1 GBP = 92.50 INR                       

BREAKING NEWS

മലപ്പുറം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു; സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍

Britishmalayali
kz´wteJI³

മലപ്പുറം: മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മലപ്പുറം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു.കെ ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക് ശേഷം താനൂര്‍ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ശശിപ്രഭ. മകന്‍ ഡോ. യു.കെ. അഭിലാഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. മറ്റ് മക്കള്‍: ധന്യ, ഭവ്യ.

രണ്ട് പതിറ്റാണ്ട് ഡി.സി.സി പ്രസിഡന്റായിരുന്ന അദ്ദേഹം ജില്ലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ പങ്ക് വഹിച്ച പ്രധാനികളില്‍ ഒരാളാണ്. ഏറ്റവും കൂടുതല്‍ കാലം ഡി.സി.സി അധ്യക്ഷ പദവിയിലിരുന്ന നേതാവെന്ന ഖ്യാതിയും യു.കെ ഭാസിക്കുണ്ട്. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, പാലക്കാട് ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡന്റ്, കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

1981 മുതല്‍ 2001വരെയാണ് അദ്ദേഹം ജില്ലാ കോണ്‍ഗ്രസിന്റെ സാരഥിയായി പ്രവര്‍ത്തിച്ചത്. 2001 മുതല്‍ 2013 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയുമായി. താനൂര്‍ അര്‍ബന്‍ ബാങ്കിന്റെ സ്ഥാപകനാണ്. താനൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category