപ്പിച്ചു പറയേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

ചന്ദ്രനും ചൊവ്വായും കീഴടക്കാന്‍ പോയവര്‍ എന്തേ ഇതു കണ്ടില്ല ഈ വഴിയ്ക്കുള്ള പരീക്ഷണങ്ങള്‍ കുറഞ്ഞു പോയി. ഇനിയെങ്കിലും മനുഷ്യര്‍ കണ്ണു തുറക്കണം. യുദ്ധ സാമഗ്രികളോ ആറ്റം ബോംബോ അണു ബോംബോ ഇല്ലാതെ മനുഷ്യരെ വകവരുത്താം എന്ന് അണുക്കള്‍ക്കിയാം. പക്ഷെ മനുഷ്യര്‍ വീരാധി വീരന്മാര്‍ അറിയാതെ പോയി.

മധ്യ പ്രായം കഴിഞ്ഞവര്‍ ഭയചകിതരായി വീടുകളില്‍ കഴിഞ്ഞു കൂടേണ്ട അവസ്ഥ ഇപ്പോള്‍ എന്തു നടക്കുന്നു നാളെ എന്തു എന്നു പേടിയുടെ കണികള്‍ മനസ്സില്‍ ഇട്ടു അമ്മാനമാടുമ്പോഴും പേടിയുടെ കണികള്‍ മനസ്സില്‍ മാറാല തീര്‍ക്കുന്ന കൂട്ടുകാരുടെയും ബന്ധുമിത്രാധികളുടെയും അടുത്തു പോകാന്‍ ഭയത്താല്‍ സാധിക്കാത്ത അവസ്ഥ. ആരുടെ കൈകളിലൂടെയും തങ്ങലിലേക്കും അണു കടന്നു വരാം. എന്നു ചിന്തിക്കുമ്പോള്‍ സ്വയം മാളത്തില്‍ ഒളിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പ്രതീക്ഷയോടെ പൊന്‍ കിരണങ്ങള്‍ വിരിയും എന്ന പ്രത്യാശയോടെ പത്ര വാര്‍ത്തകളും ചാനല്‍ ചര്‍ച്ചകളും സന്തോഷത്തോടെ വായിക്കുകയും കാണുകയും ചെയ്തിരുന്നവര്‍ പത്രം തുറക്കാനോ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കുവാനോ മടിയ്ക്കുന്ന കാഴ്ച കാരണ ഇതില്‍ നിന്നു പേടിപ്പിക്കുന്ന ന്യൂസുകള്‍ പുറത്തു വരുന്നത് അവരെയും ഭയചകിതരാക്കുന്നു. എല്ലാം സത്യമാണെങ്കില്‍ കൂടി പെരിപ്പിക്കുന്ന കണക്കുകളും കാഴ്ചകളും ആരണ് അസ്വസ്ഥമാക്കാത്തത്.

വിശ്വാസത്തെ തള്ളിപ്പറഞ്ഞിരുന്നവര്‍ക്ക് ആശ്വാസത്തിന്റെ കണികകള്‍ അതിലൂടെ ലഭിക്കുന്നതിനാല്‍ ചിലരെങ്കിലും ആ വഴിക്കും ശ്രമം തുടരുന്നു. ഇവിടെ ആര്‍ക്കും ആരെയും പഴിപറയാനില്ല. ലോക രാഷ്ട്രങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ അണുവിനെയും നമ്മള്‍ തളയ്ക്കും. ഒരു മഴയും തോരാതിരുന്നിട്ടില്ല. ഒന്നു മാത്രം ഇനിയും വെട്ടിപിടിച്ചു മുന്നേറുന്ന ലോക രാഷ്ട്രങ്ങള്‍ കണ്ണു തുറന്നു മനുഷ്യന്റെ ജീവന് രക്ഷയേകുന്ന കണ്ടു പിടുത്തങ്ങളിലൂടെ മുന്നേറും എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category